ബറോസിലേക്ക് വിളിച്ചപ്പോള്‍ ആദ്യം ഇല്ലെന്ന് പറഞ്ഞു, പിന്നീട് സംഭവിച്ചത് വെളിപ്പെടുത്തി സന്തോഷ് ശിവന്‍

By Midhun Raj

മോഹന്‍ലാല്‍ ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. ലാലേട്ടന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം അടുത്തിടെയാണ് ആരംഭിച്ചത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം ത്രീഡി ഫോര്‍മാറ്റിലാണ് ഒരുക്കുന്നത്. മോഹന്‍ലാലിനൊപ്പം പൃഥ്വിരാജും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് ബറോസ്. ഇവര്‍ക്കൊപ്പം വിദേശതാരങ്ങളും സിനിമയില്‍ എത്തുന്നു. ബറോസിന്‌റെ പൂജാ ചടങ്ങില്‍ മമ്മൂട്ടി, ദിലീപ്, സംവിധായകരായ പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, സിബി മലയില്‍, ബ്ലെസി ഉള്‍പ്പെടെയുളളവരെല്ലാം പങ്കെടുത്തിരുന്നു.

ഗ്ലാമറസായി ഐഷ ശര്‍മ്മ, നടിയുടെ പുത്തന്‍ ഫോട്ടോസ് കാണാം

ആശീര്‍വാദ് സിനിമാസിന്‌റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രമാണ് ബറോസ്. പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവനാണ് ബറോസിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. ബറോസിന്‌റെ ലൊക്കേഷനില്‍ നിന്നുളള ചിത്രങ്ങളെല്ലാം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. അതേസമയം ബറോസിലേക്ക് ആദ്യം വിളിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു തന്റെ മറുപടിയെന്ന് സിനിമാ ഡാഡിക്ക് നല്‍കിയ അഭിമുഖത്തില്‍ സന്തോഷ് ശിവന്‍ പറഞ്ഞിരുന്നു.

ബറോസ് ചെയ്യാന്‍ തുടക്കത്തില്‍

ബറോസ് ചെയ്യാന്‍ തുടക്കത്തില്‍ തീരുമാനിച്ചിരുന്നില്ലെന്നും സമയമില്ലെന്ന് പറഞ്ഞ് അന്ന് മാറിനിന്നതായിരുന്നു എന്നും സന്തോഷ് ശിവന്‍ പറയുന്നു. തിരക്കഥാകൃത്ത് ജിജോ നേരത്തെ വിളിച്ച് ചോദിച്ചിരുന്നു. അന്ന് സമയമില്ലെന്നായിരുന്നു ഞാന്‍ പറഞ്ഞത്. മഹാമാരിയുടെ സമയമായിരുന്നു. പിന്നീട് മോഹന്‍ലാല്‍ അണ്ണന്‍ വിളിച്ച് ചെയ്യാമോ എന്ന് ചോദിച്ചു. അതോടെ ഞാന്‍ സമ്മതം പറഞ്ഞു.

ബറോസ് ത്രീഡി സിനിമയാണ്

ബറോസ് ത്രീഡി സിനിമയാണ്. ടെക്‌നിക്കലി ചെറിയ വ്യത്യാസങ്ങള്‍ ഉണ്ട്. ബറോസ് കൊമേഷ്യല്‍ ത്രില്ലര്‍ അല്ല. ചില്‍ഡ്രന്‍സ് ഫിലിം ആണെങ്കിലും ത്രീഡി ആകുമ്പോള്‍ വലിയ റീച്ചായിരിക്കും. വലിയ ആളുകള്‍ക്കും ഇഷ്ടപ്പെടുന്ന ഒരുപാട് സംഭവങ്ങള്‍ സിനിമയില്‍ ഉണ്ട്. ഇതൊരു പ്ലസന്റ് സിനിമയായി വരണമെന്ന് ലാല്‍ സാര്‍ പറഞ്ഞ കാര്യവും സന്തോഷ് ശിവന്‍ പറഞ്ഞു.

വ്യത്യസ്തമായ സബ്ജക്ടാണ്

വ്യത്യസ്തമായ സബ്ജക്ടാണ്. അത് എപ്പോഴും ചെയ്യാന്‍ പറ്റില്ല. സിനിമയില്‍ അദ്ദേഹത്തിന്‌റെ ഇന്‍വോള്‍വ്‌മെന്‌റ് വളരെ വലുതാണ്. സിനിമ എങ്ങനെ വരണമെന്ന് അദ്ദേഹത്തിന് നല്ല ധാരണയുണ്ട്. മോഹന്‍ലാലിനൊപ്പം നിരവധി സിനിമകളില്‍ താന്‍ ചെയ്തിട്ടുണ്ടെന്നും സന്തോഷ് ശിവന്‍ പറഞ്ഞു. അദ്ദേഹത്തെ ഷൂട്ട് ചെയ്ത പടങ്ങള്‍ക്കാണ് എനിക്ക് കൂടുതല്‍ നാഷണല്‍ അവാര്‍ഡുകള്‍ ലഭിച്ചത്.

അദ്ദേഹത്തെ ഷൂട്ട് ചെയ്ത പടങ്ങള്‍ക്കാണ്

ഇരുവര്‍, കാലാപാനി തുടങ്ങി എന്റെ മുഖത്ത് ലൈറ്റ് അപ്പ് ചെയ്ത് അല്ലെ പഠിച്ചത് എന്ന് പറഞ്ഞ് എന്നെ കളിയാക്കാറുണ്ട്. ലാല്‍ സാറിനൊപ്പം പണ്ടുമുതലേ സ്റ്റില്‍സ് ഒകെ എടുത്ത് മല്‍സരിക്കുമായിരുന്നു. അദ്ദേഹം നന്നായി പടമെടുക്കും. ഈ പാന്‍ഡെമിക്കിന്‌റെ സമയത്ത് അദ്ദേഹം വീട്ടില്‍ ഇരുന്ന് എടുത്ത പടം എനിക്ക് അയച്ചുതരുമായിരുന്നു, അഭിമുഖത്തില്‍ സന്തോഷ് ശിവന്‍ പറഞ്ഞു.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X