ശരണ്യ മോഹന്‍ വീണ്ടും അമ്മയായി! അനന്തപത്മനാഭന് കൂട്ടായി അന്നപൂര്‍ണ്ണയെത്തി! സന്തോഷത്തോടെ താരകുടുംബം!
സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരങ്ങളിലൊരാളാണ് ശരണ്യ മോഹന്‍. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നുവെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. ലേറ്റസ്റ്റ് വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ പങ്കുവെച്ച് താരം രംഗത്തെത്താറുണ്ട്. നിമിഷനേരം കൊണ്ടാണ് താരവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വൈറലായി മാറുന്നത്. ഇപ്പോഴിതാ ഒരു സന്തോഷവാര്‍ത്തയുമായി എത്തിയിരിക്കുകയാണ് താരകുടുംബം. ഭര്‍ത്താവ് അരവിന്ദ് കൃഷ്ണനാണ് ഫേസ്ബുക്കിലൂടെ പുതിയ വിശേഷം പങ്കുവെച്ചത്.
കുടുംബത്തിലെ കുഞ്ഞതിഥിയുടെ ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു. മകളുടെ കുഞ്ഞിക്കൈയുടെ ചിത്രമാണ് അരവിന്ദ് കൃഷ്ണ പങ്കുവെച്ചത്. അനന്തപത്മനാഭന് കൂട്ടായെത്തിയ കുഞ്ഞനിയത്തിക്ക് അന്നപൂര്‍ണ്ണയെന്ന പേരാണ് നല്‍കിയതെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ അദ്ദേഹത്തിന്‍രെ പോസ്റ്റ് വൈറലായി മാറിയിരുന്നു. 2015ലായിരുന്നു ശരണ്യയും അരവിന്ദ് മോഹനും തമ്മിലുള്ള വിവാഹം. വിവാഹത്തോടെ സിനിമയില്‍ നിന്നും ബൈ പറഞ്ഞുവെവങ്കിലും നൃത്തരംഗത്ത് സജീവമാണ് താരം.

ബാലതാരമായാണ് ശരണ്യ സിനിമയിലേക്കെത്തിയത്. അനിയത്തിപ്രാവിലൂടെയായിരുന്നു താരത്തിന്റെ തുടക്കം. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമൊക്കെ ശരണ്യ അഭിനയിച്ചിട്ടുണ്ട്. സിനിമയിലും സീരിയലിലുമൊക്കെയായി നിറഞ്ഞുനിന്ന താരത്തോട് പ്രേക്ഷകര്‍ക്ക് പ്രത്യേക ഇഷ്ടമാണ്. മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം ഈ താരത്തിന് ലഭിച്ചിരുന്നു.


Click it and Unblock the Notifications











