വിവരം കെട്ട ഫാനുകളെ പാലൂട്ടി വളര്‍ത്തുന്ന നടന്‍ മമ്മൂട്ടി മാത്രമല്ല, ഈ താരങ്ങളും ലിസ്റ്റിലുണ്ട്!

ചലച്ചിത്ര മേളയിലെ ഓപ്പണ്‍ ഫോറത്തില്‍ മമ്മൂട്ടി നായകനായി അഭിനയിച്ച കസബ സിനിമയിലെ സ്ത്രീ വിരുദ്ധ സംഭാഷണങ്ങള്‍ തന്നെ നിരാശപ്പെടുത്തിയെന്ന തരത്തില്‍ നടി പാര്‍വതി മേനോന്‍ നടത്തിയ പരാമര്‍ശം വലിയ രീതിയില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ശേഷം പാര്‍വതിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ പല തരത്തിലുള്ള ആക്രമണങ്ങളുമായിരുന്നു നടന്നിരുന്നത്.

പാര്‍വതിയെ വിമര്‍ശിച്ച് മമ്മൂട്ടി ഫാന്‍സില്‍ ശ്രദ്ധിക്കപ്പെട്ടത് ചെങ്ങന്നൂര്‍ വനിതാ യൂണിറ്റ് പ്രസിഡന്റ് കെ സുജയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു. പാര്‍വതിയ്‌ക്കൊപ്പം വേദിയിലുണ്ടായിരുന്ന റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, എന്നീ നടിമാര്‍ക്ക് നേരെയും സംഭവത്തില്‍ ആക്രമണങ്ങളുണ്ടായിരുന്നു. പാര്‍വതിയെ വിമര്‍ശക്കുന്ന ആരാധകര്‍ക്കുള്ള മറുപടിയുമായി എഴുത്തുകാരി ശാരദക്കുട്ടി രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലാണ് ശാരദക്കുട്ടിയുടെ പ്രതികരണം രേഖപ്പെടുത്തിയിരിക്കുന്നത്.

കസബ മാത്രമല്ല

കസബ മാത്രമല്ല


കസബ മാത്രമല്ല സ്ത്രീവിരുദ്ധ ഡയലോഗുള്ള സിനിമ. കസബ തമ്മില്‍ ഏറ്റവും നിലവാരം കുറഞ്ഞ, അധമമായത് ആയിരിക്കാം. മീശ മാധവന്‍, താണ്ഡവം, ദേവാസുരം, ആറാം തമ്പുരാന്‍, നിര നീണ്ടതാണ്. പാര്‍വ്വതി മാത്രമല്ല സൈബര്‍ ആക്രമണം നേരിടുന്ന സ്ത്രീ.

ആണത്താഘോഷങ്ങളെ പിന്താങ്ങുന്ന പെണ്‍ഫാന്‍

ആണത്താഘോഷങ്ങളെ പിന്താങ്ങുന്ന പെണ്‍ഫാന്‍


പാര്‍വ്വതി കൂട്ടത്തില്‍ ഏറ്റവും പ്രശസ്തയായ സ്ത്രീ ആയിരിക്കാം. തന്റേടത്തോടെ മിണ്ടിയപ്പോഴൊക്കെ ഓരോ പെണ്ണിന്റെ ശരീരത്തിലും അശ്ലീല വാക്കുകളുടെ കമ്പിപ്പാരകള്‍ കുത്തിക്കയറ്റി രസിച്ചിട്ടുണ്ട് സൈബര്‍ ഗുണ്ടകള്‍. സുജ മാത്രമല്ല ആണത്താഘോഷങ്ങളെ പിന്താങ്ങുന്ന പെണ്‍ഫാന്‍.

വിവരം കെട്ട ഫാനുകളെ പാലൂട്ടി വളര്‍ത്തുന്ന നടന്‍ മമ്മൂട്ടി മാത്രമല്ല

വിവരം കെട്ട ഫാനുകളെ പാലൂട്ടി വളര്‍ത്തുന്ന നടന്‍ മമ്മൂട്ടി മാത്രമല്ല


ഇവിടുത്തെ സെറ്റുമുണ്ടും സാരിയും ചുരിദാറുമിട്ട ആണ്‍ബോധവാഹകര്‍ ആയ സ്ത്രീകള്‍ എന്നും അതു തന്നെയാണ് ചെയ്യുന്നത്. മമ്മൂട്ടി മാത്രമല്ല വിവരം കെട്ട ഫാനുകളെ പാലൂട്ടി വളര്‍ത്തുന്ന നടന്‍. കസബയില്‍ വന്നത് മമ്മൂട്ടി ആയിരിക്കാം. മോഹന്‍ലാല്‍, ദിലീപ്, ആരും മോശമല്ല.

 സെലക്ടീവാകരുത് കളക്ടീവാകണം

സെലക്ടീവാകരുത് കളക്ടീവാകണം

മമ്മൂട്ടിക്കെതിരെ മാത്രമല്ല, മമ്മൂട്ടിമാര്‍ക്കെതിരെ. പാര്‍വ്വതിക്കൊപ്പം മാത്രമല്ല, പാര്‍വ്വതിമാര്‍ക്കൊപ്പം. സെലക്ടീവായല്ല, കളക്ടീവായാണ് ആക്രമണമെങ്കില്‍ പ്രതിരോധവും സെലക്ടീവാകരുത് കളക്ടീവാകണമെന്നുമാണ് ശാരദക്കുട്ടി ടീച്ചർ പറയുന്നത്.

 സുരഭിയ്ക്കൊപ്പം

സുരഭിയ്ക്കൊപ്പം

ദേശീയ പുരസ്‌കാര ജേതാവ് സുരഭിയെ രാജ്യാന്തര ചലച്ചിത്ര മേളയില്‍ അവഗണിച്ചതിനെ ചോദ്യം ചെയ്തും ശാരദക്കുട്ടി ടീച്ചർ രംഗത്തെത്തിയിരുന്നു. മുന്‍കാലങ്ങളില്‍ മഞ്ജു വാര്യര്‍ക്കും ഗീതു മോഹന്‍ദാസിനും ഇപ്പോള്‍ രജിഷക്കും കിട്ടിയ പരിഗണന പോലും സുരഭിക്ക് കിട്ടാഞ്ഞത് മറവി ആണെങ്കില്‍ അത് പരസ്യമായി സമ്മതിക്കുകയാണ് മാന്യതയെന്നായിരുന്നു അതേ കുറിച്ച് ടീച്ചർ പറഞ്ഞിരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X