മോഹന്‍ലാലും പ്രിയദര്‍ശനും നിരാശപ്പെടുത്തില്ല! മരക്കാറിനെക്കുറിച്ച് നിര്‍മ്മാതാവ് പറയുന്നത്? കാണാം!

മലയാള സിനിമയിലെ മികച്ച കൂട്ടുകെട്ടുകളിലൊന്നാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍. ഒപ്പത്തിന് ശേഷം ഇരുവരും ഒരുമിച്ചെത്തുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. കേരളപ്പിറവി ദിനത്തിലായിരുന്നു പ്രിയദര്‍ശന്‍ കുഞ്ഞാലി മരക്കാറിനെക്കുറിച്ച് പ്രഖ്യാപിച്ചത്. മമ്മൂട്ടിയെ നായകനാക്കി സിനിമയൊരുക്കുന്നതിനെക്കുറിച്ച് സന്തോഷ് ശിവനും ഷാജി നടേശനും പ്രഖ്യാപിച്ചിരുന്നുവെങ്കിലും നിശ്ചിത സമയത്തിനുള്ളില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങിയില്ലെങ്കില്‍ തന്റെ സിനിമയുമായി മുന്നോട്ട് പോവുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. കുഞ്ഞാലി മരക്കാര്‍ നാലാമനെ വെള്ളിത്തിരയിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. പ്രാരംഭ ഘട്ട തയ്യാറെടുപ്പുകള്‍ക്ക് ശേഷം ഒക്ടോബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

പ്രണവ് മോഹന്‍ലാല്‍, സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ് കല്യാണി പ്രിയദര്‍ശന്‍, കുട്ടിക്കാലം മുതലേ അടുത്ത സുഹൃത്തുക്കളായ താരപുത്രന്‍മാരും താരപുത്രികളും ഒരുമിക്കുന്നുണ്ട് ഈ ചിത്രത്തിനായി. മോഹന്‍ലാലിന്റെ നായികയായി മഞ്ജു വാര്യരാണ് എത്തുന്നത്. കുഞ്ഞാലി മരക്കാരുടെ ബാല്യകാല വേഷത്തിലാണ് പ്രണവ് എത്തുന്നത്. ഇവരെക്കൂടാതെ സുനില്‍ ഷെട്ടിയും അര്‍ജുന്‍ സര്‍ജയും ചിത്രത്തിലേക്ക് എത്തുന്നുണ്ട്. ഇന്ത്യന്‍ സിനമയിലെ തന്നെ മുന്‍നിര താരങ്ങള്‍ ചിത്രത്തിനായി അണിനിരക്കുന്നുണ്ടെന്ന് നിര്‍മ്മാതാവായ സന്തോഷ് ടി കുരുവിള പറയുന്നു.

Mohanlal

ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ വെച്ചാണ് സിനിമ ചിത്രീകരിക്കുന്നത്. ഡിസംബറിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഒരു വര്‍ഷം മുന്‍പുള്ള തന്റെ സ്വപ്‌നമായിരുന്നു ഇതെന്നും ഇത് സംഭവിക്കുമെന്ന് കരുതിയിരുന്നില്ലെന്നും നിര്‍മ്മാതാവ് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്. ഹിസ്റ്ററിയും മാസും ആക്ഷനും പുറമെ വിവിധ ഭാഷകളിലെ മുന്‍നിര താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റ് കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X