മമ്മൂട്ടിയല്ല മോഹന്‍ലാലാണോ നായകന്‍? കലിയുഗത്തിന് വേണ്ടി സന്തോഷ് ശിവനും ലാലേട്ടനും ഒന്നിക്കുന്നു?

സംവിധായകനും ഛായാഗ്രഹകനുമായ സന്തോഷ് ശിവന്റെ സംവിധാനത്തിലെത്തിയ സിനിമകളെല്ലാം തന്നെ ഹിറ്റായിരുന്നു. മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി തുടങ്ങിയ അന്യഭാഷകളില്‍ ഒട്ടനവധി ഹിറ്റ് സിനിമകളുടെ ക്യാമറ ചലിപ്പിച്ച് സന്തോഷ് ശിവന്‍ ശ്രദ്ധേയനായിരുന്നു. കാളിദാസ് ജയറാം, മഞ്ജു വാര്യര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്‍ എന്ന സിനിമയുടെ തിരക്കുകളിലാണ് സംവിധാകനിപ്പോള്‍.

മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലി മരക്കാര്‍ വരുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും സിനിമ വൈകിയെ എത്തുകയുള്ളുവെന്ന് പറഞ്ഞിരുന്നു. അതിനിടെ ഫേസ്ബുക്കിലൂടെ മോഹന്‍ലാലിനൊപ്പമുള്ള ചിത്രം സംവിധായകന്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നില്‍ മറ്റൊരു സര്‍പ്രൈസ് ഉണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ആരാധകര്‍.

സന്തോഷ് ശിവന്റെ സിനിമ

സന്തോഷ് ശിവന്റെ സിനിമ

മോഹന്‍ലാലിന്റെ കരിയറിലെ ഒട്ടനവധി ഹിറ്റ് സിനിമകളുടെ ഛായാഗ്രഹകനായിരുന്നു സന്തോഷ് ശിവന്‍. നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന സിനിമയിലൂടെ ആരംഭിച്ച കൂട്ടുകെട്ട് അഹം, യോദ്ധ, ഗാന്ധര്‍വ്വം, പവിത്രം, നിര്‍ണയം, കാലാപാനി, ഇരുവര്‍, എന്നിങ്ങനെ ഒട്ടനവധി സിനിമകളില്‍ ഇരുവരും ഒന്നിച്ചിരുന്നു. ഇതേ കൂട്ടുകെട്ടില്‍ വീണ്ടുമെരു സിനിമ വരുന്നുണ്ടോ എന്ന് ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. അതിനിടെയാണ് സന്തോഷ് ശിവന്‍ ഫേസ്ബുക്കിലൂടെ മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവെക്കുന്നത്. പുറത്ത് വന്ന ഉടനെ ചിത്രം സോഷ്യല്‍ മീഡിയ വഴി തരംഗമായി മാറിയിരുന്നു.

 തിയറ്റര്‍ ഉദ്ഘാടനത്തിനെത്തിയ താരം

തിയറ്റര്‍ ഉദ്ഘാടനത്തിനെത്തിയ താരം

ആലപ്പുഴ ഹരിപ്പാട് കഴിഞ്ഞ ദിവസം മോഹന്‍ലാലിന്റെ ഉടമസ്ഥതയില്‍ പുതിയ തിയറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ആശീര്‍വാദ് സിനിപ്ലെക്‌സ് അതഥ എംലാല്‍ സിനിമപ്ലെക്‌സ് എന്ന പേരിലാണ് തിയറ്റര്‍ തുറന്നിരിക്കുന്നത്. മോഹന്‍ലാല്‍, ആന്റണി പെരുമ്പാവൂര്‍, മഞ്ജു വാര്യര്‍, സുചിത്ര, സന്തോഷ് ശിവന്‍, കെ മധു, മുരളി കൃഷ്ണന്‍, സദാശിവന്‍, ഗോപിനാഥന്‍ എന്നിവരെല്ലാം ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. അവിടെ നിന്നുമാണ് മോഹന്‍ലാലിനൊപ്പമുള്ള ചിത്രം സന്തോഷ് ശിവന്‍ പങ്കുവെച്ചിരിക്കുന്നത്.

കലിയുഗത്തിന് വേണ്ടി ഒന്നിക്കുന്നു?

കലിയുഗത്തിന് വേണ്ടി ഒന്നിക്കുന്നു?

മോഹന്‍ലാലും സന്തോഷ് ശിവനും ഒരു സിനിമയ്ക്ക് വേണ്ടി ഒന്നിക്കുന്നതായി പലപ്പോഴും വാര്‍ത്തകളില്‍ വന്നിരുന്നു. കലിയുഗം എന്ന് പേരിട്ടിരിക്കുന്ന സിനിമയിലൂടെയാണെന്ന് വാര്‍ത്ത വന്നിട്ട് നാളുകളായി. എന്നാല്‍ സിനിമയെ കുറിച്ച് രണ്ട് പേരും ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല. ഇപ്പോള്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ കണ്ടതോടെയാണ് ആരാധകരില്‍ സിനിമയെ കുറിച്ചുള്ള സംശയം ഉടലെടുത്തത്. മോഹന്‍ലാലിന്റെ ഒരുപാട് സിനിമകളില്‍ ഛായാഗ്രഹകനായിരുന്നെങ്കില്‍ കലിയുഗത്തില്‍ സംവിധായകന്റെ വേഷത്തിലായിരിക്കുമെന്നാണ് സൂചന. ഫോട്ടോയ്ക്ക് താഴെ കമന്റുകളായി നിരവധി സംശയങ്ങള്‍ ആരാധകര്‍ ചോദിക്കുന്നുണ്ടെങ്കിലും താരം പ്രതികരിച്ചിട്ടില്ല.

ജാക്ക് ആന്‍ഡ് ജില്‍

ജാക്ക് ആന്‍ഡ് ജില്‍

സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് ജാക്ക് ആന്‍ഡ് ജില്‍. കാളിദാസ് ജയറാമാണ് നായകന്‍. മഞ്ജു വാര്യരാണ് സിനിമയിലെ മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ മാസം ഷൂട്ടിംഗ് ആരംഭിച്ച സിനിമയുടെ ചിത്രീകരണം ഇപ്പോള്‍ ആലപ്പുഴയിലായിരുന്നു നടക്കുന്നത്. ആലപ്പുഴയ്ക്ക് പുറമേ ലണ്ടനാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. മലയാളത്തിനൊപ്പം തമിഴിലും സിനിമയ്ക്ക് റിലീസ് ഉണ്ടാവും. ത്രില്ലര്‍ ഗണത്തിലൊരുക്കുന്ന സിനിമ വലിയ കാന്‍വാസിലാണ് നിര്‍മ്മിക്കുന്നത്.

കുഞ്ഞാലി മരക്കാര്‍

കുഞ്ഞാലി മരക്കാര്‍

മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരക്കാര്‍ പ്രഖ്യാപിച്ച് വര്‍ഷങ്ങളായി. സിനിമ ഉപേക്ഷിച്ചിട്ടില്ലെന്നും ലേശം വൈകിയാണെങ്കിലും സിനിമ വരുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ബിഗ് ബജറ്റില്‍ ആഗസ്റ്റ് സിനിമാസ് നിര്‍മ്മിക്കുന്ന സിനിമയെ കുറിച്ച് വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്കുള്ളത്. മമ്മൂട്ടിച്ചിത്രം വരുന്നതിന് മുന്‍പ് മോഹന്‍ലാലിനൊപ്പം മറ്റൊരു സിനിമ ഉണ്ടാവുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാപ്രേമികള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X