കേരളത്തിലെ രജനികാന്ത് ആവണം: പണ്ഡിറ്റ്

അഞ്ചു ലക്ഷം രൂപ മുടക്കിയെടുത്ത സിനിമ അഞ്ചുകോടിയാണ് നേട്ടമുണ്ടാക്കിയത്. മലയാള സിനിമകള്‍ മുഴുവന്‍ എട്ടുനിലയില്‍ പൊട്ടുമ്പോള്‍ എന്റെ സിനിമ എന്തുകൊണ്ട് വിജയിക്കുന്നുവെന്ന് പരിശോധിക്കണം. കോട്ടിടുന്നത് ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ തന്നെയാണ്. പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ ഒരു സാധാരണ മനുഷ്യനായ എന്നെ ആളുകള്‍ എളുപ്പത്തില്‍ തിരിച്ചറിയുന്നത് ഈ കോട്ടിലൂടെയാണ്.
കോട്ടിടുന്നവരെല്ലാം അബ്‌നോര്‍മലാണെങ്കില്‍ മലയാളസിനിമയിലെ ഒട്ടുമിക്ക നടന്മാരും പല ചാനല്‍ പ്രവര്‍ത്തകരും അബ്‌നോര്‍മലാണ്. ബാത്ത് റൂമില്‍ പോലും പാട്ടുപാടാതിരുന്ന ഞാന്‍ ആദ്യ സംരംഭത്തില്‍ ഇത്ര വിജയിച്ചെങ്കില്‍ അടുത്ത പടത്തില്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കും.
പുതിയ പുതിയ പ്രൊജക്ടുകള്‍ പ്രഖ്യാപിക്കുന്നതിന് എനിക്ക് മടിയൊന്നുമില്ല. എന്റെ സിനിമകള്‍ക്കു കോടികളൊന്നും വേണ്ട. അഞ്ചു ലക്ഷത്തോളം രൂപയുണ്ടെങ്കില്‍ ഞാന്‍ സിനിമ പിടിക്കും. ചലച്ചിത്ര സംവിധായകനായ ശാന്തിവിള ദിനേശ്, ഈസ്റ്റ് കോസ്റ്റ് വിജയന്‍, സാങ്കേതികവിദഗ്ധനായ സത്യന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
അടുത്ത പേജില്‍
പണ്ഡിറ്റിന്റെ ലാഭക്കണക്ക് വെറും പുളു


Click it and Unblock the Notifications