»   » ലാലേട്ടനും മമ്മൂക്കയും ഇപ്പോഴും ചെറുപ്പം: സനുഷ

ലാലേട്ടനും മമ്മൂക്കയും ഇപ്പോഴും ചെറുപ്പം: സനുഷ

Posted By:
Subscribe to Filmibeat Malayalam
Sanusha
ബാലതാരമായി മലയാളി പ്രേക്ഷകരുടെ മനം കീഴടക്കിയ സനുഷ ഇപ്പോള്‍ നായികാ പദവിയിലേയ്ക്ക് ഉയര്‍ന്നിരിക്കുകയാണ്. ദിലീപിന്റെ നായികയായി മിസ്റ്റര്‍ മരുമകന്‍, ആസിഫലിയ്‌ക്കൊപ്പം ഇഡിയറ്റ്‌സ് തുടങ്ങിയ ചിത്രങ്ങളിലഭിനയിച്ച സനുഷയ്ക്ക് ഹീറോ ആരെന്നത് പ്രശ്‌നമേയല്ല.

ഒരു സിനിമ തന്നെ തേടിയെത്തുമ്പോള്‍ ഹീറോ ആരെന്ന് നോക്കാറില്ലെന്ന് നടി ഒരു വാരികയ്്ക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. ലാലേട്ടനും മമ്മൂക്കയും ഇപ്പോഴും യൂത്താണ്. അവരുടെയൊക്കെ കൂടെ അഭിനയിക്കണമെന്നാണ് ആഗ്രഹം.

തമിഴില്‍ തുടര്‍ച്ചയായി നല്ല കഥാപാത്രങ്ങള്‍ ലഭിച്ചതിനാലാണ് മലയാളത്തിലേയ്ക്ക് വരാന്‍ വൈകിയത്. മലയാളത്തിലും തമിഴിലും അഭിനയിക്കാന്‍ താത്പര്യമാണ്. രണ്ടും തമ്മില്‍ വ്യത്യാസം തോന്നിയിട്ടില്ല. രണ്ടിടത്തു നിന്നും സ്‌നേഹം ലഭിക്കുന്നുണ്ടെന്നും സനുഷ പറഞ്ഞു.

സിനിമാതിരക്കിനിടയിലും തന്റെ പഠനം മുടങ്ങാതെ മുന്നോട്ടു കൊണ്ടു പോകാന്‍ തന്നെയാണ് സനുഷയുടെ തീരുമാനം. പ്ലസ് ടു കഴിഞ്ഞ് ബിരുദ പഠനത്തിന് തയ്യാറെടുക്കുകയാണ് നടി. സനുഷ ദിലീപിന്റെ നായികയായി അഭിനയിച്ച മിസ്റ്റര്‍ മരുമകന്‍ ഉടന്‍ തീയേറ്ററുകളിലെത്തും.

English summary
Child-artist-turned heroine Sanusha wants to act with Mohanlal and Mammootty.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam