എന്തൊക്കെ പറഞ്ഞ് പെരുപ്പിച്ചാലും ശോഭനയുടെ ഭാവം ഐ ഡോന്റ് കെയര്‍ എന്നായിരിക്കും! ശാരദക്കുട്ടി ടീച്ചര്‍ പറയുന്നു

സിനിമയില്‍ നിന്നും കുറച്ചകലം പാലിച്ച് നില്‍ക്കുകയാണ് നടി ശോഭന. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം നടി അഭിനയത്തിലേക്ക് തിരികെ വന്നെങ്കിലും അത്ര സജീവമായില്ല. അതേ സമയം നൃത്തലോകത്ത് മാത്രമായി നിന്നിരുന്ന നടി രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

'സ്ത്രീ ശക്തി മോദിയ്‌ക്കൊപ്പം', എന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ശോഭനയെ കണ്ടതോടെയാണ് ഇത്തരമൊരു പ്രചരണം ഉണ്ടായത്. എന്നാല്‍ മല്ലികാ സാരാഭായിയെ പോലെയാ ഷബാന ആസ്മിയെ പോലെയോ രാഷ്ട്രീയ ചിന്തകളുള്ള ഒരു വ്യക്തിയല്ല ശോഭനയെന്ന് പറയുകയാണ് എഴുത്തുകാരി കൂടിയായ ശാരദക്കുട്ടി ടീച്ചര്‍. ഫേസ്ബുക്കിലെഴുതിയ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

shobhana

'നൃത്തവും സിനിമയും അല്ലാതെ മറ്റൊന്നിനെ കുറിച്ചും ശോഭന ഇന്നു വരെ സംസാരിച്ചു കേട്ടിട്ടില്ല. നീണ്ട അഭിമുഖങ്ങളില്‍ പോലും അവര്‍ കലാജീവിതമല്ലാതെ വ്യക്തിപരമായതൊന്നും വെളിപ്പെടുത്താറില്ല. മറ്റൊന്നും അവര്‍ ശ്രദ്ധിക്കുന്നതായി തോന്നിയിട്ടില്ല.

അവരുടെ വേദികള്‍, രാഷ്ട്രീയ ഇടമായല്ല, കലാകാരി എന്ന നിലയില്‍ കിട്ടുന്ന വേദി ആയി മാത്രമാണ് അവര്‍ കാണുന്നത്. നവകേരളസദസ്സിന്റെ ഭാഗമായ കേരളീയത്തെയും മോദി വേദിയെയും അവര്‍ ഒരു പോലെ കാണുന്നത് അതുകൊണ്ടാണ്. രാഷ്ട്രീയ അജ്ഞതയാണത്. മോദിയെ കുറിച്ചും പിണറായിയെ കുറിച്ചും രാഹുല്‍ ഗാന്ധിയെ കുറിച്ചും എഴുതിക്കൊടുക്കുന്നത് അവര്‍ പറയും. രാഷ്ട്രീയ ബോധത്തില്‍ അതാണ് അവരുടെ നില. നില മാത്രമാണത്. നിലപാടല്ല.

നാളെ ഗവര്‍ണ്ണറുടെ വേദിയിലും കോണ്‍ഗ്രസിന്റെ വേദിയിലും അവരെത്തും. അവരുടെ നിലക്കൊത്ത ചെലവുകള്‍ വഹിക്കാന്‍ സംഘാടകര്‍ തയ്യാറെങ്കില്‍. എഴുതിക്കൊണ്ടുവന്ന പ്രസംഗം അവര്‍ തപ്പിയും തടഞ്ഞും വായിക്കും. അവരുടെ സംഘി ചായ്‌വ് എന്നൊക്കെ ഇതിനെ പെരുപ്പിച്ചാലും അവരിത് അറിയാനോ ശ്രദ്ധിക്കാനോ പോകുന്നില്ല. ശ്രദ്ധിച്ചാലും പതിവ് ഐ ഡോന്റ് കെയര്‍ ഭാവമായിരിക്കും അവരുടേത്.

എന്നെ ഒന്നും ബാധിക്കില്ല എന്നൊരു മട്ട് ആ സ്വയംപ്രഖ്യാപിത ഇരിപ്പിലും നടപ്പിലുമുണ്ട്. മല്ലികാ സാരാഭായിയെ പോലെയാ ഷബാന ആസ്മിയെ പോലെയോ രാഷ്ട്രീയ ചിന്തകളുള്ള ഒരു വ്യക്തിയല്ല ശോഭന. ബിജെപി സമ്മേളനത്തില്‍ പങ്കെടുക്കില്ല എന്ന തീരുമാനമെടുക്കാന്‍ മാത്രമൊന്നുമുള്ള രാഷ്ട്രീയബോധമില്ലാത്ത ഒരാളെ കുറിച്ചും അവര്‍ വായിച്ചു തീര്‍ത്ത ഒരു കുറിപ്പിനെ കുറിച്ചും ഇത്ര ബേജാറാകേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല.

ശോഭനയെ സംഘിയാക്കിയാല്‍ ശോഭനക്കൊന്നുമില്ല, സംഘികള്‍ക്കതു ഗുണം ചെയ്യുമെന്നു മാത്രം'. എസ്. ശാരദക്കുട്ടി

shobhana

അതേ സമയം ശോഭനയുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചും മറ്റുമായി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.

വിവരവിസ്‌ഫോടനങ്ങളുടെ കാലത്തും ദന്തഗോപുരങ്ങള്‍ നിലനില്‍ക്കുന്നു. അവയിലെ പാര്‍പ്പുകാര്‍ക്ക് ആത്മാവില്ലാത്ത കെട്ടുകാഴ്ചാ മേളകളോട് അടുപ്പം കൂടും. ഇന്ന് പോയത് ശോഭന. നാളെ പല അപ്രതീക്ഷിതമുഖങ്ങളും അങ്ങോട്ട് നീങ്ങുന്നത് നമ്മള്‍ കാണുമെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ 'അവരെങ്ങോട്ടും പോവില്ല. അവര്‍ക്ക് വേറെ പണിയുണ്ട്. ശോഭനയെ തങ്ങളുടെ നാഴിയിലും ഇടങ്ങഴിയിലും കൊള്ളിക്കാന്‍ ആരും നോക്കണ്ടെന്നാണ്', ടീച്ചറുടെ മറുപടി.

നൂറ് ശതമാനം ടീച്ചറെ. ഇതൊന്ന് പറഞ്ഞ് ഫലിപ്പിക്കുന്നത് എങ്ങനെയാണെന്ന് ആലോചിക്കുകയായിരുന്നു ഞാനെന്ന് ഒരാള്‍ കമന്റിട്ടപ്പോള്‍ അതിനും മറുപടിയുമായി ടീച്ചര്‍ എത്തി. 'അവരുടെ സാന്നിധ്യത്തിന്റെ പ്രാധാന്യമാണ്, ആകര്‍ഷണീയതയാണ്. കക്ഷിഭേദമില്ലാതെ സംഘാടകരുടെ ലക്ഷ്യം. പറയുന്ന ഡീമാന്‍ഡ്‌സ് അംഗീകരിച്ച് അവരെ കൊണ്ടുവരും. രാഷ്ട്രീയ പ്രസംഗമൊന്നും അല്ലല്ലോ അവരില്‍ നിന്ന് പ്രതീക്ഷിക്കുന്നതും. ആ പ്രസന്‍സിന്റെ തിളക്കം മാത്രമല്ലേ? എന്നാണ് ടീച്ചര്‍ ചോദിക്കുന്നത്.

ചുറ്റുമുള്ള ലോകത്തെക്കുറിച്ച് ഒരുവക ധാരണയുമില്ലാതെ ജീവിക്കാന്‍ കഴിയുന്നത് ഒരു നിലക്ക് മഹാഭാഗ്യമാണെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ നടി സീമയെ പറ്റിയാണ് ശാരദക്കുട്ടി ടീച്ചര്‍ പറഞ്ഞത്. 'സ്റ്റേറ്റ് അവാര്‍ഡ് ചടങ്ങിനെനെത്തിയ നടി സീമ, അന്നത്തെ മുഖ്യമന്ത്രി അച്ചുതാനന്ദന്‍ വിഷ് ചെയ്തപ്പോള്‍, ഇതാരാണെന്ന് അടുത്തിരുന്ന ആരോടോ ചോദിച്ചതായി സീമ തന്നെ പറഞ്ഞിട്ടുണ്ട്. സിനിമയല്ലാതെ മറ്റൊന്നും തനിക്കറിയില്ലെന്നും' നടി പറഞ്ഞു.

More from Filmibeat

Read more about: shobana ശോഭന
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X