സപ്തമശ്രീ തസ്‌കരാ പൂര്‍ത്തിയായി

By Lakshmi

പൃഥ്വിരാജ്, ആസിഫ് അലി എന്നിവര്‍ പ്രധാന വേഷം ചെയ്യുന്ന സപ്തമശ്രീ തസ്‌കരായുടെ ചിത്രീകരണം പൂര്‍ത്തിയായി. ദേശീയ പുരസ്‌കാരജേതാവ് അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ സപ്മതശ്രീ തസ്‌കര ഏഴ് കള്ളന്മാരുടെ കഥയാണ് പറയുന്നത്.

അഞ്ച് ഐശ്വര്യമുള്ള കള്ളന്മാര്‍ എന്നാണ് സിനിമയുടെ പേരിന്റെ അര്‍ത്ഥം. ജീവിത്തില്‍ പലതരത്തില്‍ ദുരിതങ്ങള്‍ നേരിടേണ്ടിവന്നവരുടെ മധുരപ്രതികാരത്തിന്റെ കഥയാണിത്. ഷാജി നടേശന്‍, സന്തോഷ് ശിവന്‍, പൃഥ്വിരാജ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഓഗസ്റ്റ് സിനിമാസാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ വ്യത്യസ്തമായ പ്രമോ വീഡിയോ ഒരാഴ്ച മുമ്പ് അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. ചിത്രത്തിന്റെ പേര് തെറ്റാതെ പറയാന്‍ കഴിയുന്നവരെ കണ്ടെത്തുന്ന രീതിയിലാണ് പ്രമോ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

അനില്‍ രാധാകൃഷ്ണ മേനോന്റെ രണ്ടാം ചിത്രം

സപ്തമശ്രീ തസ്‌കരാ പൂര്‍ത്തിയായി

ഫഹദ് ഫാസില്‍ നായകനായ നോര്‍ത്ത് 24 കാതം എന്ന ചിത്രത്തിന് ശേഷം അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സപ്തമശ്രീ തസ്‌കര. ആദ്യ ചിത്രത്തിന് അനിലിന് ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

പൃഥ്വിരാജ്

സപ്തമശ്രീ തസ്‌കരാ പൂര്‍ത്തിയായി

ചിത്രത്തിന്റെ ഏറ്റവും പ്രധാന ആകര്‍ഷണങ്ങളിലൊന്ന് പൃഥ്വിരാജിന്റെ സാന്നിധ്യമാണ്. ഏഴ് കള്ളന്മാരില്‍ ഒരാളായിട്ടാണ് പൃഥ്വി അഭിനയിക്കുന്നത്.

ആസിഫ് അലി

സപ്തമശ്രീ തസ്‌കരാ പൂര്‍ത്തിയായി

ഏഴ് കള്ളന്മാരിലെ മറ്റൊരു കള്ളനാണ് ആസിഫ് അലി.

നെടുമുടി വേണു

സപ്തമശ്രീ തസ്‌കരാ പൂര്‍ത്തിയായി

നെടുമുടി വേണു പ്രധാനപ്പെട്ട വേഷം ചെയ്യുന്നുണ്ട് ചിത്രത്തില്‍. അദ്ദേഹവും കള്ളന്മാര്‍ക്കൊപ്പം തന്നെ.

മറ്റ് കള്ളന്മാര്‍

സപ്തമശ്രീ തസ്‌കരാ പൂര്‍ത്തിയായി

നീരജ് മാധവ്, ചെമ്പന്‍ വിനോദ്, സലാം ബുഖാരി, തുടങ്ങിയവരെല്ലാമാണ് ചിത്രത്തില്‍ അഭിനയിക്കുന്ന മറ്റ് പ്രധാന നടന്മാര്‍.

നായികമാര്‍

സപ്തമശ്രീ തസ്‌കരാ പൂര്‍ത്തിയായി

റീനു മാത്യുസ്, സനുഷ എന്നിവരാണ് ചിത്രത്തില്‍ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റീനു മാത്യൂസ് പൃഥ്വിരാജിന്റെ നായികയായിട്ടാണ് എത്തുന്നത്.

മംഗോളിയന്‍ താരം

സപ്തമശ്രീ തസ്‌കരാ പൂര്‍ത്തിയായി

മംഗോളിയന്‍ സര്‍ക്കസ് താരമായ ഫഌവര്‍ ബാറ്റ്‌സെറ്റ്‌സെഗും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

റിലീസ്

സപ്തമശ്രീ തസ്‌കരാ പൂര്‍ത്തിയായി

ഓഗസ്റ്റ് 8നാണ് സപ്മതശ്രീ തസ്‌കരാ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. അനില്‍ രാധാകൃഷ്ണമേനോന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. റെക്‌സ് വിജയനാണ് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X