»   » സന്തോഷ് പണ്ഡിറ്റിന് എങ്ങനെ നായികമാരെ കിട്ടുന്നു??? എല്ലാരും ഇങ്ങനെയാണോ??? കാര്യം നിസാരം!!!

സന്തോഷ് പണ്ഡിറ്റിന് എങ്ങനെ നായികമാരെ കിട്ടുന്നു??? എല്ലാരും ഇങ്ങനെയാണോ??? കാര്യം നിസാരം!!!

Posted By: Karthi
Subscribe to Filmibeat Malayalam

സന്തോഷ് പണ്ഡിറ്റ് ആരാധകര്‍ക്ക് എറെ താല്പര്യമുള്ള താരമാണ്. മുഖ്യാധാര സിനിമകളെ വെല്ലുവിളിച്ച് സിനിമയിലേക്ക് എത്തിയ അദ്ദേഹം ഇപ്പോള്‍ മമ്മൂട്ടി ചിത്രമായ മാസ്റ്റര്‍ പീസിലൂടെ മുഖ്യധാര സിനിമയുടെ ഭാഗമായി മാറിയിരിക്കുകയാണ്.

നയന്‍താരയ്ക്ക് വില്ലന്‍ ബോളിവുഡ് സംവിധായകന്‍!!! ലേഡി സൂപ്പര്‍ സ്റ്റാറിന് പുതിയ വെല്ലുവിളി???

ആരാധകരിട്ട പേര് ഇഷ്ടമായില്ല, മമ്മൂട്ടി ചിത്രത്തിന് പുതിയ പേര്!!! ഫാന്‍മെയ്ഡ് പോസ്റ്ററുകളും വേണ്ട???

സന്തോഷ് പണ്ഡിറ്റ് സിനിമകളുടെ മുഖ്യ ആകര്‍ഷണം നായികമാരാണ്. ഒന്നിലധികം നായികമാര്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ പതിവ് കാഴ്ചയാണ്. പലരുടേയും പ്രധാന സംശയം സന്തോഷ് പണ്ഡിറ്റിന് എങ്ങനെ ഇത്രയും നായികമാരെ കിട്ടുന്നുവെന്നതാണ്. വളരെ നിസാരമാണ്  കാര്യമെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നു. 

സ്ത്രീ കഥാപാത്രങ്ങള്‍ക്ക് സന്തോഷ് പണ്ഡിറ്റ് സിനിമകളില്‍ പ്രാധാന്യമുണ്ട്. ധാരാളം പെണ്‍കുട്ടികള്‍ ചാന്‍സ് ചോദിച്ച് മെസേജ് അയക്കാറുണ്ട്. സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തിയോടുള്ള ഇഷ്ടം കൊണ്ടാണത്. എല്ലാവര്‍ക്കും പരമാവധി അവസരം നല്‍കാറുണ്ടെന്നുമാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്.

സന്തോഷ് പണ്ഡിറ്റിന് ഒത്തിരി നായികമാരെ വേണം എന്ന നിലയിലാണ് പലപ്പോഴും ചര്‍ച്ചകള്‍ വരെ നടക്കുന്നത്. ഇവര്‍ക്കൊന്നും പെണ്‍കുട്ടികളെ കിട്ടാത്തതിന്റെ വിഷമാണിതെന്ന് പറഞ്ഞാണ് സന്തോഷ് പണ്ഡിറ്റ് അതിനെ പ്രതിരോധിക്കുന്നത്.

ചര്‍ച്ചകളിലും മറ്റും മാത്രമല്ല എപ്പോഴും സന്തോഷിന് സ്വന്തം നിലപാടുകളുണ്ട്. പല ചലച്ചിത്ര പ്രവര്‍ത്തകരും കാസ്റ്റിംഗ് കൗച്ചിന്റെ നിഴലില്‍ വന്ന പതിക്കുമ്പോള്‍ സന്തോഷ് പണ്ഡിറ്റ് വ്യത്യസ്തനാകുന്നതും അവിടെയാണ്.

അഭിനയിക്കാന്‍ എത്തുന്ന പെണ്‍കുട്ടികളുടെ സൗകര്യത്തിന് അനുസരിച്ചാണ് പണ്ഡിറ്റ് ഷൂട്ടിംഗ് ഷെഡ്യൂള്‍ ക്രമീകരിക്കുന്നത്.പലരും സ്‌കൂളിലും കോളേജിലും പഠിക്കുന്നവരാണ് അവരുടെ ക്ലാസുകള്‍ സിനിമ കാരണം നഷ്ടപ്പെടുന്ന അവസരം ഉണ്ടാകാറില്ല.

തന്റെ സെറ്റിലേക്ക് ഒരു തരത്തിലുമുള്ള ലഹരിയും സന്തോഷ് പണ്ഡിറ്റ് അനുവദിക്കാറില്ല. പെണ്‍കുട്ടികളെ ഇത് കൂടുതല്‍ കംഫോര്‍ട്ടാക്കും.ഷൂട്ടിംഗിന് മാതാപിതാക്കള്‍ പെണ്‍കുട്ടികളെ കൊണ്ടുവിടുമ്പോള്‍ തന്നെ വിശ്വാസത്തോടെ ഏല്‍പിച്ചാണ് പോകാറുള്ളതെന്നാണ് അദ്ദേഹം പറയുന്നത്.

കേരളം മുഴുവന്‍ സന്തോഷ് പണ്ഡിറ്റിന് എതിരാണ് എന്നതരത്തിലാണ് ആളുകള്‍ പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ സന്തോഷ് പണ്ഡിറ്റ് ആരാധക പിന്തുണ ഏറി വരുകയാണ്. പൊതുകാര്യങ്ങളിലെ അദ്ദേഹത്തിന്റെ നിലപാടും പ്രതികരണങ്ങളും ഇതിന് വലിയ പങ്ക് വഹിക്കുന്നുണ്ട്.

ആദ്യകാലത്ത് സന്തോഷ് പണ്ഡിറ്റിനെ കളിയാക്കി നിരവധി ട്രോളുകളായിരുന്നു പുറത്തിറങ്ങിക്കൊണ്ടിരുന്നത്. എന്നാലിപ്പോള്‍ ആ അവസ്ഥ മാറിയിരിക്കുന്നു. മമ്മൂട്ടി ചിത്രത്തില്‍ സന്തോഷ് പണ്ഡിറ്റ് മുഴുനീള കഥാപാത്രമാകുന്നു എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയും നിരവധി ട്രോളുകള്‍ ഇറങ്ങിയിരുന്നു. എന്നാല്‍ അവയെല്ലാം തന്നെ പോസീറ്റീവായിരുന്നു എന്നതാണ് ശ്രദ്ധേയം.

English summary
Santhosh Pandit opens his mind about how he get actress for his movie. He is very conscious about his actress in his set.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam