കണ്ടീഷന്‍ അംഗീകരിച്ചു, ശരണ്യ മോഹന്‍ ബോളിവുഡിലേക്ക്
തമിഴകത്താണ് ശ്രദ്ധിക്കപ്പെട്ടതെങ്കിലും, നീളന്‍ മുടിയുള്ള, മുഖശ്രീ തുളുമ്പുന്ന തനി മലയാളി പെണ്ണായിതന്നെയാണ് ശരണ്യ മോഹനെ മലയാളികള്‍ സ്വീകരിച്ചിട്ടുള്ളത്. തമിഴിനു പുറമെ കന്നടയിലും തെലുങ്കിലുമെല്ലാം അഭിനയിച്ചെങ്കിലും വസ്ത്രധാരണത്തിലും അഭിനയ ശൈലിയിലും തന്റേതായ രീതി മാറ്റാന്‍ തയ്യാറല്ലാത്ത നടി, ഇനി ബോളിവുഡിലേക്കും.
'ബദല്‍പൂര്‍ ബോയിസ്' എന്ന ചിത്രത്തിലൂടെയാണ് ശരണ്യയുടെ ബോളിവുഡ് അരങ്ങേറ്റം. കഥയുമായി സംവിധായകന്‍ വന്നപ്പോള്‍ ഒറ്റ കാര്യമേ താരം ചോദിച്ചുള്ളൂ, ഒറ്റ കണ്ടീഷനേ വച്ചുള്ളൂ, തന്റെ കോസ്റ്റിയൂം. ശരണ്യയ്ക്ക് കംഫര്‍ട്ടബഌയി തോന്നുന്ന വസ്ത്രം ധരിച്ചുകൊള്ളാന്‍ പിന്നണിപ്രവര്‍ത്തകര്‍ സമ്മതിച്ചുവത്രെ. തന്റെ കണ്ടീഷന്‍ അംഗീകരിച്ചതോടെയാണ് താരം ചിത്രത്തില്‍ സൈന്‍ ചെയ്തത്രെ.

'വെണ്ണിലാ കമ്പഡി കുഴു' എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കാണ് ബദല്‍പൂര്‍ ബോയ്‌സ്. സുശീന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശരണ്യ തന്നെയായിരുന്നു നായിക. ബോളിവുഡില്‍ നവാഗതനായ ശൈലേന്ദ്ര വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിഷാന്‍ ആണ് നായകന്‍.
ഇവരെ കൂടാതെ നിഷാന്‍, അനു കപൂര്‍, പൂജ ഗുപ്ത തുടങ്ങിയവരും അഭിനയിക്കുന്നു. നവംബര്‍ ഏഴിന് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും. ഒരു കോളേജ് വിദ്യാര്‍ത്ഥിനിയായാണ് ശരണ്യ ചിത്രത്തിലെത്തുന്നത്.
ഇത് മൂന്നാം തവണയാണ് ശരണ്യ ഈ വേഷം ചെയ്യുന്നത്. വെണ്ണിലാ കമ്പഡി കഴംം തമിഴികത്ത് ഹിറ്റായതോടെ തെലുങ്കിലേക്കും റീമേക്ക് ചെയ്തിരുന്നു. ശരണ്യ തന്നെയാണ് തന്റെ വേഷം തെലുങ്കിലും അവതരിപ്പിച്ചത്.


Click it and Unblock the Notifications