പരീക്ഷ; സനുഷ സിനിമയ്ക്ക് ബ്രേക്കിട്ടു
ബാലതാരമായി സിനിമയിലും സീരിയലുകളിലും തിളങ്ങിയ സനുഷ ഇന്ന് മലയാളത്തിന്റെ പുതുനിരനായികമാരില്‍ ശ്രദ്ധേയയാണ്. മലയാളത്തില്‍ നായികയാവും മുമ്പേ തമിഴില്‍ അരങ്ങേറ്റം നടത്തിയ സനുഷ ദിലീപിന്റെ നായികയായിട്ടാണ് മലയാളത്തിലെത്തിയത്. ഇപ്പോള്‍ സനുഷയ്ക്ക് കൈനിറയെ അവസരങ്ങളുണ്ട്. പക്ഷേ വളരെ സൂക്ഷിച്ച് മാത്രമാണ് സിനിമയില്‍ സനുഷ ഓരോ ചുവടും മുന്നോട്ടുവെയ്ക്കുന്നത്. മറ്റൊന്നുംകൊണ്ടല്ല, പഠനത്തിലുള്ള ശ്രദ്ധവിട്ടുപോകാതിരിക്കാനാണ് സനുഷയുടെ ശ്രമം.
പഠനത്തിനൊപ്പം അത് തടസപ്പെടാതെ സിനിമയും കൊണ്ടുപോവുകയെന്ന നയമാണ് സനുഷയുടേത്. ഇപ്പോള്‍ കുറച്ചുനാളത്തേയ്ക്ക് സിനിമയില്‍ നിന്നും ഒരു ബ്രേക്കെടുത്തിരിക്കുകയാണ് സനുഷ. പരീക്ഷയില്‍ മികച്ച പ്രകടനം നടത്താനാണ് സനുഷ സിനിമയ്ക്ക് ബ്രേക്ക് കൊടുത്തിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ സനുഷ പരീക്ഷക്കാലം വന്നതില്‍പ്പിനെ അവിടെയും അത്ര സജീവമല്ല. ഇക്കാര്യം സനുഷ ഫേസ്ബുക്കിലൂടെ തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. താന്‍ പരീക്ഷാച്ചൂടിലായതിനാലാണ് സജീവമല്ലാത്തതെന്നും അതിനാലാണ് മെയിലുകള്‍ക്ക് വേഗത്തില്‍ മറുപടി തരാന്‍ പറ്റാത്തതെന്നും സനുഷ പറയുന്നു. ഒപ്പം തന്നെപ്പോലെ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് സനുഷ ആശംസകള്‍ നേര്‍ന്നിട്ടുമുണ്ട്.


Click it and Unblock the Notifications











