ഇന്ത്യയിലെ മികച്ച അഭിനേതാക്കളില്‍ ഒരാളാണ് സൗബിനെന്ന് സന്തോഷ് ശിവന്‍! വൈറലായി ട്വീറ്റ്! കാണൂ

By Midhun Raj

കുമ്പളങ്ങി നൈറ്റ്‌സിന്റെ വിജയത്തിന് ശേഷം മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് സൗബിന്‍ ഷാഹിര്‍. ഹാസ്യ കഥാപാത്രങ്ങളില്‍ നിന്നും നായകവേഷങ്ങളിലേക്കുളള നടന്റെ മാറ്റം എല്ലാവരെയും അതിശയിപ്പിച്ചിരുന്നു. കുമ്പളങ്ങി നൈറ്റ്‌സിലെ സജിയായി എല്ലാവരെയും അമ്പരപ്പിച്ച പ്രകടനം തന്നെയായിരുന്നു സൗബിന്‍ കാഴ്ചവെച്ചിരുന്നത്. ഹാസ്യ കഥാപാത്രങ്ങള്‍ക്കൊപ്പം സീരിയസ് റോളുകളും തനിക്ക് നന്നായി ഇണങ്ങുമെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് സൗബിന്‍.

അതിനാല്‍ തന്നെ സൗബിന്റെ പുതിയ സിനിമകള്‍ക്കായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കൈനിറയെ ചിത്രങ്ങളുമായാണ് നടന്‍ മലയാളത്തില്‍ മുന്നേറികൊണ്ടിരിക്കുന്നത്. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ജാക്ക് ആന്‍ഡ് ജില്ലില്‍ നടന്‍ ജോയിന്‍ ചെയ്തിരുന്നു. സൗബിനെക്കുറിച്ച് ചിത്രത്തിന്റെ സംവിധായകന്‍ സന്തോഷ് ശിവന്‍ ട്വിറ്ററില്‍ കുറിച്ച കാര്യങ്ങള്‍ വൈറലായി മാറിയിരുന്നു.

 ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രം

ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രം

ഉറുമി പുറത്തിറങ്ങി നീണ്ട ഇടവേളയ്ക്കു ശേഷം സന്തോഷ് ശിവന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമ കൂടിയാണ് ജാക്ക് ആന്‍ഡ് ജില്‍. ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട ചിത്രത്തിന്റെ ഷൂട്ടിംഗ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു. മഞ്ജു വാര്യര്‍ വീണ്ടും കേന്ദ്രകഥാപാത്രമായി എത്തുന്ന സിനിമ കൂടിയാണ് ജാക്ക് ആന്‍ഡ് ജില്‍. സന്തോഷ് ശിവന്‍ തന്നെ കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്. ജാക്ക് ആന്‍ഡ് ജില്ലിന്റെതായി നേരത്തെ പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

സൗബിനെക്കുറിച്ച് പറഞ്ഞത

സൗബിനെക്കുറിച്ച് പറഞ്ഞത്

ചിത്രത്തില്‍ കുട്ടാപ്‌സ് എന്നൊരു കഥാപാത്രമായിട്ടാണ് സൗബിന്‍ എത്തുന്നത്. ജാക്ക് ആന്‍ഡ് ജില്ലിലില്‍ പ്രാധാന്യമുളള വേഷത്തില്‍ തന്നെയായിരിക്കും സൗബിന്‍ എത്തുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രത്തിലെ സൗബിന്റെ ലുക്ക് ഇന്ന് സന്തോഷ് ശിവന്‍ പുറത്തുവിട്ടിരുന്നു. വേറിട്ടൊരു ഗെറ്റപ്പിലാണ് സൗബിന്‍ ഷാഹിര്‍ ചിത്രത്തില്‍ എത്തുന്നത്. സൗബിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു നടനെക്കുറിച്ച് സന്തോഷ് ശിവന്‍ ട്വിറ്ററില്‍ കുറിച്ചത്.

കഠിനാദ്ധ്വാനിയും സഹകരണ മനോഭാവമുളള താരം

കഠിനാദ്ധ്വാനിയും സഹകരണ മനോഭാവമുളള താരം

ഇന്ത്യയിലെ എറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളെന്ന വിശേഷണത്തോടെയാണ് സൗബിന്‍ ഷാഹിറിനെ സന്തോഷ് ശിവന്‍ വരവേറ്റിരിക്കുന്നത്. കഠിനാദ്ധ്വാനിയും സഹകരണ മനോഭാവമുളള താരവുമാണ് സൗബിനെന്നും സന്തോഷ് ശിവന്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു. ജാക്ക് ആന്‍ഡ് ജില്ലില്‍ മഞ്ജു വാര്യരുടെ കഥാപാത്രത്തിനൊപ്പം തന്നെ വളരെയേറെ പ്രാധാന്യമുളള ഒരു റോള്‍ തന്നെയായിരിക്കും സൗബിന്റെതെന്നും അറിയുന്നു.

കാളിദാസ് ജയറാമും പ്രധാന വേഷത്തില്‍

കാളിദാസ് ജയറാമും പ്രധാന വേഷത്തില്‍

കാളിദാസ് ജയറാമും ജാക്ക് ആന്‍ഡ് ജില്ലില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നെടുമുടി വേണു,അജു വര്‍ഗീസ്,ബേസില്‍ ജോസഫ്, ഇന്ദ്രന്‍സ്, സേതുലക്ഷ്മി, ഹരിനാരായണന്‍, സ്വാദിക് റഹീം, പ്രശാന്ത്, സുനില്‍ വര്‍ഗീസ്, ഉല്ലാസ്, അമിത് മോഹന്‍ രാജേശ്വരി,വിനീത് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

സിനിമയുടെ പ്രധാന ലൊക്കേഷന്‍

സിനിമയുടെ പ്രധാന ലൊക്കേഷന്‍

കൊച്ചി,ഹരിപ്പാട് എന്നിവിടങ്ങളിലാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. ഹരിപ്പാട്, ചെറുതന എന്നീ സ്ഥലങ്ങളില്‍ കുറ്റന്‍ സെറ്റിലാണ് പ്രധാന രംഗങ്ങളുടെ ചിത്രീകരണം നടന്നിരുന്നത്. അനന്തപുരം കൊട്ടാരവും മണ്ണാറശ്ശാല ക്ഷേത്ര പരിസരവും ജാക്ക് ആന്‍ഡ് ജില്ലിന്റെ പ്രധാന ലൊക്കേഷനുകളിലൊന്നാണ്. ഹരിനാരായണന്റെ വരികള്‍ക്ക് നവാഗതനായ റാം സുരേന്ദറും ഗോപി സുന്ദറും ചേര്‍ന്നാണ് സംഗീതമൊരുക്കുന്നത്. സിനിമയില്‍ ഗാനങ്ങള്‍ ആലപിച്ചത് മഞ്ജു വാരിയര്‍, കാളിദാസ്, അജു വര്‍ഗീസ് തുടങ്ങിയവര്‍ എത്തുന്നുണ്ടെന്നും അറിയുന്നു.

ട്വീറ്റ് കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X