കള്ളന്‍മാര്‍ കൊണ്ടുപോയത് 12 കോടി രൂപ
കേരളത്തിലെ തിയറ്ററുകളില്‍ നിന്ന് 14 ദിവസം കൊണ്ട് ഏഴു കള്ളന്‍മാര്‍ കൊണ്ടുപോയത് 12 കോടി രൂപ. അതെ അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്ത സപ്തമശ്രീ തസ്‌കര എന്ന ചിത്രം രണ്ടാഴ്ചകൊണ്ട് തിയറ്ററില്‍ നിന്നു കലക്ട് ചെയ്തത് 12 കോടി രൂപ. ഓണച്ചിത്രങ്ങളില്‍ ഏറ്റവുമധികം കലക്ട് ചെയ്ത ചിത്രവും ഇതുതന്നെ. മോഹന്‍ലാലിന്റെ പെരുച്ചാഴിയും മമ്മൂട്ടിയുടെ രാജാധിരാജയും ദിലീപിന്റെ വില്ലാളിവീരനും വഴിക്കുവച്ച് വീണുപോയപ്പോള്‍ പൃഥ്വിരാജ് ചിത്രം ഇപ്പോഴും ഹൗസ് ഫുള്‍ ആയി മുന്നേറുകയാണ്.
ഈ ചിത്രത്തിന്റെ നേട്ടം കൂടുതല്‍ പൃഥ്വിക്കാണ്. കാരണം പൃഥ്വി നായകന്‍മാത്രമായിരുന്നില്ല. നിര്‍മാതാവ് കൂടിയായിരുന്നു. പൃഥ്വിയും ഷാജി നടേശനും സന്തോഷ് ശിവനും ചേര്‍ന്നുള്ള ഓഗസ്റ്റ് ഫിലിംസ് ആണ് നിര്‍മിച്ചത്. അതുകൊണ്ട് നേട്ടമെല്ലാം ഇവരുടെ കീശയിലെത്തും.

കഴിഞ്ഞ വിഷുവിന് പൃഥ്വിയുടെ സെവന്‍ത് ഡേ വന്‍ വിജയം നേടിയപ്പോള്‍ ഈ ഓണവും പൃഥ്വി സ്വന്തമാക്കി.
യഥാര്‍ഥത്തി്ല്‍ സപ്തമശ്രീ ആയിരുന്നില്ല ഈ ഓണത്തിന് പൃഥ്വിയുടെതായി റിലീസ് ചെയ്യേണ്ടിയിരുന്നത്. ലിജോ ജോസ് പെല്ലിശേരിയുടെ ആന്റി ക്രൈസ്റ്റ് ആയിരുന്നു. ഇതിനായി 60 ദിവസം പൃഥ്വി നല്‍കിയിരുന്നു. എന്നാല്‍ ചിത്രം ഒഴിവാക്കിയപ്പോള്‍ വലിയൊരുഗ്യാപ് വന്നു. ഈ സമയത്താണ് അനില്‍ രാധാകൃഷ്ണ മേനോന്‍ പൃഥ്വിയുടെ അടുത്ത് കഥ പറയുന്നത്. പിന്നീട് ലിജോജോസ് പെല്ലിശേരിയും അനിലും പൃഥ്വിയും ചേര്‍ന്ന് കഥ വികസിപ്പിച്ചെടുക്കുകയായിരുന്നു.
സിനിമ റിലീസ് ചെയ്ത സമയത്താണ് പൃഥ്വിരാജിന് മകള്‍ പിറന്നത്. പേരും പെരുമയും സമ്പത്തും കൊണ്ടാണ് മകള്‍ വന്നതെന്നാണ് പൃഥ്വി വിശ്വസിക്കുന്നത്. സിനിമ കള്ളന്‍മാരുടെതാണങ്കില്‍ അത് കൊണ്ടുവന്നത് ഐശ്വര്യമാണ്. പൃഥ്വിക്കുമാത്രമുള്ള ഐശ്വര്യം.


Click it and Unblock the Notifications











