സാറാ ജോസഫിന്റെ മകളും സിനിമയിലേക്ക്
കൊച്ചി: എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയും ആം ആദ്മി പാര്‍ട്ടി നേതാവും ആയ സാറാ ജോസഫിന്റെ മകള്‍ സിനിമയിലേക്ക് വരുന്നു. അറിയപ്പെടുന്ന എഴുത്തുകാരിയായ സംഗീത ശ്രീനിവാസനാണ് വെള്ളിത്തിരയുടെ ലോകത്തേക്ക് കടന്നുവരുന്നത്.
നടിയായിട്ടല്ല സംഗീതയുടെ രംഗ പ്രവേശനം . തന്റെ ഇപ്പോഴത്തെ കര്‍മ മേഖല തന്നെ... എഴുത്ത് . സിനിമക്ക് തിരക്കഥയൊരുക്കുകയാണ് സംഗീത .

എഴുത്തില്‍ സജീവമാണ് സംഗീത. ആദ്യ നോവലായ അപരകാന്തി എ തന്നെയാണ് സിനിമക്കുള്ള കഥയാക്കി മാറ്റുന്നത്. തിരക്കഥ പുരോഗമിക്കുകയാണ്. അഞ്ജലി മേനോന് ശേഷം മലയാളത്തില്‍ ഒരു സത്രീ തിരക്കഥാകൃത്ത് കൂടി ജനിക്കുകയാണെന്ന് പറയാം.
മധുപലിന്റെ സംവിധാനത്തിലായിരിക്കും സിനിമ ഒരുങ്ങുക . ആരൊക്കയായിരിക്കും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് എന്നതില്‍ തീരുമാനമായിട്ടില്ല . എന്നാലും മലയാളത്തിലെ യുവ താരനിര തന്നെ ഈ സിനിമക്കൊപ്പം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് .
ഇംഗ്ലീഷിലും മലയാളത്തിലും കഥകളെഴുതുന്നുണ്ട് സംഗീത. ജോലി അധ്യാപനമാണ്. അപരകാന്തി എ ആദ്യ നോവലായിരുന്നെങ്കിലും ഏറെ നിരൂപക ശ്രദ്ധപിടിച്ചുപറ്റിയിരുന്നു . ഒരു യുവാവിന്റെ ജീവിതമാണ് നോവലിന്റെ പശ്ചാത്തലം .


Click it and Unblock the Notifications











