»   »  അടി കിട്ടിയിട്ടില്ല, ചിത്രം വ്യാജമെന്ന് പണ്ഡിറ്റ്

അടി കിട്ടിയിട്ടില്ല, ചിത്രം വ്യാജമെന്ന് പണ്ഡിറ്റ്

Posted By:
Subscribe to Filmibeat Malayalam

സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റിനെ കൈയ്യില്‍ കിട്ടിയാല്‍ ഒരെണ്ണം കൊടുക്കണമെന്ന് രഹസ്യമായി ആഗ്രഹിയ്ക്കുന്ന പലരും നാട്ടിലുണ്ടെന്നത് സത്യം. പണ്ഡിറ്റ് പടങ്ങള്‍ കണ്ട് പിരിയിളകിപ്പോയവരാണ് ഇതില്‍ പലരും. ഇവരുടെ കുറ്റം പറയാനൊക്കില്ലെങ്കിലും ഒരാളെ മര്‍ദ്ദിയ്ക്കുന്നതിനെ നമുക്ക് ഒരിയ്ക്കലും ന്യായീകരിയ്ക്കാനാവില്ല.

എന്തായാലും കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ നെറ്റ് വര്‍ക്കിങുകളിലൂടെ പ്രചരിയ്ക്കുന്ന പണ്ഡിറ്റിന്റെ ചില ചിത്രങ്ങള്‍ കണ്ട് അദ്ദേഹത്തിന്റെ ശത്രുക്കള്‍ പോലും നെഞ്ചത്ത് കൈവച്ചിട്ടുണ്ടാവണം. പടങ്ങള്‍ കണ്ട പലരും ശത്രുവിന് പോലും ഇങ്ങനെയൊരു ഗതി വരരുതേയെന്ന് പറഞ്ഞതായും കേള്‍ക്കുന്നു. പടം കണ്ട നെഞ്ച് പൊട്ടിയ നൂറുകണക്കിന് നെറ്റിസെന്‍സ് അവരുടെ വാളില്‍ പടം പോസ്റ്റ് ചെയ്ത പണ്ഡിറ്റിനോട് കൂറ് പ്രഖ്യാപിച്ചിരുന്നു. കേരള സ്റ്റുഡന്റ്‌സ്‌യൂണിയന്റെ പേരിലുള്ള ഫേസ്ബുക്ക് പേജില്‍നിന്ന് മുന്നൂറിലേരെ പേരാണ് ചിത്രം ഷെയര്‍ ചെയ്തത്.

എന്തായാലും പണ്ഡിറ്റിനെ ഇടിച്ചുപഞ്ചറാക്കിയ ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെയും മറ്റും കണ്ട് കരഞ്ഞുനിലവിളിച്ചവര്‍ക്കൊരു സന്തോഷ വാര്‍ത്ത. ഈ പടങ്ങളെല്ലാം തനി തട്ടിപ്പാണെന്നാണ് പണ്ഡിറ്റ് അറിയിച്ചിരിയ്ക്കുന്നത്. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പടങ്ങളുടെ നിജസ്ഥിതിയെപ്പറ്റി പണ്ഡിറ്റ് വെളിപ്പെടുത്തിയത്.

മുട്ടയേറും കയ്യേറ്റവുമൊക്കെ കിട്ടിയിട്ടുണ്ടെങ്കിലും പടത്തില്‍ കാണുന്നതു പോലൊരു സംഭവം ഉണ്ടായിട്ടേയില്ലെന്നാണ് സൂപ്പര്‍സ്റ്റാര്‍ വിശദീകരിയ്ക്കുന്നു. താന്‍ പുതിയ സിനിമയുടെ തിരക്കിലാണെന്നും പണ്ഡിറ്റ് പറയുന്നു. ചിത്രം പൊളിയാണെന്ന് തെളിയിക്കാനായി പണ്ഡിറ്റ് ആരാധകരും സജീവമായി രംഗത്തെത്തിയിട്ടുണ്ട്. ഫോട്ടോഷോപ്പിന്റെ സഹായത്തോടെയാണ് ഈ പടം പടച്ചതെന്ന് തെളിയിക്കുന്ന പോസ്റ്റുകളും ഫേസ്ബുക്കിലൂടെ പ്രചരിയ്ക്കുന്നുണ്ട്.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി പണ്ഡിറ്റിനെ തല്ലിയത് ശരിയോ തെറ്റോ എന്ന വിഷയത്തില്‍ ഗഹനമായ ചര്‍ച്ചകള്‍ ഫേസ്ബുക്കിലൂടെ നടത്തിയ മല്ലൂസെല്ലാം പുതി പടങ്ങള്‍ പുറത്തുവന്നതോടെ ഇളിഭ്യരായിരിക്കഴിഞ്ഞു. പണ്ഡിറ്റിന് പണി കിട്ടിയ വഴിയിങ്ങനെ...

ആദ്യം മുട്ടയേറ്...

കൃഷ്ണനും രാധയും എന്ന സൂപ്പര്‍ഹിറ്റിലൂടെ തുടക്കം കുറിച്ച പണ്ഡിറ്റ് പലയിടത്തും വച്ച് കയ്യേറ്റത്തിന് വിധേയനായിരുന്നു. ഒരു ബാര്‍ബര്‍ ഷോപ്പിന്റെ ഉദ്ഘാടനത്തിനിടെ താരത്തിന് മുട്ടയേറും കിട്ടി..

അടി കിട്ടിയില്ല...ചിത്രം വ്യാജം: പണ്ഡിറ്റ്

രണ്ടാമത്തെ ചിത്രമായ സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ് സൂപ്പറായില്ലെങ്കിലും മിനിമോളുടെ അച്ഛനെന്ന കുടുംബചിത്രത്തിലൂടെ തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ് താരം.

അടി കിട്ടിയില്ല...ചിത്രം വ്യാജം: പണ്ഡിറ്റ്

ഈ പടം കണ്ടാണ് പണ്ഡിറ്റ് ആരാധകരുടെ ചങ്കു പൊട്ടിയത്. കണ്ണ് വീര്‍ത്ത് ചുണ്ടില്‍ നിന്ന് ചോര പൊടിയുന്ന പണ്ഡിറ്റിനെക്കണ്ടാല്‍ ആരുടെ ചങ്കായാലും ഒന്നുവിങ്ങും

അടി കിട്ടിയില്ല...ചിത്രം വ്യാജം: പണ്ഡിറ്റ്

കാറിനുള്ളിലിരിയ്ക്കുന്ന ഈ സുന്ദരക്കുട്ടപ്പനെയാണ് ഏതോ വിരുതന്മാര്‍ ഇടിച്ചുപഞ്ചറാക്കിയത്. നോക്കണേ താരത്തിന്റെ ഗതികേട്.

അടി കിട്ടിയില്ല...ചിത്രം വ്യാജം: പണ്ഡിറ്റ്

പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പേജിലെ ലേറ്റസ്റ്റ് ഡയലോഗ്- എന്നെ വെറുക്കുന്നവരെ ഞാന്‍ കാര്യമാക്കാറില്ല..നിങ്ങള്‍ക്കെന്നെ വെറുക്കാം...സ്‌നേഹിയ്ക്കാം...പക്ഷേ അവഗണിയ്ക്കാനാവില്ല (എവിടെ കേട്ടുമറന്ന പോലെ)

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam