For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുന്ദരനും കോടീശ്വരനും അല്ലാത്തത് കൊണ്ട് പലരും എന്റെ സിനിമ കാണുന്നില്ല: സന്തോഷ് പണ്ഡിറ്റ്

  |

  സിനിമയിലെന്ന പോലെ ജീവിതത്തിലും കൃത്യമായ നിലപാടുള്ള വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ്. ആദ്യ ചിത്രം മുതൽ നടന്റെ പിനീടുള്ള മിക്ക ചിത്രങ്ങൾക്കും മോശമല്ലാത്ത സ്വീകരണം പ്രേക്ഷകർ നൽകിയിരുന്നു. അഭിനയത്തിന് പുറമെ സിനിമയുടെ അധിക മേഖലകളിലും പ്രതിഭ തെളിയിക്കാൻ നടന് സാധിച്ചിട്ടുണ്ട്, കഥ, തിരക്കഥ, സംവിധാനം, അഭിനയം, ആലാപണം, നിര്‍മ്മാണം തുടങ്ങി സിനിമയുടെ വിവിധ മേഖലകളിലാണ് അദ്ദേഹം ഒരുകൈ പരീക്ഷിച്ചിട്ടുള്ളത് .

  പുതിയ ഫോട്ടോഷൂട്ടിൽ സ്റ്റൈലിഷ് ലുക്കിൽ നവ്യ നായർ! വീഡിയോ വൈറൽ ആവുന്നു! കാണു

  സോഷ്യല്‍ മീഡിയയിലൂടെ മികച്ച സ്വീകാര്യതയും പിന്തുണയുമാണ് അദ്ദേഹത്തിന് ലഭിക്കാറുള്ളത് .വിമര്‍ശനവും വിവാദവും തുടരുന്നതിനിടയിലും സന്തോഷ് പണ്ഡിറ്റ് സിനിമകളുമായെത്താറുണ്ട്. അതിനെല്ലാം മികച്ച പിന്തുണ ലഭിക്കാറുമുണ്ട് . മമ്മൂട്ടിയുടെ മാസ്റ്റർ പീസ് ,വിനീത് ശ്രീനിവാസന്റെ ഒരു സിനിമാക്കാരൻ തുടങ്ങിയ മുഖ്യധാരാ സിനിമകളിലും നടൻ അഭിനയിച്ചിരുന്നു. കഴിഞ്ഞ ദിവസം സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തൊരു കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. തന്റെ പുതിയ സിനിമയ്ക്കു സംഭവിച്ച കാര്യത്തെകുറിച്ചായിരുന്നു നടൻ എഴുതിയത്.

  സന്തോഷ് പണ്ഡിറ്റ് പറഞ്ഞത്

  സന്തോഷ് പണ്ഡിറ്റ് പറഞ്ഞത്

  പ്രിയപ്പെട്ട ഫേസ്ബുക് കുടുംബാംഗങ്ങളെ, ഞാ൯ വെറും 5 ലക്ഷം ബഡ്ജറ്റില് ചെയ്തിരുന്ന സിനിമ ആയിരുന്ന ഉരുക്ക് സതീശ൯ കഴിഞ്ഞ ജൂണിൽ റിലീസായി ആവറേജില് ഒതുങ്ങി. വലിയ ബഡ്ജറ്റ് മുടക്കാത്തതു കൊണ്ടും, താരതമ്യേന എനിക്ക് സൗന്ദര്യം കുറവായതു കൊണ്ടും, ഞാനൊരു കോടീശ്വര൯ അല്ലാത്തതു കൊണ്ടും ആകണം ഒരു വിഭാഗം മലയാളികള് എന്ടെ സിനിമ കാണുന്നില്ല. യഥാ൪ത്ഥത്തില് 100ലധികം പുതുമുഖങ്ങളെ അണിനിരത്തി 8 ഗാനങ്ങളും നിരവധി സംഘട്ടനങ്ങളും, ഇഷ്ടം മാതിരി പഞ്ച് ഡയലോഗുകളും, 108 സീനുകളും ഉള്ള സിനിമയായിരുന്നു ഉരുക്ക് സതീശ൯.

  ഞാ൯ ചെയ്തതെന്ത് എന്ന് കാണാറില്ല

  ഞാ൯ ചെയ്തതെന്ത് എന്ന് കാണാറില്ല

  കേരളത്തോടൊപ്പം ബാംഗ്ലൂർ , മൈസൂർ , രാജസ്ഥാൻ , മഹാരാഷ്ട്ര എന്നിവിടങ്ങളിൽ വെച്ചായിരുന്നു ഷൂട്ടിംങ്. ഭുരിഭാഗം ജോലിയും ഞാ൯ ഒറ്റക്ക് ചെയ്യുന്നു എന്ന ദേഷ്യത്തിലും , അസൂയ കൊണ്ടും പല വിമ൪ശകരും ഞാ൯ ചെയ്തതെന്ത് എന്ന് കാണാറില്ല. എന്നാലോ കാണാത്ത സിനിമയെ കുറിച്ച് കണ്ണു പൊട്ട൯ ആനയെ വിലയിരുത്തും പൊലെ അഭിപ്രായങ്ങളും പറയും, സന്തോഷ് പണ്ഡിറ്റ് പറയുന്നു.

  അഞ്ചിരട്ടിയോളമൊക്കെ കൂളായ് ലാഭവും കിട്ടുന്നു.

  അഞ്ചിരട്ടിയോളമൊക്കെ കൂളായ് ലാഭവും കിട്ടുന്നു.

  എനിക്കാരോടും പരിഭവമോ, ഇതാലോചിച്ച് വിഷമവും ഇല്ല.. എല്ലാം ഭാവിയില് ശരിയാകും എന്നും വിശ്വസിക്കുന്നു. എങ്കിലും കണ്ടവരെല്ലാം വളരെ ഹാപ്പിയായ് എന്നറിയുവാ൯ കഴിഞ്ഞു. സന്തോഷം, നല്ല ഫീഡും തന്നു. ഗാനങ്ങളും നല്ല അഭിപ്രായം നേടി. ചെറിയ ബഡ്ജറ്റില് നി൪മ്മിക്കുന്നതിനാല് ഇന്നേവരെ എന്ടെ ഒരു സിനിമയും പരാജയപ്പെട്ടില്ല.. അഞ്ചിരട്ടിയോളമൊക്കെ കൂളായ് ലാഭവും കിട്ടുന്നു. അതാണ് ഞാനെപ്പോഴും കൂളായ് ശാന്തിയോടും, സമാധാനത്തോടേയും ഇരിക്കുന്നെ. എന്ടെ ഈ ശൈലിയും, രീതിയും ശരിയാണ് എന്ന് നിങ്ങള് കരുതുന്നുണ്ടോ. സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിൽ കുറിച്ചു.

  സന്തോഷ് പണ്ഡിറ്റിന്റെ പോസ്റ്റ്

  ഡീഗ്രേഡ് ചെയ്ത് ക്ഷീണിച്ചില്ലേ,കുറച്ച് മുട്ട പഫ്‌സ് എടുക്കട്ടെ!ഒടിയനെതിരെ കമന്റിട്ടവന് ലഭിച്ച മറുപടി

  ഞാൻ പ്രകാശനിലെ പുതിയ ഗാനം പുറത്ത്!! ആത്മാവിൽ ആകാശത്തിൽ... പാട്ട് കാണാം

  English summary
  santhosh pandit's facebook post
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X