സനുഷക്ക് കമലഹാസന്‍റെ നായികയാകണം

By Soorya Chandran

ഉദിനൂര്‍: ഓരോരുത്തര്‍ക്കും ഓരോ ആഗ്രഹങ്ങള്‍ കാണും. നമ്മുടെ സിനിമ താരം സനുഷക്കും ഉണ്ട് അങ്ങനെ ഒരു ആഗ്രഹം. കമലഹാസന്റെ നായികയാകണം.

പ്രായം വച്ച് നോക്കിയാല്‍ സനുഷയേക്കാള്‍ മൂന്നിരട്ടി പ്രായമുണ്ട് കമലഹാസന്. പക്ഷേ ഇന്ത്യന്‍ സിനിമയില്‍ നായകന്റെ പ്രായം ഒരു പ്രശ്‌നമല്ലാത്തിടത്തോളം കാലം സനുഷയുടെ ആഗ്രഹം സഫലമാകാന്‍ സാധ്യതയുണ്ട്.

Sanush and Kamal Haasan

കാസര്‍കോട് ജില്ലിലെ ഉദിനൂരില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുമാര്‍ക്കായി നടത്തിയ വേനല്‍ക്കാല ക്യാമ്പില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സനൂഷ. കുട്ടിപ്പോലീസുകാര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചോദിച്ചപ്പോഴാണ് സനുഷ തന്റെ ഏറ്റവും വലവിയ ആഗ്രഹം വെളിപ്പെടുത്തിയത്.

ബാലതാരമായിട്ടാണ് സിനിമയില്‍ സനുഷയുടെ രംഗപ്രവേശനം. പിന്നീട് സീരിയലുകളില്‍ തിളങ്ങി നിന്ന ഒരു കാലവും ഉണ്ടായിരുന്നു. ഇപ്പോള്‍ സിനിമ തന്നെയാണ് സനുഷയുടെ പ്രധാന മേഖല.

കമാലഹാസന്റെ ഒപ്പം അഭിനയിക്കുക എന്നത് സനുഷയുടെ ഒരുപാട് ആഗ്രഹങ്ങളില്‍ ഒന്നാണ്. പോലീസ് വേഷം ചെയ്യണം എന്നും നമ്മുടെ യുവ നായികക്ക് ആഗ്രഹമുണ്ടത്രെ. പിന്നെ ഒരു അംഗവൈകല്യം വന്ന സ്ത്രീയുടെ വേഷവും.

ഡോക്ടറാകാനായിരുന്നു സനുഷ ആഗ്രഹിച്ചത്. പക്ഷേ സിനിമയിലെത്തിയപ്പോള്‍ അത് നടക്കില്ലെന്ന് മനസ്സിലായി. ഇപ്പോള്‍ കണ്ണൂര്‍ കൃഷ്ണമേനോന്‍ വിമണ്‍സ് കോളേജിലെ കോമേഴ്‌സ് ബിരുദ വിദ്യാര്‍ത്ഥിയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X