മോഹന്‍ലാല്‍ സംവിധായകനാവുന്ന ബറോസ് ചിത്രീകരണം ആരംഭിക്കുന്നു; അധികം താമസമില്ലെന്ന സൂചനകള്‍ പുറത്ത്

ദൃശ്യം 2 തിയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ പറ്റാതെ പോയതിന്റെ നിരാശയിലാണ് മോഹന്‍ലാല്‍ ആരാധകര്‍. എങ്കിലും ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്ത ചിത്രത്തിന് വമ്പന്‍ സ്വീകരണമാണ് ലഭിച്ചത്. ഒപ്പം ബിഗ് ബോസിന്റെ അവതാരകനായിട്ടെത്തിയും താരരാജാവ് പ്രേക്ഷകര്‍ക്കിടയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഇതിനിടെ മറ്റൊരു സന്തോഷ വാര്‍ത്ത കൂടി സിനിമാലോകത്ത് നിന്നും പുറത്ത് വരികയാണ്.

ദൃശ്യം 2 വില്‍ സൂചന നല്‍കിയത് പോലെ സംവിധായകനാവാനുള്ള ശ്രമങ്ങളിലാണ് മോഹന്‍ലാല്‍. ബറോസ് എന്ന പേരില്‍ താനൊരു സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണെന്ന കാര്യം കഴിഞ്ഞ വര്‍ഷമാണ് മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്. സിനിമയുടെ ചിത്രീകരണം തീരുമാനിച്ചെങ്കിലും ലോക്ഡൗണ്‍ വന്നതോടെ എല്ലാം പ്രതിസന്ധിയില്‍ ആവുകയായിരുന്നു.

 mohanla

ഇപ്പോഴിതാ ബറോസിന്റെ ചിത്രീകരണം അധികം വൈകാതെ തന്നെ ആരംഭിക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നത്. മാഹന്‍ലാലും തിരക്കഥാകൃത്ത് ജിജോ പുന്നൂസും തമ്മില്‍ ചര്‍ച്ച നടത്തുന്ന ചിത്രങ്ങള്‍ ബറോസിന്റെ അണിയറ പ്രവര്‍ത്തകരാണ് പങ്കുവെച്ചത്. ഒപ്പം താനും ഈ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കാന്‍ ഉണ്ടാവുമെന്ന് പറഞ്ഞ് ഛായാഗ്രാഹകന്‍ സന്തോഷ് ശിവനും എത്തി.

തലകുത്തി മറിഞ്ഞുള്ള അഭ്യാസങ്ങളുമായി നടി അമല പോൾ, ചിത്രങ്ങൾ കാണാം

മാര്‍ച്ച് മുതല്‍ മോഹന്‍ലാല്‍ സംവിധായകന്റെ കസേരയില്‍ ആയിരിക്കുമെന്നാണ് സന്തോഷ് ശിവന്‍ പറയുന്നത്. ഇതോടെ ചിത്രത്തെ കുറിച്ചുള്ള ആകാഷ വര്‍ദ്ധിച്ചിരിക്കുകയാണ്. ലോകത്തിന്റെ നാനാഭാഗത്ത് നിന്നും കൊണ്ട് വന്ന വാസ്‌കോ ഡ ഗാമയുടെ രത്നങ്ങളുടെയും സുവര്‍ണനിധികളുടെയും കാവല്‍ക്കാരനായിരുന്നു ബറോസ്. അദ്ദേഹത്തെ കുറിച്ചുള്ള കഥയാണ് സിനിമയ്ക്ക് ആസ്പദമാകുന്നത്.

സംവിധാനത്തിനൊപ്പം ബറസോ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് മോഹന്‍ലാല്‍ തന്നെയാണ്. സ്പാനിഷ് നടി പാസ് വേഗ, റാഫേല്‍ അമാര്‍ഗോ, എന്നിവരാണ് മറ്റ് താരങ്ങള്‍. ചിത്രത്തില്‍ പൃഥ്വിരാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതായി അഭ്യുഹങ്ങളുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X