എആർ റഹ്മാൻ ഗാനം ചിത്രീകരിച്ചത് വെറും നാല് ദിവസം കൊണ്ട്!! ഓർമ പങ്കുവെച്ച് സന്തോഷ് ശിവൻ
ഇന്ത്യൻ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട ചിത്രമാണ് 1998 ൽ പുറത്തിറങ്ങിയ ദിൽ സെ. ഷാരൂഖ്ഖാൻ, മനീക്ഷ കൊയ് രാള, പ്രീതി സിന്റെ എന്നിവർ തകർത്ത് അഭിനയിച്ച ചിത്രമായിരുന്നു ഇത്. മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. സിനിമ മാത്രമല്ല ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മണിരത്നം തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ സംഗീതം നിർവഹിച്ചത് ഇന്ത്യൻ സിനിമയുടെ സംഗീത ചക്രവർത്തി എ.ആർ റഹ്മാനായിരുന്നു. സന്തോഷ് ശിവനായിരുന്നു ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചിരുന്നത്.
ദിൽ സേയിലെ എല്ലാ പാട്ടും പ്രേക്ഷകർ നെഞ്ചിലേറ്റിയതായിരുന്നു. പ്രേക്ഷകർ കൂടുതൽ കാലം ചുണ്ടുകളിൽ മൂളി നടന്ന ഗാനമായിരുന്നു ചിത്രത്തിലെ ചയ്യ ചയ്യ എന്ന് തുടങ്ങുന്ന ഗാനം. ഓടുന്ന ട്രെയിനിലായിരുന്നു ആ ഗാനം മുഴുവനും ചിത്രീകരിച്ചത്. എആർആർഐ(ARRIFLEX 35 111) എന്ന ക്യാമറയിലായിരുന്നു ഗാനം പൂർണ്ണമായും ചിത്രീകരിച്ചത്. ക്യാമറയുടെ നൂറാം വാർഷികം ആഘോഷിക്കുകയാണ്. ദിൽ സേയിലെ ഗാനത്തെ കുറിച്ചുള്ള അനുഭവം പങ്കുവെയ്ക്കുകയാണ് സന്തോഷ് ശിവൻ.

ഷാരൂഖും മലൈക അറോറയും
മണിര്തനം ചിത്രം ദിൽസെ പുറത്തിറങ്ങിയിട്ട് ഇരുപത് വർഷം പൂർത്തിയാവുകയാണ്. അതുപോലെ ആരാധകരെ ഹരം കൊള്ളിച്ച ചഞ്ചാ ചഞ്ചാ എന്നു തുടങ്ങുന്ന ഗാനം പുറത്തിറങ്ങിയിട്ടും ഇരുപത് വർഷം പൂർത്തിയായിരിക്കുകയാണ്. മനേഹാരമായ വരി കൊണ്ടും സംഗീതം കൊണ്ടും ശ്രദ്ധിക്കപ്പെട്ട ഈ ഗാനത്തിൽ ഷാരൂഖ് ഖാനും മലൈക ആറോറയുമായിരുന്നു ചുവട് വെച്ചത്. ഇന്ത്യൻ സിനിമയിൽ തന്നെ ശ്രദ്ധിക്കപ്പെട്ട ഗാനമായിരുന്നു ഇത്.

ട്രെയിനിൽ ചിത്രീകരിച്ച ഗാനം
നാല് ദിവസം കൊണ്ടാണ് ചയ്യ ചയ്യ എന്ന് തുടങ്ങുന്ന ഗാനം ചിത്രീകരിച്ചതെന്ന് സന്തോഷ് ശിവൻ പറഞ്ഞു. പൂർണ്ണമായും ട്രെയിനിലായിരുന്നു ആ ഗാനം ചിത്രീകരിച്ചത്. ആ തീവണ്ടിയിൽ മുഴുവനും ആർട്ടിസ്റ്റുകളായിരുന്നു. ടെക്നോളജിയുടെ ഗുണവശങ്ങളെ ഏറ്റവും നന്നായി ഉപയോഗപ്പെടുത്തി, ചിത്രത്തിൽ മുഴച്ചു നില്ഡക്കാത്ത രീതിയിൽ ചിത്രീകരിക്കാൻ കഴിഞ്ഞു എന്നതായിരുന്നു ആ ഗാനത്തിന്റെ പ്രത്യേകത. ആ പാട്ടിന്റെ വരികളിൽ പോലും നിഴലിനെ കുറിച്ച് പ്രതിപാദിക്കുന്നുണ്ടെന്ന സന്തോഷ് ശിവൻ വ്യക്തമാക്കി.

ഛായഗ്രാഹകന്റെ കഴിവ്
പാട്ടിൽ ടണലിന്റെ ഉള്ളിലൂടെ തീവണ്ടി കയറി പോകുന്നുണ്ട്. ഈ ഷോട്ടിൽ ഛായാഗ്രഹകന്റെ കഴിവ് പ്രകടമാണ്. അതു പേലെ തന്നെ നിഴലും വെളിച്ചവും മാറി മാറി വരുന്ന നിരവധി വിഷ്വലുകളാണ് ആ ഗാനത്തിലുളളത്. ഇതെല്ലാം ഛായാഗ്രഹകന്റെ കയ്യെപ്പ് പതിപ്പിക്കുന്ന വിഷ്വലുകളായിരുന്നു.

ട്രെയിനിലെ രംഗങ്ങൾ
തീവണ്ടിയിലെ യാത്ര, പാട്ടിലെ വരികളിലെ വൈകാരികത അതെല്ലാം അതിമനോഹരമായി ഒപ്പിയെടുക്കാൻ കഴിഞ്ഞിരുന്നു. മികച്ച പിന്തുണയായിരുന്നു ഗാന രംഗങ്ങളിൽ അഭിനയിച്ചവർ നൽകിയത്. എല്ലാവരും ഒന്നിച്ച് യാത്ര ചെയ്യുന്നു, പുതിയ സ്ഥലങ്ങൾ കണ്ടെത്തുന്നു ഇതിന്റെയൊക്കെ ത്രില്ല് ആ ഗാനത്തിലും ഉണ്ടായിരുന്നുവെന്നും സന്തോഷ് ശിവൻ പറഞ്ഞു. എല്ലാവരും റിഹേഴ്സൽ ചെയ്തതിനു ശേഷമാണ് ട്രെയിനിന്റെ മുകളിൽ കയറിയത്.


Click it and Unblock the Notifications











