സനുഷ വീണ്ടും തെരുവുപെണ്ണാകുന്നു
രേന്‍കണ്ട എന്ന തമിഴ് ചിത്രത്തിലൂടെയാണ് സനുഷ നായികാ നിരയിലേക്ക് എത്തപ്പെടുന്നത്. അതുവരെ മലയാളത്തിന്റെ ബാലതാരമായ സനുഷ ആദ്യമായി തമിഴില്‍ നായികാ വേഷത്തിലെത്തിയത് ഒരു തെരുവ് പെണ്ണിന്റെ രൂപത്തിലാണ്. ഇപ്പോഴിതാ സനുഷ വീണ്ടും തെരുവിന്റെ മകളാകുന്നു. പക്ഷെ ഇത്തവണ തമിഴിന് വേണ്ടിയല്ല എന്ന് മാത്രം.
വിനയന്‍ സംവിധാനം ചെയ്യുന്ന ഇന്ത്യ ടുഡേ എന്ന ചിത്രത്തിലാണ് സനുഷ വീണ്ടും തെരുവു പെണ്ണാകുന്നത്. ശാരീരികമായി പീഡിപ്പിക്കപ്പെട്ട ഒരു പെണ്‍കുട്ടിയാണ് ചിത്രത്തില്‍ സനുഷ. ചുരുക്കി പറഞ്ഞാല്‍ ഇന്ന് സ്ത്രീകള്‍ക്കെതിരെയുള്ള വര്‍ദ്ധിച്ചുവരുന്ന ലൈംഗികാതിക്രമങ്ങള്‍ തുറന്നുകാട്ടുന്ന ചിത്രമായിരിക്കും ഇന്ത്യ ടുഡേ.

ശരവണനാണ് ചിത്രത്തിലെ നായകവേഷം ചെയ്യുന്നത്. രാമു എന്ന കഥാപാത്രമായാണ് ശരവണന്‍ എത്തുന്നത്. അനാഥനാണ് രാമുവും. തെരുവിലെ പാവങ്ങള്‍ക്ക് വേണ്ടി കഷ്ടപ്പെടുന്നവന്‍. അങ്ങനെ ഒരു തിരഞ്ഞെടുപ്പില്‍ ജനസമ്മതത്തോടെ രാമു മത്സരിച്ച് ജയിച്ച് മന്ത്രിയാകുന്നു.
മന്ത്രിയായതിന് ശേഷവും അയാളുടെ സ്വഭാവത്തിന് മാറ്റമൊന്നുമില്ല. തുടര്‍ന്നും രാമു പാവങ്ങളെ സഹായിക്കുന്നു. സനുഷ അവതരിപ്പിക്കുന്ന കഥാപാത്രം രാമുവിന്റെ ജീവിതത്തിലേക്കെത്തുന്നതോടെയാണ് കഥയുടെ ഗതി മാറുന്നത്.
മണിവണ്ണന്‍, ആഷിഷ് വിദ്യാര്‍ത്തി, മണികണ്ഡന്‍, കാര്‍ത്തിക തുടങ്ങിയവരും ഇന്ത്യ ടുഡേയിലുണ്ട്. ഗുഡ് ഹാര്‍ട്ട് ഫിലീംസിന്റെ ബാനറില്‍ ശ്രീജിത്ത് നാരായണനാണ് ചിത്രം നിര്‍മിക്കുന്നത്. വിനയന്‍ തന്നെ സംവിധാനം ചെയ്ത നാലായി നമതായി എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കാണ് ഇന്ത്യ ടുഡേ. ജോസ് മവേലി ചിത്രത്തിന് തരക്കഥയെഴുതുന്നു.


Click it and Unblock the Notifications











