ശരണ്യയ്ക്ക് ഗ്ലാമര്‍ വേഷങ്ങളോട് വെറുപ്പ്
തമിഴകത്ത് ഗ്ലാമര്‍ വേഷം ചെയ്യുകയെന്നത് വലിയ കാര്യമല്ല, മുന്‍നിരനായിക നടിമാരുള്‍പ്പെടെയുള്ളവര്‍ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ മടിയ്ക്കാറില്ല. പ്രത്യേകിച്ചും അന്യഭാഷാ താരങ്ങള്‍ തമിഴിലെത്തുമ്പോള്‍ സ്വന്തം ഭാഷയില്‍ കാണിയ്ക്കാറുള്ള പല നിലാപടുകളും മാറ്റാറുണ്ട്. പക്ഷേ നടി ശരണ്യ മോഹന്‍ പറയുന്നത് താന്‍ അത്തരത്തിലൊരാളല്ലെന്നാണ്. ഗ്ലാമര്‍ റോളുകളോട് തനിയ്ക്ക് വെറുപ്പാണെന്നാണ് ശരണ്യ പറയുന്നത്.
ബാലതാരമായി ചലച്ചിത്രരംഗത്തെത്തിയ ശരണ്യ ഇപ്പോള്‍ മികച്ചനടിമാരുടെ കൂട്ടത്തിലാണ്. പക്ഷേ ഇതേവരെ ഗ്ലാമറിന്റെ അതിപ്രസരമുള്ള വേഷങ്ങളൊന്നും സ്വീകരിച്ചിട്ടില്ല. ഇത്രയും കാലത്തെ കരിയറിനിടയില്‍ താന്‍ ഗ്ലാമര്‍ വേഷങ്ങള്‍ സ്വീകരിക്കാത്തത് ഇനിയൊരിക്കലും ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യില്ലെന്നതിന്റെ സൂചന തന്നെയാണെന്നാണ് താരം പറയുന്നത്. എന്നും പ്രേക്ഷകരുടെ മനസില്‍ തൊട്ടയല്‍പകത്തെ പെണ്‍കുട്ടിയോടുള്ളപോലൊരു സ്‌നേഹം തന്നോടുണ്ടാകണമെന്നാണ് ആഗ്രഹമെന്നും അതിനാല്‍ ഗ്ലാമര്‍ റോളുകള്‍ താനൊരിക്കലും സ്വീകരിക്കില്ലെന്നുമാണ് ശരണ്യയുടെ പക്ഷം.
യാരെടീ നീ മോഹിനി, വെണ്ണില കബഡി കുഴു, അഴഗര്‍സാമിയില്‍ കുതിരൈ തുടങ്ങിയ ചിത്രങ്ങളിടെ പ്രകടനത്തിന് ശരണ്യയ്ക്ക് ഏറെ പ്രശംസകള്‍ ലഭിച്ചിട്ടുണ്ട്. അടുത്തതായി തക്കാളിയെന്ന മലയാളചിത്രത്തിലാണ് ശരണ്യ അഭിനയിക്കുന്നത്. ഇതില്‍ ഒരു ഡോക്ടറുടെ വേഷമാണ് താരത്തിന്.


Click it and Unblock the Notifications












