»   » പണ്ഡിറ്റിന് മമ്മൂട്ടിയെയും ലാലിനെയും നായകനാക്കാം

പണ്ഡിറ്റിന് മമ്മൂട്ടിയെയും ലാലിനെയും നായകനാക്കാം

Posted By:
Subscribe to Filmibeat Malayalam
Santosh Pandit
ക്യാമറ ഒഴിച്ചുള്ള സിനിമയിലെ സകലമാന എടപാടുകളും സ്വന്തമായി കൈകാര്യം ചെയ്ത് പടംപിടിച്ച സന്തോഷ് പണ്ഡിറ്റ് മലയാള സിനിമയില്‍ കൂടുതല്‍ സജീവമാകുന്നു. കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ അംഗത്വം നേടി മുഖ്യധാരസിനിമയുടെ ഭാഗമായി മാറിയിരിക്കുകയാണ് മോളിവുഡിന്റെ സ്വയം പ്രഖ്യാപിത സൂപ്പര്‍സ്റ്റാര്‍.

ഇതോടെ പണ്ഡിറ്റിന് ഇനി മമ്മൂട്ടിയും മോഹന്‍ലാലും പൃഥ്വിരാജും അടക്കമുള്ള മലയാളത്തിലെ മുന്‍നിര താരങ്ങളെ നായകന്മാരാക്കി സിനിമ നിര്‍മിയ്ക്കാന്‍ കഴിയും. അംഗത്വം നല്‍കിയ അസോസിയേഷന്‍ ഭാരവാഹികളോട് പണ്ഡിറ്റ് നന്ദിയും രേഖപ്പെടുത്തിയിട്ടുണ്ട്.

സൂപ്പര്‍ഹിറ്റ് ചിത്രമായ കൃഷ്ണനും രാധയ്ക്കും ശേഷമൊരുക്കുന്ന 'സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്' ജൂലൈ 13ന് പുറത്തിറങ്ങാനിരിക്കെയാണ് പണ്ഡിറ്റിന് അംഗത്വം ലഭിച്ചിരിക്കുന്നത്. സിനിമയുടെ സകലമേഖലകളിലും കൈവെയ്ക്കുന്ന സന്തോഷ് അധികം വൈകാതെ താരസംഘടനയായ അമ്മയിലും ഫെഫ്ക്കയിലും അംഗത്വം നേടാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞുവെന്നാണ് അറിയുന്നത്.

സൂപ്പര്‍താരങ്ങളെയടക്കം മലയാള സിനിമയിലെ ആരെയും തന്റെ സിനിമയിലേക്ക് ക്ഷണിയ്ക്കാന്‍ പണ്ഡിറ്റിന് കഴിയുമെങ്കിലും അദ്ദേഹത്തിന്റെ സിനിമകളില്‍ അഭിനയിക്കാന്‍ ആരൊക്കെ തയാറാവുമെന്ന് കണ്ടുതന്നെ അറിയേണ്ടിവരും.

ബിഗ് സ്‌ക്രീനില്‍ മാത്രമല്ല വിഡ്ഢിപ്പെട്ടിയിലും ഒരു ഭാഗ്യപരീക്ഷണത്തിന് തുനിഞ്ഞിറങ്ങിയിരിക്കുകയാണ് പണ്ഡിറ്റ്. സിനിമാ സംവിധായകന്‍ തുളസീദാസ് ഒരുക്കുന്ന സീരയിലിലൂടെയാണ് സൂപ്പര്‍സ്റ്റാറിന്റെ മിനിസ്‌ക്രീന്‍ അരങ്ങേറ്റം. നാല് സ്ത്രീകളെ കേന്ദ്രീകരിച്ച് മുന്നോട്ടു പോകുന്ന സീരിയലിന്റെ കഥയില്‍ സതീഷ് പഞ്ചാരക്കടവില്‍ എന്ന കഥാപാത്രത്തെയാണ് പണ്ഡിറ്റ് കൈകാര്യം ചെയ്യുന്നത്.

English summary
Another recognition comes for Malayalam filmic all rounder, Santhosh Pandit. The film producers association of Kerala gave membership to Santhosh Pandit.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam