Just In
- 49 min ago
അന്നൊക്കെ പട്ടിണി കിടന്നിട്ടുണ്ട്, നല്ല കാര്യങ്ങള്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് ജീവിച്ചത്: അലക്സാന്‍ഡ്ര
- 1 hr ago
ഉണ്ണി മുകുന്ദനോട് ഇഷ്ടം തുറന്ന് പറഞ്ഞ് നടി മൃദുല വിജയ്, താരങ്ങളുടെ വീഡിയോ വൈറലാകുന്നു
- 2 hrs ago
മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന് വിട, ആദരാജ്ഞലി അർപ്പിച്ച് കലാകേരളം
- 2 hrs ago
കരിക്കിലെ വിദ്യയുടെ വിവാഹം കഴിഞ്ഞു, ഭര്‍ത്താവിനൊപ്പമുളള നടിയുടെ വീഡിയോ വൈറല്‍
Don't Miss!
- News
പൊതുവായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ ഞങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളുന്നു: ബൈഡനെ അഭിനന്ദിച്ച് മോദി
- Sports
ISL 2020-21: ഇഞ്ചുറിടൈം ഗോളില്‍ ബ്ലാസ്റ്റേഴ്സ് നേടി, ബെംഗളൂരുവിനെ വീഴ്ത്തി
- Lifestyle
2021-ലെ ഏറ്റവും ഭാഗ്യമുള്ള നക്ഷത്രം; ഏത് ആഗ്രഹവും നിറവേറും
- Automobiles
കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി സ്കോഡ
- Finance
റഷ്യയെ പിന്നിലാക്കി സൗദി അറേബ്യ; ചൈനയിലേക്ക് കൂടുതല്‍ എണ്ണ കയറ്റി അയക്കുന്നു
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സന്തോഷ് ശിവന്റെ ക്യാമറക്കണ്ണിൽ മനോഹരിയായി മഞ്ജു വാര്യര്‍, ജാക്ക് ആന്റ് ജില് ലൊക്കേഷന്‍ ചിത്രങ്ങള്‍
പൃഥിരാജ് നായകനായി എത്തിയ ഉറുമിക്കുശേഷം സന്തോഷ് ശിവന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ജാക്ക് ആന്റ് ജില്ലിന്റെ ചിത്രീകരണം ആലപ്പുഴയില്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണ സമയത്തുള്ള ചിത്രങ്ങള്‍ സംവിധായകന് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ഹരിപ്പാട് നിന്നുള്ള ലൊക്കേഷന്‍ ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.
ആദ്യം ഭയമായിരുന്നു!! മണിസാറിന്റെ സിനിമയിൽ വിളിക്കുന്നത് ഹാര്‍വാര്‍ഡില്‍ പ്രവേശനം ലഭിച്ചതു പോലെ
മഞ്ജു വാര്യരും, കാളിദാസ് ജയറാമുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുന്നത്. സന്തോഷ് ശിവനും മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ഇവര്‍ക്കു പുറമെ നെടുമുടി വേണു,സൗബിന് ഷാഹിര്‍ , ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്,രമേശ് പിഷാരടി തുടങ്ങി വന്താര നിരയും ചിത്രത്തിലുണ്ട്. സന്തോഷ് ശിവനുമായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചത് തന്റെ സ്വപ്നസാക്ഷാത്ക്കാരമാണ് എന്ന് കാളിദാസന് ഈയടുത്ത് പറഞ്ഞിരുന്നു.
സന്തോഷ് ശിവന് തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സിനിമയെ സംബന്ധിച്ച് ഏറെ പ്രതീക്ഷ നല്കുന്ന ഒന്നുകൂടിയാണിത്. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തിന് ഗോപി സുന്ദറാണ് സംഗീതം നിര്‍വ്വഹിക്കുന്നത്. ദുബായ് ആസ്ഥാനമായുള്ള ലെന്സ്മാന് സ്റ്റുഡിയോയുടെ സഹകരണത്തോടെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ജയസൂര്യയും കൂട്ടരും വരിക്കാശ്ശേരിമനയിൽ!! കൂടെ പ്രേതവും, ഭീതി ജനിപ്പിച്ച് പ്രേതം2 ട്രെയിലര്‍
സുരേഷ് കുമാര്‍ രവീന്ദ്രന്, വിജേഷ് തോട്ടിങ്ങല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണം ഒരുക്കിയിരിക്കുന്നത്. ഹോളിവുഡിലെയും ബോളിവുഡിലെയും പ്രശസ്തരായ സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള വലിയ ടീമാണ് ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. ലണ്ടനും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളില്‍ ഒന്നാണ്.
ത്രില്ലര്‍ ഗണത്തില്‍പെടുന്ന ചിത്രം മുഴുനീള എന്റര്‍ടെയിനറായാണ് ഒരുക്കുന്നത്. വിദേശ ചിത്രങ്ങളുടെ തിരക്കുകളിലായിരുന്ന സന്തോഷ് ശിവന്,ഇതിനിടയില്‍ കുഞ്ഞാലി മരയക്കാര്‍ എന്ന ചിത്രത്തിന്റെ പ്രഖ്യാപനവും നടത്തിയിരുന്നു. ബിഗ്ബജറ്റില്‍ ഒരുങ്ങുന്ന കുഞ്ഞാലി മരയ്ക്കാറിനു മുന്‍പ് ജാക്ക് ആന്റെ ജില് ചെയ്തു തീര്‍ക്കാനാണ് ആലോചന.
ഇനിയൊരു പത്ത് വര്‍ഷം കഴിഞ്ഞാലും ആ സിനിമ എന്നെ ഞെട്ടിക്കും! വിസ്മയിപ്പിച്ച ചിത്രത്തെക്കുറിച്ച് ഫഹദ്