ഐശ്വര്യമുള്ള 5 കള്ളന്മാരുടെ രണ്ടാം ടീസര്‍
ദേശീയ പുരസ്‌കാര ജേതാവായ അനില്‍ രാധാകൃഷ്ണ മേനോന്‍ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമായ സപ്തമശ്രീ തസ്‌കരായുടെ രണ്ടാം ടീസര്‍ പുറത്തുവന്നു. അഞ്ച് ഐശ്വര്യമുള്ള കള്ളന്മാര്‍ എന്നാണ് ചിത്രത്തിന്റെ പേരിന്റെ അര്‍ത്ഥം. പൃഥ്വിരാജ്, ആസിഫ് അലി, നെടുമുടി വേണു, നീരജ് മാധവ്, ചെമ്പന്‍ വിനോദ്, സലാം ബുറാരി എന്നിവരെല്ലാമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ജീവിതത്തില്‍ പലതരത്തില്‍ ദുരിതങ്ങള്‍ അനുഭവിക്കേണ്ടിവന്നര്‍ മധുരപ്രതികാരം ചെയ്യുന്നതിന്റെ കഥയാണ് ചിത്രം പറയുന്നത്. ഓഗസ്റ്റ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്.
രണ്ടാമത്തെ ടീസറില്‍ പ്രധാന അഭിനേതാക്കളെയെല്ലാമാണ് കാണിയ്ക്കുന്നത്. ചെമ്പന്‍ വിനോദില്‍ നിന്നു തുടങ്ങുന്ന ക്യാമറ അവസാനിയ്ക്കുന്നത് പൃഥ്വിരാജിലാണ്. എല്ലാവരും ഇരുന്ന് ചായകുടിയ്ക്കുന്ന സീനാണ് പുതിയ ടീസറിലുള്ളത്.
അനില്‍ രാധാകൃഷ്ണ മേനോന്റെ ആദ്യ ചിത്രമായ നോര്‍ത്ത് 24 കാതം ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു. ദേശീയ തലത്തില്‍ക്കൂടി അംഗീകാരം ലഭിച്ചതോടെ അനിലിന്റെ രണ്ടാമത്തെ ചിത്രത്തെക്കുറിച്ച് പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷകള്‍ തീര്‍ച്ചയായും ഉയരത്തിലായിരിക്കും. നോര്‍ത്ത് 24 കാതത്തിന്റെ രീതിയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായി ഹാസ്യത്തിന്റെ മേമ്പൊടിയുമായിട്ടാണ് സപ്തമശ്രീ തസ്‌കരാ എത്തുന്നത്.


Click it and Unblock the Notifications