»   » സനുഷയുടെ സഹോദരനും സിനിമയില്‍

സനുഷയുടെ സഹോദരനും സിനിമയില്‍

Posted By:
Subscribe to Filmibeat Malayalam

ബാലതാരമായി എത്തി മിസ്റ്റര്‍ മരുമകന്‍ എന്ന ചിത്രത്തിലൂടെ നായികയായി മാറിയ സനുഷയുടെ വീട്ടില്‍ നിന്നും മറ്റൊരാള്‍കൂടി വെള്ളിത്തിരയിലെത്തുന്നു. സനുഷയുടെ സഹോദരന്‍ സനൂപാണ് സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്. ബാലതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയൊരുങ്ങുന്ന ഫിലിപ്‌സ് ആന്റ് ദി മങ്കി പെന്‍ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സനൂപാണ്.

ജയസൂര്യയുടെയും രമ്യ നമ്പീശന്റെയും മകനായ റയാന്‍ എന്ന കഥാപാത്രത്തെയാണ് സനൂപ് അവതരിപ്പിക്കുന്നത്. ചേച്ചിയെപ്പോലെതന്നെ സിനിമയില്‍ ഉയരങ്ങള്‍ കീഴടക്കാനാണ് സനൂപിനും താല്‍പര്യം. അടുത്തിടെ പുറത്തിറങ്ങിയ സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തില്‍ ഗര്‍ഭിണിയായി അഭിനയിച്ച സനുഷ ഏറെ പ്രശംസകള്‍ നേടിക്കഴിഞ്ഞു.

Philips And The Monkey Pen

ഏത് കുട്ടിയിലും ഒരു മാജക്കുണ്ട് എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. കുട്ടികള്‍ക്കും ഒപ്പം കുടുംബങ്ങള്‍ക്കും ഏറെ ഇഷ്ടപ്പെടുന്ന രീതിയില്‍ ഒരുങ്ങുന്ന ഈ ചിത്രം ഏറെക്കാലത്തിന് ശേഷം ബാലതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയൊരുക്കുന്നൊരു ചിത്രമാണ്.

മിശ്രവിവാഹിതരായ ദമ്പതിമാരായിട്ടാണ് ജയസൂര്യയും രമ്യ നമ്പീശനും ചിത്രത്തില്‍ അഭിനയിക്കുന്നത്. മുകേഷ് ജോയ് മാത്യു തുടങ്ങിയവരെല്ലാം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. റോജിന്‍ തോമസ്, ഷനില്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒക്ടോബര്‍ 25നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

English summary
Actress Sanusha's brother Sanoop is doing a title role in upcoming movie Philips and the Monkey pen

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam