ശിവാരാജ് കുമാറിന്റെ നായികയായി സനുഷ കന്നടയിലേക്ക്
മലയാളത്തില്‍ ബാലതാരമായി എത്തി, നായികയായി തമിഴില്‍ അരങ്ങേറി ഇപ്പോള്‍ അഭിനയപ്രാധാന്യമുള്ള വേഷങ്ങളില്‍ മലയാളത്തില്‍ തിളങ്ങുന്ന സനുഷ കന്നടയിലേക്ക്. പ്രശസ്ത കന്നട താരം രാജ്കുമാറിന്റെ മകനും നടനുമായ ശിവരാജ് കുമാറിന്റെ നായികയായിട്ടാണ് സനുഷയയുടെ കന്നട അരങ്ങേറ്റം
നരേന്ദ്ര ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിന് കബിറ എന്നാണ് പേരിട്ടിരിയ്ക്കുന്നത്. ഭീഷാം സാഹ്നിയുടെ ഏറെ പ്രശസ്തമായ കബീറ ഖദാ ബസാര്‍ മേന്‍ എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ സിനിമ ഒരുക്കുന്നത്.

പതിനഞ്ചാം നൂറ്റാണ്ടിലെ കഥയാണ് സിനിമ പറയുന്നത്. ടൈറ്റില്‍ വേഷത്തിലാണ് ശിവരാജ്കുമാര്‍ എത്തുന്നത്. ഡല്‍ഹി സുല്‍ത്താനായിരുന്ന സിക്കന്ദര്‍ ലോധിയുടെ വേഷത്തില്‍ തമിഴ് നടന്‍ ശരത് കുമാര്‍ എത്തും. കബീരയുടെ ഗുരുവായിരുന്ന രാമാനന്ദയുടെ വേഷം അഭിനയിക്കുന്നതിന് ബോളിവുഡിലെ ഒരു പ്രമുഖ നടനെയാണ് സംവിധായകര്‍ തേടുന്നത്.
രാജേഷ് പിള്ള സംവിധാനം ചെയ്ത മിലി എന്ന സിനിമയിലാണ് സനുഷ മലയാളത്തില്‍ ഒടുവില്‍ അഭിനയിച്ചത്. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന നിര്‍ണായകം എന്ന സിനിമയിലാണ് സനുഷ ഇപ്പോള്‍ അഭിനയിച്ചു വരുന്നത്.


Click it and Unblock the Notifications











