മഞ്ജു വാര്യരെ സ്‌ക്രീനില്‍ കാണാന്‍ വല്യ ഇഷ്ടമാണെന്ന് ശരണ്യ, ഇഷ്ടമുള്ള നടനാരാ?

ജന്മം കൊണ്ട് മലയാളിയാണെങ്കിലും ശരണ്യ പൊന്‍വണ്ണന്‍ ഏറ്റവും അധികം സിനിമകള്‍ ചെയ്തത് തമിഴകത്താണ്. വിരലിലെണ്ണാവുന്ന മലയാള സിനിമകളേ ചെയ്തിട്ടുള്ളൂവെങ്കിലും അതെല്ലാം ശ്രദ്ധിക്കപ്പെട്ടതാണ്.

ഒരു അഭിനേത്രി എന്ന നിലയില്‍ തനിക്ക് പലപ്പോഴും പ്രചോദനമായത് മലയാള സിനിമയിലെ നടീ - നടന്മാരാണെന്ന് ശരണ്യ പറയുന്നു. മലയാളത്തിലാണ് ശരണ്യയുടെ ഇഷ്ടതാരങ്ങളുള്ളതും. തിലകന്‍ സര്‍ ആണ് എന്നും തന്റെ ഇഷ്ട നടന്‍ എന്ന് ശരണ്യ പറയുന്നു.

manju-saranya

കാഴ്ചയില്‍ വലിയ ഗൗരവക്കാരനായും കര്‍ക്കശക്കാരനായും തോന്നുമെങ്കിലും ഓണ്‍സ്‌ക്രീനില്‍ സ്‌നേഹം എന്താണെന്ന് അദ്ദേഹം പ്രകടിപ്പിയ്ക്കും. സ്പടികവും കിരീടവും അതിന് ഏറ്റവും മികച്ച ഉദാഹരണമാണെന്ന് ശരണ്യ പറഞ്ഞു.

ഇഷ്ട നടി മഞ്ജു വാര്യരാണ്. ഓണ്‍സ്‌ക്രീനില്‍ മഞ്ജുവിനെ കാണാന്‍ എന്തോ ഒരിഷ്ടമാണെന്ന് ശരണ്യ പറയുന്നു. സല്ലാപത്തില്‍ തുടങ്ങി, ആറാം തമ്പുരാന്‍, കന്മദം, ഉദാഹരണം സുജാത വരെ എല്ലാ സിനിമകളും ഇഷ്ടമാണെന്ന് താരപുത്രിയും (മലയാള സംവിധായകന്‍ എബി രാജയുടെ മകളാണ് ശരണ്യ) താരപത്‌നിയുമായ ശരണ്യ പറഞ്ഞു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X