ശരിക്കുമുള്ള താരയുദ്ധം ഇനിയാണ്.. മമ്മൂക്കയും കുഞ്ഞാലി മരക്കാര്‍ ആവും, അതും നാലാമന്‍ തന്നെ!!

താരരാജാക്കന്മാരുടെ നിലവില്‍ ഇറങ്ങുന്ന സിനിമകളുടെ പേരില്‍ ആരാധകരുടെ അടിപിടി ബഹളമാണ്. അതിനിടെയാണ് കുഞ്ഞാലി മരക്കാരുടെ സിനിമ സംബന്ധിച്ചുള്ള പ്രഖ്യാപനം. മമ്മൂട്ടിയെ കുഞ്ഞാലി മരക്കാരാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന സിനിമയായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്.

എന്നാല്‍ മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരക്കാര്‍ ഉടന്‍ തന്നെ വരും. സമയം കുറവായതും ബജറ്റുമെല്ലാമായിരുന്നു മമ്മൂട്ടി ചിത്രത്തിന് വെല്ലുവിളിയായിരുന്നതെന്നാണ് സൂചന. എന്നാല്‍ സിനിമ ഉപേക്ഷിച്ചിട്ടില്ലെന്ന് സന്തോഷ് ശിവന്‍ വ്യക്തമാക്കിയിരിക്കുകയാണ്.

കുഞ്ഞാലി മരക്കാര്‍

കുഞ്ഞാലി മരക്കാര്‍

മോഹന്‍ലാലിന്റെ കുഞ്ഞാലി മരക്കാര്‍ ടൈറ്റില്‍ ലോഞ്ച് ചെയ്തതിന് ശേഷമായിരുന്നു സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്. പിന്നാലെ മമ്മൂട്ടിയുടെ സിനിമ ഉപേക്ഷിച്ചെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ സിനിമ ഉപേക്ഷിച്ചിട്ടില്ലെന്ന് സംവിധായകന്‍ സന്തോഷ് ശിവന്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഇതോടെ കുഞ്ഞാലി മരക്കാരുടെ കഥയുമായി കേരള ബോക്‌സോഫീസില്‍ മത്സരിക്കാന്‍ പോവുന്നത് താരരാജാക്കന്മാരാണ്. ആരാധകരുടെ ആവേശത്തിനും മാറ്റ് കൂടിയിരിക്കുകയാണ്.

തുടങ്ങാന്‍ അല്‍പം വൈകും...

തുടങ്ങാന്‍ അല്‍പം വൈകും...

പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തുന്ന സിനിമ പ്രഖ്യാപിച്ചതിന് ശേഷമാണ് കുഞ്ഞാലി മരക്കാരായി മമ്മൂട്ടി വരുന്നുണ്ടെന്നുള്ള കാര്യം വീണ്ടും പറഞ്ഞത്. ഇതോടെ മലയാളത്തിന് ഒരു കുഞ്ഞാലി മരക്കാര്‍ മതിയെന്നും പറഞ്ഞ് പ്രിയദര്‍ശന്‍ സിനിമ ഉപേക്ഷിച്ചു. എന്നാല്‍ എട്ട് മാസത്തെ സമയത്തിനുള്ളില്‍ സിനിമ ആരംഭിച്ചില്ലെങ്കില്‍ താന്‍ സിനിമ തുടങ്ങുമെന്നും പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. സന്തോഷ് ശിവനുമായി ബന്ധപ്പെട്ടപ്പോള്‍ ഈ വര്‍ഷം മറ്റൊരു സിനിമയും കമിറ്റ് ചെയ്തിട്ടില്ലെന്നായിരുന്നു പറഞ്ഞിരുന്നത്. ഇതോടെയാണ് പ്രിയദര്‍ശന്‍ സിനിമ ആരംഭിക്കാന്‍ തീരുമാനിച്ചത്.

നാലാമന്‍ തന്നെ...

നാലാമന്‍ തന്നെ...

കോഴിക്കോട്ടെ സാമൂതിരിയുടെ പടത്തലവന്മാരായിരുന്ന നാല് കുഞ്ഞാലി മരക്കാര്‍മാരെ കുറിച്ച് ചരിത്രത്തിലുണ്ട്. അതില്‍ നാലാമനായ മുഹമ്മദ് അലിയുടെ കഥയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പറയുന്നത്. അതിനാല്‍ ബാക്കി മൂന്ന് പേരെ വെച്ച് സിനിമ എടുക്കാമെന്ന് പ്രിയദര്‍ശന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ രസകരമായ കാര്യം മമ്മൂട്ടി ചിത്രത്തിന് വേണ്ടി തീരുമാനിച്ചിരിക്കുന്നതും കുഞ്ഞാലി മരക്കാര്‍ നാലാമനെയാണ്. സിനിമയില്‍ നിന്നു പുറത്ത് വന്ന ടീസറില്‍ പറഞ്ഞ പ്രകാരം ചിത്രത്തിലെ കുഞ്ഞാലി മരയ്ക്കാര്‍ ഒറ്റക്കണ്ണനായ കാവല്‍ക്കാരനാണെന്നാണ്. തീപാറുന്ന കണ്ണുകളുമായി മമ്മൂട്ടിയുടെ ലുക്കും പുറത്ത് വന്നിരുന്നു.

 താരയുദ്ധം തന്നെ നടക്കും..

താരയുദ്ധം തന്നെ നടക്കും..

സിനിമ ഉപേക്ഷിച്ചിട്ടില്ലെന്ന് സന്തോഷ് ശിവന്‍ വ്യക്തമാക്കിയ സ്ഥിതിയ്ക്ക് മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാരും മോഹന്‍ലാലിന്റെ കുഞ്ഞാലി മരക്കാരും ചേര്‍ന്ന് വലിയൊരു മത്സരമായിരിക്കും നടക്കാന്‍ പോവുന്നത്. ആരാധകര്‍ക്കാണെങ്കില്‍ അതൊരു യുദ്ധവുമായിരിക്കും. മോഹന്‍ലാല്‍ ചിത്രം 100 കോടി ബജറ്റില്‍ ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, കോണ്‍ഫിഡന്റ് ഗ്രൂപ്പ്, മൂണ്‍ഷൂട്ട് എന്റര്‍ടെയിന്‍മെന്റെും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. 50 കോടിയുമായി ഷാജി നടേശന്റെ കീഴിലുള്ള ആഗസ്റ്റ് സിനിമയാണ് കുഞ്ഞാലി മരക്കാര്‍ നിര്‍മ്മിക്കാന്‍ പോവുന്നതും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X