സപ്തമശ്രീ തസ്‌കരയില്‍ മേക്കപ്പില്ലാതെ സനുഷ
ബാലതാരമായി എത്തി ഇപ്പോള്‍ നായികനടിമാരുടെ നിരയിലുള്ള സനുഷ ഇതുവരെ നായികവേഷം ചെയ്ത ചിത്രങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട്. സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തില്‍ സനുഷ ചെയ്ത വേഷം ഏവരുടെയും ശ്രദ്ധ നേടിയിരുന്നു. സംസ്ഥാന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അതില്‍ സനുഷ നേട്ടമുണ്ടാക്കുകയും ചെയ്തു.
സനുഷ പുതിയതായി നായിക വേഷത്തിലെത്തുന്ന ചിത്രമാണ് അനില്‍ രാധാകൃഷ്ണ മേനോന്റെ സപ്തമശ്രീ തസ്‌കരാ. ചിത്രത്തില്‍ അന്നമ്മ എന്ന നഴ്‌സിന്റെ വേഷത്തിലാണ് സനുഷ അഭിനയിക്കുന്നത്. അധികം മേക്കപ്പൊന്നുമില്ലാതെ സാധാരണപോലെയാണ് സനുഷ ചിത്രത്തില്‍ അഭിനയിക്കുന്നതത്രേ.

അന്നമ്മ വളരെ സിംപിളായ ഒരു പെണ്ണാണ്. വളരെ ബോള്‍ഡ് ആന്റ് മെച്വര്‍ ആണ് ഈ കഥാപാത്രം. ചിത്രത്തില്‍ എന്റെ കഥാപാത്രത്തിന് മേക്കപ്പൊന്നുമില്ല. വലിയൊരു ചിത്രമാണ് സപ്തമശ്രീ തസ്‌കരാ, അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ എനിയ്ക്ക് സന്തോഷമുണ്ട്- സനുഷ പറയുന്നു.
രാജേഷ് പിള്ളഒരുക്കുന്ന മിലിയാണ് സനുഷയുടെ മറ്റൊരു ചിത്രം. ഇതില്‍ അമല പോളാണ് നായികവേഷം ചെയ്യുന്നത്. നിവിന്‍ പോൡയുടെ പ്രണയിനിയുടെ വേഷത്തിലാണ് സനുഷ മിലിയില്‍ അഭിനയിക്കുന്നത്.
മിലിയില്‍ എന്റെ കഥാപാത്രത്തിന്റെ പേര് അനുപമയെന്നാണ്. ഐടി രംഗത്ത് ജോലിചെയ്യുന്ന അനുപമ നിവിന്‍ പോളി ചെയ്യുന്ന കഥാപാത്രത്തിന്റെ സഹപ്രവര്‍ത്തകയാണ്. നിവിന്റെ കഥാപാത്രത്തെ സ്വാധീനിയ്ക്കാനും പ്രണയിക്കാനും ശ്രമിയ്ക്കുന്ന കഥാപാത്രമാണിത്- മിലിയിലെ കഥാപാത്രത്തെക്കുറിച്ച് സനുഷ പറയുന്നു.


Click it and Unblock the Notifications