ബാലയുടെ ആ ദുശീലമാണ് ഈ അവസ്ഥയ്ക്ക് കാരണം; 240 കോടിയുടെ ആസ്തി എന്നത് സത്യമാണ്, സന്തോഷ് വര്‍ക്കി
കഴിഞ്ഞ കുറേ കാലമായി നടന്‍ ബാലയെ കുറിച്ചുള്ള വാര്‍ത്തകളാണ് നിരന്തരം വന്ന് കൊണ്ടിരുന്നത്. എന്നാല്‍ ആരാധകരെയും സിനിമാപ്രവര്‍ത്തകരെയുമൊക്കെ ഞെട്ടിച്ച് കൊണ്ടൊരു വാര്‍ത്തയാണ് കഴിഞ്ഞ ദിവസം വന്നത്. കരള്‍ രോഗം മൂര്‍ച്ഛിച്ച് ഗുരുതരമായ അവസ്ഥയില്‍ ബാലയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു എന്ന വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്.
സിനിമാലോകത്ത് നിന്നും പ്രമുഖരടക്കം അദ്ദേഹത്തെ കാണാന്‍ ആശുപത്രിയിലേക്ക് എത്തിയിരുന്നു. ഇതിന് ശേഷമാണ് ബാലയുടെ ആരോഗ്യാവസ്ഥയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വന്നത്. ഇതിനിടെ സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധേയനായ സന്തോഷ് വര്‍ക്കിയും ബാലയെ കുറിച്ച് സംസാരിച്ച് എത്തിയിരുന്നു.

ബാലയുമായി അടുത്ത സൗഹൃദമുള്ള സന്തോഷ് വര്‍ക്ക അദ്ദേഹത്തെ വീട്ടില്‍ പോയി കാണാറുണ്ടായിരുന്നു. ബാലയുടെ വ്യക്തി ജീവിതത്തില്‍ ഒരു ദുശീലും ഉണ്ടായിരുന്നുവെന്നും അതാണ് ഈ അവസ്ഥയിലേക്ക് എത്തിച്ചതെന്നുമാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ സന്തോഷ് പറഞ്ഞത്. ഇതിന് പിന്നാലെ അതിലൊരു വിശദീകരണവുമായി എത്തിയിരിക്കുകയാണ് സന്തോഷ് വര്‍ക്കി. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയിലാണ് സന്തോഷ് വിശദീകരണം നല്‍കിയിരിക്കുന്നത്.
'ആശുപത്രിയില്‍ പോയിരുന്നു. ഒരുപാട് വിഷമത്തില്‍ ആയിരുന്നു ബാല. മകളെ കാണാന്‍ കഴിയാഞ്ഞതിലും ഒക്കെ അദ്ദേഹത്തിന് നല്ല ദുഃഖം ഉണ്ടായിരുന്നു. എന്നോട് ഒരു അനുജനോടുള്ള സ്‌നേഹം പോലെയാണ്. എന്നോടുള്ള ഇഷ്ടത്തെക്കാള്‍ എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. എന്നെക്കാളും കുറച്ചു വയസ്സ് മൂത്തതാണ്. നാല്‍പ്പത്തിയൊന്ന് വയസായി. പുള്ളി ടിപ്പിക്കല്‍ തമിഴനാണ്. ഇമോഷണലി ഭയങ്കര ഡൗണായ വ്യക്തിയാണ് ബാല സര്‍. പുള്ളിക്ക് ചുറ്റിനും എപ്പോഴും ആളുകള്‍ ഉണ്ടാകും.
ഓരോ സമയത്തും ഓരോ ആളുകള്‍ ആണ് ഉള്ളത്. പുള്ളിയ്ക്ക് ഒരു ദുശീലം ഉണ്ട്. അതാണ് ഈ അവസ്ഥയില്‍ എത്തിച്ചത്. ഇക്കാര്യം മീഡിയയോട് ഞാന്‍ അറിയാതെ പറഞ്ഞു പോയി. ഇപ്പോള്‍ അത് ഞാന്‍ പറയുന്നില്ല. പറയേണ്ടിയിരുന്നില്ലെന്ന് പിന്നീട് തോന്നി. അതൊക്കെ പുളളിയുടെ മാനസിക സംഘര്‍ഷം കൊണ്ട് അടിമപ്പെട്ട് പോയതാണ്. പല വിഷമങ്ങളും പുള്ളി മറക്കുന്നത് അതിലൂടെ ആയിരുന്നു. നിര്‍ത്താന്‍ ഞാന്‍ പറഞ്ഞിട്ടുള്ളതാണ്, പക്ഷെ പുള്ളിക്ക് അങ്ങനെ നമ്മള്‍ ഉപദേശിക്കുന്നത് ഒന്നും ഇഷ്ടമല്ല.
ശരിക്കും ബാലയ്ക്ക് 240 കോടിയുടെ ആസ്തിയുണ്ട്. ഇതൊന്നും ആരോടും പറഞ്ഞു നടക്കരുതെന്ന് ഞാന്‍ പലതവണ പറഞ്ഞിട്ടുള്ളതാണ്. മലയാളികള്‍ ഫ്രോഡുകളാണെന്ന് ഞാന്‍ പറഞ്ഞ് കൊടുത്തു. പുള്ളിയുടെ മുത്തച്ഛനും അച്ഛനുമൊക്കെ നിര്‍മ്മാതാക്കള്‍ ആയിരുന്നു. അദ്ദേഹത്തിന്റെ പിതാവ് 350 ഓളം സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്.

പിന്നെ നടന്‍ മോഹന്‍ലാലിന്റെ ഭാര്യയുടെ കുടുംബവുമായി ബാലയുടെ കുടുംബത്തിന് നല്ല അടുപ്പമുണ്ട്. കാശൊക്കെ ഇഷ്ടം പോലെയുണ്ട്. പക്ഷെ ഭയങ്കര ഏകാന്തതയില്‍ ആയിരുന്നു അദ്ദേഹം. പേഴ്‌സണല്‍ ലൈഫില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പാവം മനുഷ്യനാണ്, ആളൊരു ശുദ്ധനാണ്...' സന്തോഷ് വര്‍ക്കി പറയുന്നു.
'രാവിലെ മോശം വാര്‍ത്തയായിരുന്നു കേട്ടത്. പിന്നെ ഉണ്ണി മുകുന്ദനൊക്കെ പോയി കണ്ടപ്പോള്‍ കുഴപ്പമില്ലെന്നാണ് പറഞ്ഞത്. ഞാനും അദ്ദേഹത്തെ കാണാന്‍ പോയെങ്കിലും ഐസിയുവില്‍ ആയതിനാല്‍ എനിക്ക് കാണാന്‍ പറ്റിയില്ല. മാധ്യമങ്ങളില്‍ വരുന്നതൊന്നും അത്ര സത്യമൊന്നും ആയിരുന്നില്ലെന്നും', സന്തോഷ് പറയുന്നു.
നിലവില്‍ ബാലയുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. 48 മണിക്കൂറിനുള്ളില്‍ കൂടുതല്‍ വിവരം അറിയാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. അതേ സമയം ബാലയ്ക്ക് ്കരള്‍ മാറ്റി വെക്കേണ്ടതായി വന്നേക്കുമെന്നാണ് അടുത്തവൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.
ഇതിനിടെ നടന്റെ ആദ്യഭാര്യയും ഗായികയുമായ അമൃത സുരേഷും മകള്‍ അവന്തികയും ബാലയെ കാണാനെത്തിയതാണ് വലിയ വാര്‍ത്തയായി മാറിയത്. മകളെ കാണണമെന്ന് ബാല ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് അമൃത മകളുമായി ആശുപത്രിയിലെത്തുന്നത്. ശേഷം ഏറെ നേരം മുന്‍ഭര്‍ത്താവിനൊപ്പം സമയം ചിലവഴിച്ചതിന് ശേഷമാണ് ഇരുവരും മടങ്ങി പോയതും. സോഷ്യല്‍ മീഡിയയിലൂടെ അമൃതയ്ക്ക് വലിയ അഭിനന്ദനങ്ങളാണ് ഇതിലൂടെ ലഭിച്ചതും.


Click it and Unblock the Notifications