കൊച്ചുണ്ണിയില്‍ ലാലേട്ടന്‍ കൂടുതല്‍ സമയം ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോയി: ശരണ്യ പൊന്‍വണ്ണന്‍
Recommended Video

നിവിന്‍ പോളിയുടെതായി പുറത്തിറങ്ങിയ കായംകുളം കൊച്ചുണ്ണി ഈ വര്‍ഷം ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി മാറിയ സിനിമകളിലൊന്നായിരുന്നു. പുലിമുരുകന് ശേഷം നൂറ് കോടി ക്ലബിലെത്തിയ ചിത്രം മലയാളസിനിമയുടെ അഭിമാനമാകുകയും ചെയ്തു. നിവിനൊപ്പം മോഹന്‍ലാലിന്റെ സാന്നിദ്ധ്യവും സിനിമയുടെ വിജയത്തില്‍ നിര്‍ണായകമായി മാറിയിരുന്നു. ലാലേട്ടന്‍ അവതരിപ്പിച്ച ഇത്തിക്കരപ്പക്കിയെന്ന കഥാപാത്രത്തെ ഹര്‍ഷാരവങ്ങളോടെയാണ് ആരാധകര്‍ സ്വീകരിച്ചിരുന്നത്.
നിവിനൊപ്പം ലാലേട്ടന്റെ പ്രകടനവും ചിത്രം കണ്ട പ്രേക്ഷകര്‍ എടുത്തുപറഞ്ഞിരുന്നു. സിനിമയുടെതായി നേരത്തെ പുറത്തിറങ്ങിയ താരത്തിന്റെ ഫ്‌ളെക്‌സിബിള്‍ ലൂക്കും തരംഗമായി മാറിയിരുന്നു. അടുത്തിടെ കൊച്ചുണ്ണിയിലെ ലാലേട്ടനെക്കുറിച്ച് നടി ശരണ്യ പൊന്‍വണ്ണന്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി ഇക്കാര്യം പറഞ്ഞിരുന്നത്.

കൊച്ചുണ്ണിയിലെ ഇത്തിക്കരപ്പക്കി
കായംകുളം കൊച്ചുണ്ണിയെ സഹായിക്കാനായി എത്തുന്ന ഇത്തിക്കര പക്കിയുടെ വരവ് ആരാധകര്‍ ഒന്നടങ്കം ആഘോഷമാക്കിയിരുന്നു. കൊച്ചുണ്ണിയുടെ വലിയ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത് ഈ സാന്നിദ്ധ്യം തന്നെയായിരുന്നു. ഇത്തിക്കരപ്പക്കിയാവാന്‍ ലാലേട്ടനെയല്ലാതെ മറ്റൊരാള സങ്കല്‍പ്പിക്കാനാവില്ലെന്ന് നിവിന്‍ പോളി അടുത്തിടെ പറഞ്ഞതും ശ്രദ്ധേയമായിരുന്നു. കൂടാതെ മോഹന്‍ലാല്‍ എത്തിയതോടെയാണ് കായംകുളം കൊച്ചുണ്ണി വലിയൊരു സിനിമയായി മാറിയതെന്നും അടുത്തിടെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.

ലാലേട്ടനെക്കുറിച്ച് ശരണ്യ
കായംകുളം കൊച്ചുണ്ണി കണ്ട് തമിഴ് നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ ശരണ്യ പൊന്‍വണ്ണന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു. കായംകുളം കൊച്ചുണ്ണി കണ്ടപ്പോള്‍ അതില്‍ കുറച്ചുസമയം കൂടി മോഹന്‍ലാല്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോയി എന്നായിരുന്നു ശരണ്യ പറഞ്ഞത്. മോഹന്‍ലാലിന്റെ ആ കഥാപാത്രത്തെ അണിയറ പ്രവര്‍ത്തകര്‍ക്ക് കുറച്ചുകൂടി ഡെവലപ്പ് ചെയ്യാമായിരുന്നുവെന്ന് നടി പറയുന്നു. കുറച്ചു കൂടി ഫാന്റസിയും മാസും ചേര്‍ത്ത് ആ കഥാപാത്രത്തെ കൂടൂതല്‍ ശക്തമാക്കാമായിരുന്നു.

ശരണ്യ പറഞ്ഞത്
ലാലേട്ടനോടുളള ആരാധനകൊണ്ടായിരുന്നു ശരണ്യ പൊന്‍വണ്ണന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. മോഹന്‍ലാലിനൊപ്പം തിലകനും മലയാളത്തിലെ തന്റെ ഇഷ്ടതാരമാണെന്നും നടി പറഞ്ഞിരുന്നു. തനിക്കു മികച്ച നടിക്കുളള ദേശീയ പുരസ്‌കാരം ലഭിച്ച തെന്‍മേര്‍ക്ക് പരുവക്കാറ്റ് എന്ന തമിഴ് ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ എറ്റവും കൂടുതല്‍ അനുകരിച്ചിരുന്നത് തിലകന്‍ സാറിനെ ആയിരുന്നുവെന്നും നടി പറഞ്ഞു. മറ്റൊരു ഇന്‍ഡസ്ട്രിയിലും ഇത്രയധികം അഭിനയ പ്രതിഭകള്‍ ഇല്ലെന്നും നടി പറയുന്നു.

മഞ്ജു വാര്യരുടെ അഭിനയം
തിലകന്‍ സാറിനെ എല്ലാക്കാലത്തും ഇഷ്ടമാണ്. നേരില്‍ കാണുമ്പോള്‍ അദ്ദേഹം കുറച്ച് സീരിയസ് ആണെന്ന് തോന്നും. എന്നാല്‍ സ്‌ക്രീനില്‍ അദ്ദേഹം സ്‌നേഹരംഗങ്ങള്‍ അഭിനയിക്കുമ്പോള്‍ നമ്മള്‍ കരഞ്ഞ് പോകും. സ്ഫടികം,കിരീടം,എന്നിവ ഉദാഹരണങ്ങളാണ്. അഭിമുഖത്തില്‍ ശരണ്യ പൊന്‍വണ്ണന്‍ പറഞ്ഞു. നടി മഞ്ജു വാര്യരെക്കുറിച്ചു ശരണ്യ പൊന്‍വണ്ണന്‍ മനസുതുറന്നിരുന്നു. സല്ലാപം മുതല്‍ ഉദാഹരണം സുജാത വരെ മഞ്ജുവിന്റെ അഭിനയം ശ്രദ്ധിച്ചിട്ടുണ്ട്. മഞ്ജു വാര്യരുടെയും മീരാ ജാസ്മിന്റെയും അഭിനയം പലപ്പോഴും കണ്ണു നിറയ്ക്കാറുണ്ടെന്നും അഭിമുഖത്തില്‍ ശരണ്യ വ്യക്തമാക്കി.


Click it and Unblock the Notifications











