For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തെറ്റ് ചെയ്യേണ്ടവര്‍ ചെയ്തുകൊണ്ടേ ഇരിക്കും! ശബരിമല സ്ത്രീ പ്രവേശനത്തെ കുറിച്ച് സന്തോഷ് പണ്ഡിറ്റ്

  |

  ചരിത്രവിധിയെന്ന് വിശേഷിപ്പിക്കാവുന്ന രണ്ട് വിധികളാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പുറത്തു വന്നത്. ഏറെ നാളുകളായി പലതരത്തിലുള്ള ചർച്ച നടന്ന വിഷയങ്ങളായിരുന്നു ഇവ രണ്ടും. വിവാഹേതര ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമല്ലെന്നും ശബരിമലയിൽ ഇനി മുതൽ സ്ത്രീകൾക്ക് പ്രവേശിക്കാമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. വിവാഹേതര ലൈംഗിക ബന്ധത്തിനെ കുറിച്ചുള്ള സുപ്രീം കോടതി വിധിയേക്കാൾ കൂടുതൽ ചർച്ചയായത് ശബരിമല സ്ത്രീപ്രവേശനമാണ്. ഒരു കൂട്ടം ജനങ്ങൾ ശക്തമായ എതിർപ്പാണ് ഈ വിധിയ്ക്കെതിരെ പ്രകടിപ്പിക്കുന്നത്.

  തനിയ്ക്ക് ഒന്നും അറിയില്ല!! എല്ലാം കാത്തിരുന്നു കാണാം, തനുശ്രീയുടെ വെളിപ്പെടുത്തലിൽ സൽമാന് മൗനം

  സിനിമ താരങ്ങളും കോടതി വിധിയെ അനുകൂലിച്ചും വിമർശിച്ചും രംഗത്തെത്തിയിട്ടുണ്ട്. താരങ്ങൾ തങ്ങളുടെ അഭിപ്രായം വളരെ വ്യക്തമായി തന്നെ പറയുന്നുമുണ്ട്. പല താരങ്ങളിൽ‍ നിന്നും പ്രതീക്ഷിക്കാത്ത മറുപടിയാണ് ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കേൾക്കാൻ കഴിഞ്ഞത്. സുപ്രീം കോടതി വിധിയെ കുറിച്ച് താരങ്ങളുടെ പ്രതികരണം ഇങ്ങനെ.നടൻ സന്തോഷ് പണ്ഡിറ്റ് വളരെ കൃത്യമായി തന്നെ ഈ വിഷയങ്ങളിൽ തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു വിധിയെ കുറിച്ച് താരം പറഞ്ഞത്.

  ദൈവത്തെ വിശ്വസിക്കുന്നുണ്ടെങ്കുൽ വിധി അംഗീകരിക്കൂ!! ശബരിമല വിധിയ്ക്കെതിരെ താരങ്ങളുടെ പ്രതികരണം...

  പരസ്പര വിശ്വാസം

  പരസ്പര വിശ്വാസം

  കോടതിവിധി എന്ത് തന്നെയായലും ഭാര്യയ്ക്കും ഭർത്താവിനു തമ്മിൽ തമ്മിൽ വിശ്വാസമുണ്ടെങ്കിൽ നല്ല കുടുംബ ജീവിതം നയിച്ച് സ്നേഹത്തോടെ മുന്നോട്ട് ജീവിക്കാമെന്ന് പണ്ഡിറ്റ് പറഞ്ഞു.. അതേ സമയം ഈ വിധി വന്നാലും ഇല്ലെങ്കിലും ചെയ്യേണ്ടവർ ചെയ്യുമെന്നും ചെയ്യില്ലെന്ന് ഉറച്ച് തീരുമാനം എടുത്തവർ ഒരിക്കലും ചെയ്യില്ലെന്നും താരം കുറിച്ചു. അതേസമയം കോടത അംഗീകരിച്ചു എന്ന് വചാരിച്ച് മതിൽ ചാടാൻ പോയാൽ ചിലപ്പോൾ സദാചാര പോലീസുകാരുടെ കയ്യിൽ നിന്ന് തല്ല് കിട്ടാം.അത് എല്ലാവരും കരുതിയിരിക്കണമെന്നും പണ്ഡിറ്റ് എഫ്ബി പോസ്റ്റിൽ പറയുന്നുണ്ട്.

   യഥാർഥ ഭക്തന്റെ മനസ്സ് ചഞ്ചലപ്പെടില്ല

  യഥാർഥ ഭക്തന്റെ മനസ്സ് ചഞ്ചലപ്പെടില്ല

  അതേസമയം ശബരിമല സ്ത്രീ പ്രവേശന വിധിയെ ബഹുമാനിക്കുന്നതായും സന്തോഷ് പണ്ഡിറ്റ് പറ‍ഞ്ഞു. അതേസമയം താൻ ആചാര അനുഷ്ടാനങ്ങളിൽ വിശ്വസിക്കുന്ന ഒരു യഥാർഥ ഭക്തനാണ്. അതിനാൽ തന്നെ ഈ കോടതി വിധി കാരണം തന്റെ മനസിൽ ഒരു ചാഞ്ചല്യതയും ഉണ്ടാകില്ല.തെറ്റ് ചെയ്യേണ്ടവർ അത് ചെയ്തു കൊണ്ടേയിരിക്കും. അതിനെ കിറിച്ച് ഒരു യഥാർഥ ഭക്തൻ വ്യാകുലപ്പെടേണ്ട് ഒരു കാര്യവുമില്ല. ഇതെല്ലാം രാഷ്ട്രീയ കടന്നു കയറ്റത്തിന്റെ തിക്താനുഭവമാണെന്നും താരം പറഞ്ഞു.

   ഇന്ത്യയിൽ പശ്ചാത്യ സംസ്കാരം

  ഇന്ത്യയിൽ പശ്ചാത്യ സംസ്കാരം

  ഇനി അധികം വൈകാതെ ഇന്ത്യയിൽ പാശ്ചാത്യ സംസ്കാരത്തിന്റെ അഴിഞ്ഞാട്ടമുണ്ടാകുമോയെന്നും പണ്ഡിറ്റ് ചോദിക്കുന്നുണ്ട്. നാളെ ഇനി പുരുഷന്മാർ പ്രസവിക്കണം എന്ന് പറഞ്ഞു വരുമോ. സമത്വത്തിന് വേണ്ടി വിവാഹ സമയത്ത് പുരുഷന്മാർ താലി ചാർത്തുന്നതിനു പകരം സ്ത്രീ പുരുഷന് താലി ചാർത്തുന്നതല്ലേ കട്ട ഹീറോയിസം..ഇനി ധൈര്യമായ 'ചിന്ന വീട് ' സെറ്റപ്പ് നടത്താം എന്ന് ആരെങ്കിലും ചിന്തിച്ചാല്‍ തെറ്റു പറയുവാന്‍ പറ്റുമോ?. എന്നിങ്ങനെയുള്ള മാസ് ഡയലോഗും ഫേസ്ബുക്ക് പോസ്റ്റിൽ സന്തോഷ് പണ്ഡിറ്റ് വച്ച് കാച്ചുന്നുണ്ട്. കൂടാതെ സീരിയലുകാരേയും വിധിയുടെ പശ്ചാത്തലത്തിൽ ട്രോളുന്നുണ്ട്. പുതിയ വിധിയുടെ പശ്ചാത്തലത്തിൽ പാവം അവിഹിത സീരിയലുകാർ കഥ മൊത്തം മാറ്റി എഴുതേണ്ടി വരുമല്ലോ- പണ്ഡിറ്റ് തമാശ രൂപേണേ ചോദിക്കുന്നുണ്ട്.

   വിവേചനം അവസാനിക്കും

  വിവേചനം അവസാനിക്കും

  അതേസമയം ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ഉലകനായകൻ കമൽഹാസൻ. കോടതി വിധി ഏറ്റവും മികച്ചതെന്നായിരുന്നു കമലിന്റെ വെളിപ്പെടുത്തൽ. ശബരിമലയില്‍ പ്രവേശിക്കാന്‍ ആഗ്രഹമുള്ള സ്ത്രീകള്‍ പോകണമെന്നും ആചാരങ്ങളില്‍ നിലനില്‍ക്കുന്ന സ്ത്രീ പുരുഷ വിവേചനം അവസാനിക്കണമെന്നും കമല്‍ പറഞ്ഞു.താൻ ഇതുവരെ ശബരിമലയിൽ പോയിട്ടില്ലെന്നും പോകാൻ ആഗ്രഹിക്കുന്നവർക്ക് എന്തായാലും പ്രവേശനം ലഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നടി നവ്യാ നായറും വിധിയെ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാൽ താൻ സാധാരണ രീതിയിൽ 41 ദിവസം വ്രതമെടുത്ത് പോകാൻ പറ്റുന്ന സമയത്ത് മാത്രമേ മല ചവിട്ടുകയുള്ളുവെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്.

  English summary
  santhosh pandit troll serial about suprem court verdicts
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X