പണ്ഡിറ്റിന്റെ ലാഭക്കണക്ക് വെറും പുളുവടി

<ul id="pagination-digg"><li class="previous"><a href="/news/santhosh-pandit-youtube-rajanikant-1-aid0178.html">« Previous</a>

Pandit
കൃഷ്ണനും രാധയുടെയും ലാഭത്തിന്റെ കണക്കില്‍ സന്തോഷ് പണ്ഡിറ്റ് പറയുന്നതെല്ലാം തെറ്റാണെന്ന് കണക്കുകള്‍. കൈരളി ടിവിയുടെ കേള്‍ക്കൂ കേള്‍പ്പിക്കൂ എന്ന ചര്‍ച്ചയില്‍ പങ്കെടുക്കവെ സംവിധായകനായ ശാന്തിവിള ദിനേശും സാങ്കേതിക വിദഗ്ധനായ സത്യനുമാണ് പണ്ഡിറ്റിന് കോടികളുടെ കിലുക്കമൊന്നുമില്ലെന്ന് പ്രഖ്യാപിച്ചത്.

അഞ്ചു ലക്ഷം കൊണ്ട് അഞ്ചു കോടിയുണ്ടാക്കിയെന്ന് പറഞ്ഞ് തുള്ളികളിച്ച സന്തോഷിനെ ശാന്തിവിള ദിനേശ് കണക്കുപറഞ്ഞാണ് ഇരുത്തിയത്. 15 തിയേറ്ററുകളില്‍ 10 ദിവസം പടം ഓടിയാലൊന്നും അഞ്ചു കോടിയുണ്ടാക്കാനാവില്ല. നികുതിയും മറ്റ് പങ്കുവെയ്ക്കലും കഴിഞ്ഞ് ചെറിയൊരു തുക മാത്രമേ പണ്ഡിറ്റിന്റെ കീശയിലെത്തിയിട്ടുണ്ടാവൂവെന്ന് പറഞ്ഞപ്പോള്‍ 'എങ്കിലെന്താ അഞ്ചു ലക്ഷം കിട്ടിയിട്ടുണ്ടല്ലോ' എന്നായിരുന്നു സകലകലാവല്ലഭന്റെ മറുപടി.

യുട്യൂബിലെ ക്ലിക്കിനെ കുറിച്ചുള്ള കണക്കിലും പണ്ഡിറ്റിന് തെറ്റി. സാങ്കേതികവിദഗ്ധനായ സത്യനാണ് ഇത്തവണ സന്തോഷിനെ ഇരുത്തിയത്. യുട്യൂബുമായി നേരത്തെ കരാറൊപ്പിട്ടവര്‍ക്കുമാത്രമാണ് ഗൂഗിള്‍ വരുമാനം പങ്കുവയ്ക്കുന്നത്. അല്ലാത്തവര്‍ക്ക് വീഡിയോയ്‌ക്കൊപ്പം വരുന്ന പരസ്യത്തില്‍ നിന്ന് ചെറിയൊരു വിഹിതം നല്‍കും. അറിഞ്ഞിടത്തോളം അടുത്തകാലം വരെ സന്തോഷ് പണ്ഡിറ്റ് ഇത്തരം ഒരു കരാറില്‍ ഒപ്പിട്ടില്ല.

ചുരുക്കത്തില്‍ പണ്ഡിറ്റിന്റെ വീഡിയോകള്‍ ഏറ്റവും കൂടുതല്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ പോപ്പുലറായി നില്‍ക്കുന്ന സമയത്തൊന്നും ഒരു കരാറും നിലനിന്നിരുന്നില്ല. ഒരു ക്ലിക്കിന് നാലുരൂപയൊന്നും കിട്ടില്ലെന്ന് ചുരുക്കം. കിട്ടുന്നതാണെങ്കില്‍ വീഡിയോ കാണുമ്പോള്‍ അതിലുള്ള ഏതെങ്കിലും പരസ്യത്തില്‍ ആരെങ്കിലും ക്ലിക്ക് ചെയ്താല്‍ അതിന്റെ ഒരു വിഹിതം മാത്രമാണ്. ഇങ്ങനെ നോക്കുമ്പോള്‍ രണ്ടോ മൂന്നോ ലക്ഷം മാത്രമാണ് പണ്ഡിറ്റിന് ആകെ ലഭിച്ചിട്ടുണ്ടെങ്കില്‍ ഉണ്ടാവുക. അതിനും സാധ്യത കുറവാണ്. കാരണം പണ്ഡിറ്റിന്റെ വീഡിയോകള്‍ പണ്ഡിറ്റിനേക്കാള്‍ പ്രമോട്ട് ചെയ്തത് മറ്റുള്ളവരാണ്. വെറുതെ ഇല്ലാത്തത് വിളിച്ചുപറഞ്ഞ് ആദായനികുതിവകുപ്പിന്റെ വലയില്‍ കുടുങ്ങണ്ടെന്ന് ഉപദേശിക്കാനും ശാന്തിവിള മറന്നില്ല.

മുന്‍ പേജില്‍

<ul id="pagination-digg"><li class="previous"><a href="/news/santhosh-pandit-youtube-rajanikant-1-aid0178.html">« Previous</a>

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X