»   » ശരണ്യ മോഹന് ആണ്‍കുഞ്ഞ് പിറന്നു; 'ഹാപ്പി കപ്പിള്‍സിന്റെ' ഫോട്ടോകള്‍ കാണാം...

ശരണ്യ മോഹന് ആണ്‍കുഞ്ഞ് പിറന്നു; 'ഹാപ്പി കപ്പിള്‍സിന്റെ' ഫോട്ടോകള്‍ കാണാം...

Posted By: Rohini
Subscribe to Filmibeat Malayalam

നടി ശരണ്യ മോഹന് ആണ്‍കുഞ്ഞ് പിറന്നു. തന്റെ ഫേസ്ബക്ക് പേജിലൂടെ ശരണ്യ തന്നെയാണ് ഈ സന്തോഷ വാര്‍ത്ത അറിയിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

കഴുത്തില്‍ താലി, നെറ്റിയില്‍ സിന്ദൂരം; വിവാഹ ശേഷം ഉത്തമഭാര്യയായി ശരണ്യ; കാണൂ

2015 സെപ്റ്റംബര്‍ 6 നാണ് ശരണ്യ മോഹനും ഡോ. അരവിന്ദ് കൃഷ്ണനും തമ്മിലുള്ള വിവാഹം നടന്നത്. വീട്ടുകാര്‍ ആലോലിച്ച് ഉറപ്പിച്ചു നടത്തിയ വിവാഹമായിരുന്നു. 'ഹാപ്പി കപ്പിള്‍സ്'ന്റെ ഫോട്ടോകളിലൂടെ തുടര്‍ന്ന് വായിക്കാം

ബാലതാരമായി മലയാള സിനിമയില്‍

ബാലതാരമായിട്ടാണ് ശരണ്യ മോഹന്‍ സിനിമയില്‍ എത്തിയത്. ഹരികൃഷ്ണന്‍സ്, അനിയത്തിപ്രാവ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.

വളര്‍ന്നപ്പോള്‍ തമിഴിലേക്ക്

വളര്‍ന്ന ശേഷം ശരണ്യ തമിഴിലേക്ക് ചുവട് മാറ്റി. നായിക വേഷങ്ങളും സഹോദരി വേഷങ്ങളും ചെയ്ത് ശ്രദ്ധിക്കപ്പെട്ടു. ഒരുനാള്‍ ഒരു കനവ് എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമയില്‍ എത്തിയത്.

തമിഴില്‍ ലഭിച്ച് സ്വീകാര്യത

തമിഴ് സിനിമകളിലൂടെയാണ് ശരണ്യ മോഹന്‍ ശ്രദ്ധിക്കപ്പെട്ടത്. യാരടി നീ മോഹിനി, വേലായുധം എന്നീ ചിത്രങ്ങളിലെ വേഷം നടിയ്ക്ക് ഏറെ പ്രശംസകള്‍ നേടികൊടുത്തു.

മലയാളത്തില്‍ വളരെ കുറച്ച് ചിത്രങ്ങള്‍

മലയാളത്തില്‍ വളരെ കുറച്ച് സിനിമകള്‍ മാത്രമേ ശരണ്യ മോഹന്‍ ചെയ്തിട്ടിള്ളൂ. കെമിസ്ട്രി, പൊന്നുകൊണ്ടൊരു ആള്‍രൂപം, നാടകമേ ഉലകം, ഇന്നാണ് ആ കല്യാണം, പേരിനൊരു മകന്‍ എന്നീ ചിത്രങ്ങള്‍ മാത്രം

അഭിനയത്തിന് പുറമെ നര്‍ത്തകി

അഭിനയത്തിന് പുറമെ ശരണ്യ മോഹന്‍ ഒരു നര്‍ത്തകി കൂടെയാണ്. അനുജത്തിയും പ്രൊഫഷണല്‍ ഡാന്‍സറാണ്. ശരണ്യയും അനിയത്തിയും നടത്തിവരുന്ന ഒരു നൃത്തവിദ്യാലയവും ഉണ്ട്.

വീട്ടുകാര്‍ ആലോചിച്ച് നടത്തിയ വിവാഹം

2015 സെപ്റ്റംബര്‍ 6 നാണ് ശരണ്യ മോഹനും ഡോ. അരവിന്ദ് കൃഷ്ണനും തമ്മിലുള്ള വിവാഹം നടന്നത്. വീട്ടുകാര്‍ ആലോലിച്ച് ഉറപ്പിച്ചു നടത്തിയ വിവാഹമായിരുന്നു.

ഭര്‍ത്താവ് അരവിന്ദ് കൃഷ്ണനെ കുറിച്ച്

ദന്ത ഡോക്ടറാണ് അരവിന്ദ് കൃഷ്ണന്‍. വര്‍ക്കല ഡെന്റല്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ അരവിന്ദ്, കോവളത്തും തിരുവനന്തപുരത്തും ഡന്റല്‍ ക്ലിനിക്കും നടത്തി വരുന്നു.

വിവാഹ ശേഷം അഭിനയം നിര്‍ത്തിയ ശരണ്യ

വിവാഹ ശേഷം ശരണ്യ മോഹന്‍ അഭിനയത്തോട് ടാറ്റ ബൈ ബൈ പറഞ്ഞു. ഇപ്പോള്‍ ഒരു ആണ്‍കുഞ്ഞിന്റെ അമ്മയുമായി. സന്തുഷ്ട കുടുംബം നയിക്കുന്നു.

English summary
Saranya Mohan, the popular actress-dancer recently gave birth to a baby boy. Saranya, who is married to Dr. Aravind Krishnan, announced the happy news through her official Facebook page.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam