സാറ തന്നില്‍ അവശേഷിപ്പിച്ചത് ;പാര്‍വതി പറയുന്നു
കഥാപാത്രങ്ങളില്‍ നിന്ന് യാഥാര്‍ത്ഥ ജീവിത്തിലേയ്ക്ക് മടങ്ങി വരാന്‍ പ്രയാസപ്പെടുന്ന താരങ്ങളെപ്പറ്റി നാം കേട്ടിട്ടുണ്ട്. എന്നാല്‍ അഭിനയിക്കുന്ന കഥാപാത്രങ്ങള്‍ താരത്തിന്റെ ജീവിത്തിന് കരുത്തേകുന്നത് വളരെ അപൂര്‍വാണ്. ഈ ഒരു അപൂര്‍വ നേട്ടത്തിന് ഉടമയായിരിയ്ക്കുകയാണ് പാര്‍വതി മേനോന്‍. പാര്‍വതിയുടെ അഭിനയ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നതാവട്ടെ സാറയാണ്. ബാംഗ്ലൂര്‍ ഡെയ്‌സിലെ തന്റെ കഥാപാത്രം ജീവിത്തിലേയ്ക്ക് പകര്‍ന്നു തന്ന കരുത്തിനെപ്പറ്റ് വാചാലയാവുകയാണ് പാര്‍വതി
ഒട്ടേറെ വ്യത്യസ്ത വേഷങ്ങള്‍ പാര്‍വതിയെ തേടിയെത്തിയിട്ടുണ്ട്. ഇവയില്‍ പലതും ഇപ്പോഴും മനസില്‍ തങ്ങി നില്‍ക്കുന്നു. എന്നാല്‍ സാറയെപ്പോലെ വ്യകതി ജീവിത്തിലും കരുത്ത് പകര്‍ന്ന കഥാപാത്രങ്ങള്‍ കുറവാണെന്ന് പാര്‍വതി.

കന്നടത്തിലും തെലുങ്കിലും തനിയ്ക്ക് നല്ല വേഷങ്ങള്‍ ഒത്തിരി ലഭിച്ചിട്ടുണ്ടെന്ന് പാര്‍വതി. എന്നാല്‍ മലയാളത്തില്‍ ഇതുവരെ തനിയ്ക്ക് ലഭിയ്ക്കാതിരുന്ന നല്ല വേഷങ്ങള്‍ സാറയിലൂടെ ലഭിയ്ക്കുമെന്നും പാര്‍വതി പറയുന്നുയ മലയാളത്തില്‍ ഒത്തിരി നല്ല ചിത്രങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് താരം


Click it and Unblock the Notifications











