നിവിന്‍ പോളിയെ പ്രണയിക്കാന്‍ സനുഷ
സംസ്ഥാന ചലച്ചിത്രപുരസ്‌കാരപ്രഖ്യാപനത്തിനിടെ ജൂറിയുടെ പ്രത്യേക പുരസ്‌കാരം സ്വന്തമാക്കിയ യുവതാരം സനുഷ നിവിന്‍ പോളിയുടെ നായികയായി എത്തുന്നു. അമല പോള്‍, നിവിന്‍ പോളി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ രണ്ടാം നായികയുടെ വേഷത്തിലാണ് സനുഷയെത്തുന്നത്. രണ്ടാം നായികയാണെങ്കിലും സനുഷയുടെ വേഷം ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്.
നിവിന്‍ പോളിയുടെ കഥാപാത്രത്തെ പ്രണയിക്കുന്ന പെണ്‍കുട്ടിയുടെ വേഷമാണ് സനുഷയ്ക്ക്. നായികാപ്രാധാന്യമുള്ള ചിത്രമായി ഒരുങ്ങുന്ന മിലി സംവിധാനംചെയ്യുന്നത് രാജേഷ് പിള്ളയാണ്. മഹേഷ് നാരായണനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

പരീക്ഷയായതിനാല്‍ കുറച്ചുനാളുകളായി സനുഷ പുതിയ ചിത്രങ്ങളൊന്നും സ്വീകരിക്കുന്നുണ്ടായിരുന്നില്ല. ഇപ്പോള്‍ ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് സനുഷ വീണ്ടും നായികാവേഷത്തില്‍ എത്തുന്നത്.
സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സനുഷയ്ക്ക് പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ഫിലിപ്‌സ് ആന്റ് ദി മങ്കി പെന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് സനുഷയുടെ അനിയന്‍ സനൂപിനെ മികച്ച ബാലതാരമായിട്ടും തിരഞ്ഞെടുത്തിട്ടുണ്ട്.


Click it and Unblock the Notifications