ഉറുമിക്ക് ശേഷം കാളിദാസ് ചിത്രവുമായി സന്തോഷ് ശിവന്‍! ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്! കാണൂ
ചായാഗ്രാഹകനായും സംവിധായകനായും സിനിമാരംഗത്ത് തിളങ്ങിയിട്ടുളള ആളാണ് സന്തോഷ് ശിവന്‍.പൃഥ്വിരാജിനെ നായകനാക്കിയുളള അനന്തഭദ്രം എന്ന സിനിമയായിരുന്നു അദ്ദേഹം ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്തിരുന്നത്. തുടര്‍ന്ന് ഉറുമി എന്നൊരു ചിത്രവും അദ്ദേഹത്തിന്റെ സംവിധാനത്തില്‍ മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു.
ഉറുമിക്ക് ശേഷമുളള സന്തോഷ് ശിന്റെ പുതിയ മലയാള ചിത്രം അടുത്തിടെയായിരുന്നു പ്രഖ്യാപിച്ചിരുന്നത്. മഞ്ജു വാര്യരും കാളിദാസ് ജയറാമുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

ജാക്ക് ആന്‍ഡ് ജില്‍ എന്നാണ് അദ്ദേഹം തന്റെ പുതി.യ മലയാള ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബര്‍ 20ന് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ചിത്രത്തില്‍ കാളിദാസ് ജയറാമിനൊപ്പം സൗബിന്‍ ഷാഹിറും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ഹരിപാട് ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. ഇവര്‍ക്കൊപ്പം നെടുമുടി വേണു,അജു വര്‍ഗീസ്,രമേഷ് പിഷാരടി,സുരാജ് വെഞ്ഞാറമൂട്,തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്.കൂടാതെ മലയാളത്തിലെ മറ്റു ശ്രദ്ധേയ താരങ്ങളും ചിത്രത്തിന് പിന്നില്‍ അണിനിരക്കുന്നുണ്ട്.


Click it and Unblock the Notifications











