»   » ഇതാണല്ലേ..ശരിയായ ആക്ഷന്‍, സന്തോഷ് പണ്ഡിറ്റ് വെറുപ്പിച്ച് കൊല്ലാന്‍ വീണ്ടും എത്തി,പാട്ട് കാണൂ

ഇതാണല്ലേ..ശരിയായ ആക്ഷന്‍, സന്തോഷ് പണ്ഡിറ്റ് വെറുപ്പിച്ച് കൊല്ലാന്‍ വീണ്ടും എത്തി,പാട്ട് കാണൂ

Posted By:
Subscribe to Filmibeat Malayalam

ഇത്തവണ ആക്ഷന്‍ രംഗങ്ങളിലൂടെ ജനങ്ങളെ വെറുപ്പിച്ച് കൊല്ലാനാണ് സന്തോഷ് പണ്ഡിറ്റിന്റെ പുറപ്പാട്. സന്തോഷ് പറയുന്നതുപോലെ ഇതല്ലേ ശരിയായ ആക്ഷന്‍.. മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയുമൊക്കെ ഈ ആക്ഷന്‍ രംഗങ്ങള്‍ കണ്ടാല്‍ എന്തു പറയും... ഒന്നും പറയാനില്ല, മൂക്കത്ത് വിരല്‍ വെക്കാനേ നിവൃത്തിയുള്ളൂ.

സന്തോഷിന്റെ വരാനിരിക്കുന്ന നീലിമ നല്ല കുട്ടിയാണ് vs ചിരഞ്ജീവി ഐപിഎസ് എന്ന ചിത്രത്തിലെ പുതിയ ഗാനമാണ് പുറത്തു വിട്ടിരിക്കുന്നത്. മഞ്ഞുതുള്ളിയായി.. എന്നു തുടങ്ങുന്ന ഗാനമാണ് യൂട്യൂബില്‍ എത്തിയത്. ആക്ഷന്‍ മാത്രമല്ല, പാട്ട് മുഴുവന്‍ സെന്റിയാണ്...

santhoshpandit

ഗാനരംഗങ്ങള്‍ കാണുന്നതിനോടൊപ്പം സന്തോഷിന്റെ ശബ്ദവും നിങ്ങള്‍ കേള്‍ക്കേണ്ടി വരും. കാരണം, സന്തോഷ് തന്നെയാണല്ലോ പാട്ട് രചിച്ചതും ഈണമിട്ടതും പാടിയതും. നേരത്തെ ഈ ചിത്രത്തിലെ ഒരു പാട്ട് പുറത്തുവിട്ടിരുന്നു. ഗ്രാഫിക്‌സുകള്‍ കൊണ്ട് നിറച്ചായിരുന്നു ഗാനം എത്തിയത്. ആ പാട്ട് കണ്ടതിന്റെ ക്ഷീണം മാറുന്നതിനു മുന്‍പ് പുതിയ പാട്ടും എത്തിയിരിക്കുകയാണ്. സന്തോഷിന്റെ പാട്ട് കാണാതെ പോകരുത്...

English summary
santhosh pandit upcoming film neelima nallakuttiyanu vs chiranjeevi ips new song released.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X