എന്റെ പടങ്ങള്‍ മലയാളികള്‍ക്ക് കിട്ടി പണി: സന്തോഷ് പണ്ഡിറ്റ്
മലയാളികളുടെ പരിഹാസവും വിമര്‍ശനവുമാണ് തന്നെ വളര്‍ത്തിയതെന്ന് സ്വയംപ്രഖ്യാപിത സൂപ്പര്‍താരം സന്തോഷ് പണ്ഡിറ്റ്. ഒരു മാധ്യമത്തിന് നല്‍കിയ ഇന്റര്‍വ്യൂവിലാണ് മലയാളികളുടെ തലതിരിഞ്ഞ ചിന്താഗതി തന്നെ എന്തുമാത്രം സഹായിച്ചെന്ന് സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കിയത്.
മലയാളികളുടെ പ്രത്യേകമനോഭാവമാണ് തന്റെ സിനിമകളുടെയും പാട്ടുകളുടെയും വീഡിയോകള്‍ക്ക് ഇത്രമാത്രം ഷെയര്‍ ഉണ്ടാകാന്‍ കാരണമെന്നും തന്നെപ്പോലെയുള്ളവരെ നായകന്മാരായി അംഗീകരിക്കാന്‍ മലയാളികള്‍ക്ക് കഴിയില്ലെന്നും സന്തോഷ് പറയുന്നു.

എന്റെ പണംമുടക്കി ഞാന്‍ സിനിമയെടുത്തു. അതിലെ പാട്ടുകള്‍ യുട്യൂബിലിട്ടു. അത് കൊള്ളില്ലെങ്കില്‍ കാണാതിരുന്നാല്‍ പോരെ, മുഴുവന്‍ കണ്ടിട്ട് ചീത്തവിളിച്ചിട്ട് എന്തുകാര്യം. ഇവന്റെ വീഡിയോ ഞാന്‍ സഹിച്ചു. എന്റെ കൂട്ടുകാരനുംകൂടി അത് സഹിക്കട്ടെ എന്ന മലയാളികളുടെ ചിന്താഗതയാണ് എന്റെ വീഡിയോകള്‍ക്ക് ഇത്രമാത്രം ഷെയറുകള്‍ ഉണ്ടാക്കിത്തന്നത്. കാണുന്നവരുടെ ചിന്താഗതിയ്ക്കമില്ലേ കുറ്റം, ഞാന്‍ മാത്രമാണോ ഇവിടെ പൊട്ടപ്പടങ്ങള്‍ എടുക്കുന്നത്- സന്തോഷ് ചോദിയ്ക്കുന്നു.
എന്റെ ചിത്രങ്ങളെ വിമര്‍ശിക്കാനുള്ള പ്രധാനകാരണം ഞാനാണ് നായകനെന്നതാണ്. എന്നെപ്പോലെയൊരാളെ നായകനായി അംഗീകരിക്കാന്‍ മലയാളികള്‍ക്ക് കഴിയില്ല. അവര്‍ പരിഹസിയ്ക്കും. പക്ഷേ ഓരോ പരിഹാസവും എനിയ്ക്ക പബ്ലിസിറ്റിയാണ്. ഞാന്‍ ആ പബ്ലിസിറ്റിയെ മുതലെടുക്കുകയാണ് ചെയ്തത്. ഇതോടെ എന്നെകൂവിയവര്‍ യഥാര്‍ത്ഥത്തില്‍ പൊട്ടന്മാരായി. ഇങ്ങനെ പൊട്ടന്മാരായാവരെ വീണ്ടും പൊട്ടന്മാരാക്കാന്‍ തന്നെയാണ് ഞാന്‍ സിനിമയെടുത്തത്. എന്തിനയും പരിഹസിക്കുന്ന മലയാളികള്‍ക്ക് കിട്ടിയ എട്ടിന്റെ പണിയാണ് എന്റെ സിനിമകള്‍ എന്ന് എനിയ്ക്ക് നന്നായിട്ടറിയാം- പണ്ഡിറ്റ് പറയുന്നു.
സിനിമയില്‍ സീജവമാകാനായി താന്‍ സര്‍ക്കാര്‍ ജോലി രാജിവെയ്ക്കുകയാണെന്നും തന്റെ അടുത്ത ചിത്രമായ കാളിദാസന്‍ കഥയെഴുതുകയാണ് ജൂലൈ 25ന് റിലീസാകുമെന്നും സന്തോഷ് പറയുന്നു.


Click it and Unblock the Notifications