»   » ആരൊക്കെ പിന്നില്‍ കളിച്ചോ അവരൊക്കെ കുടുങ്ങും, സനുഷ നിയമ നടപടിയ്‌ക്കൊരുങ്ങുന്നു

ആരൊക്കെ പിന്നില്‍ കളിച്ചോ അവരൊക്കെ കുടുങ്ങും, സനുഷ നിയമ നടപടിയ്‌ക്കൊരുങ്ങുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

സോഷ്യല്‍ മീഡിയയില്‍ താരങ്ങളെ കൊല്ലുന്നത് ഇതാദ്യത്തെ സംഭവമല്ല. സലിം കുമാറും മാമൂക്കോയയുമൊക്കെ പലതവണ സോഷ്യല്‍ മീഡിയയില്‍ മരിച്ചു. തിലകനും കൊച്ചിന്‍ ഹനീഫയുമൊക്കെ മരിക്കുന്നതിന് മുന്‍പേ കൊല്ലപ്പെട്ടിട്ടുണ്ട്.

ഗോസിപ്പ് എന്നെ ബാധിക്കില്ല, പക്ഷെ സനുഷയെ ബാധിയ്ക്കും; ഉണ്ണി മുകുന്ദന്‍ പറയുന്നു

ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ഇത്തരത്തിലുള്ള കൊലപാതകത്തിന് ഇരയായത് നടി സനുഷയാണ്. കാര്‍ അപകടത്തില്‍ സനുഷ കൊല്ലപ്പെട്ടു എന്ന വാര്‍ത്തകള്‍ നിമിഷ നേരം കൊണ്ട് ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും വൈറലായത്.

വാര്‍ത്തകള്‍ വന്നത്

മൂകാംബിക ക്ഷേത്രത്തില്‍ കുടുംബത്തോടൊപ്പം ദര്‍ശനം നടത്തി മടങ്ങവെ കാര്‍ അപകടം ഉണ്ടായി എന്നും സനുഷ കൊല്ലപ്പെട്ടു എന്നുമുള്ള തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. സനുഷയുടെ ചിത്രത്തിനൊപ്പം തകര്‍ന്നൊരു കാറിന്റെ ചിത്രവും വച്ച് വാര്‍ത്ത വാട്‌സാപ്പിലും ഫേസ്ബുക്കിലും വൈറലായി.

നിഷേധിച്ച് സനുഷയും കുടുംബവും

എന്നാല്‍ വാര്‍ത്ത നിഷേധിച്ച് സനുഷയും കുടുംബവും രംഗത്തെത്തി. അങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ല എന്നും സനുഷ പൂര്‍ണ ആരോഗ്യത്തോടെ സുഖമായി ഇരിക്കുകയാണെന്നും സനുയുടെ അച്ഛന്‍ സന്തോഷ് അറിയിച്ചു.

ഇനി നിയമ നടപടി

എന്തായാലും സംഭവിത്തിനെതിരെ നിയമ നടപടിയ്‌ക്കൊരുങ്ങുകയാണ് സനുഷ. കണ്ണൂര്‍ സൈബര്‍ സെല്ലില്‍ നടി പരാതി നല്‍കി. ചില വാട്‌സ്ആപ്പ് ഗ്രൂപ്പുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പിന്നില്‍ കളിച്ചവരെല്ലാം കുടുങ്ങും എന്ന് സനുഷ പറയുന്നു.

ഇതാദ്യമല്ല..

ഇതാദ്യമല്ല സനുഷയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ ആക്രമം നടക്കുന്നത്. നേരത്തെ ഉണ്ണി മുകുന്ദനും സനുഷയും വിവാഹിതരാകാന്‍ പോകുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. 'ഒരു മുറൈ വന്ത് പാര്‍ത്തായ' എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചതിന് ശേഷമാണ് ഇത്തരത്തില്‍ ഒരു ഗോസിപ്പ് പ്രചരിച്ചത്.

സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്നു

പഠനത്തിരക്കുകള്‍ കാരണം സിനിമയില്‍ നിന്നും താത്കാലികമായി വിട്ടുനില്‍ക്കുകയാണ് സനുഷ. നല്ല അവസരങ്ങള്‍ വന്നാല്‍ അഭിനയിക്കും. ബാലതാരമായി സിനിമയിലെത്തിയ സനുഷയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത് 'സന്തയല്ലി നിന്ത കബിറ' എന്ന കന്നട ചിത്രമാണ്.

English summary
Going into the details, Sanusha was rumored to be dead as she met with a massive car accident. Finally, she came to know about this news and declared she was perfect. Then she went to police and lodged a complaint under cyber crime to catch the culprits.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam