ശരിക്ക് സനുഷ നെടുമുടി വേണുവിന്റെ ആരാണ്?
അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്ത സപ്തമ ശ്രീ തസ്‌കര എന്ന ചിത്രത്തില്‍ നെടുമുടി വേണുവിന്റെ മകളായിട്ടാണ് സനുഷ എത്തിയത്. കുടുംബത്തെ നോക്കുന്ന പക്വതയുള്ള പെണ്‍കുട്ടിയുടെ വേഷമായിരുന്നു സനുഷയ്ക്ക്. ഇപ്പോഴിതാ സനുഷ വീണ്ടും നെടുമുടി വേണുവിനൊപ്പം എത്തുന്നു. ഇത്തവണ എത്തുന്നത് നെടുമുടി വേണുവിന്റെ കൊച്ചുമകളായിട്ടാണ്.
വികെ പ്രകാശിന്റെ നിര്‍ണായകം എന്ന ചിത്രത്തിലാണ് സനുഷ നെടുമുടി വേണുവിന്റെ കൊച്ചു മകളായി എത്തുന്നത്. സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രമാണെന്ന് പറഞ്ഞെങ്കിലും ചിത്രത്തിലെ തന്റെ കഥാപാത്രത്തെ കുറിച്ച് അധികൊന്നും പറയാന്‍ സനുഷ തയ്യാറായില്ല.

ആസിഫ് അലിയും മാളവിക മോഹനും താര ജോഡികളായെത്തുന്ന ചിത്രം പൂര്‍ണമായും കുടുംബത്തെ ലക്ഷ്യമിട്ടിട്ടുള്ളതാണ്. അച്ഛനും മകനും തമ്മിലുള്ള ബന്ധം, അമ്മയും മകനും തമ്മിലുള്ള ബന്ധം, അച്ഛാച്ചനും കൊച്ചുമകളും തമ്മിലുള്ള ബന്ധം അങ്ങനെയുള്ള ബന്ധങ്ങളുടെ കഥയാണ് നിര്‍ണായകം.
ഇപ്പോള്‍ സനുഷ പരീക്ഷയുടെ തിരക്കിലാണ്. മൂന്നാം വര്‍ഷ ബി കോം വിദ്യാര്‍ത്ഥിനിയാണ് സനുഷ. ഇപ്പോള്‍ തനിയ്ക്ക് പരീക്ഷയാണെന്നും അത് കഴിഞ്ഞു മാത്രമേ പുതിയ ചിത്രങ്ങള്‍ ഏറ്റെടുക്കുകയുള്ളൂ എന്നും സനുഷ പറയുന്നു.


Click it and Unblock the Notifications











