»   » കലിപ്പ് തീരണില്ല, തിരക്കഥ എന്റെ അടിയന്തരത്തിന് വച്ചിരിക്കുകയായിരിക്കുമെന്ന് ശരത് ചന്ദ്രന്‍ വയനാട്

കലിപ്പ് തീരണില്ല, തിരക്കഥ എന്റെ അടിയന്തരത്തിന് വച്ചിരിക്കുകയായിരിക്കുമെന്ന് ശരത് ചന്ദ്രന്‍ വയനാട്

Posted By: Sanviya
Subscribe to Filmibeat Malayalam

ശരത് ചന്ദ്രന്‍ വയനാട് തന്റെ സ്വപ്‌ന ചിത്രമായ കുയിലിന്റെ തിരക്കഥ ആസിഫ് അലി തിരിച്ച് തരാത്തതില്‍ കടുത്ത പ്രതിഷേധം അറിയിക്കുന്നു. രണ്ടും വര്‍ഷം മുമ്പ് ഇതു താണ്ട പോലീസ് ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് ആസിഫ് അലിയുമായി പുതിയ ചിത്രത്തിന്റെ കാര്യം സംസാരിക്കുന്നത്. ആസിഫിന് തിരക്കഥ ഇഷ്ടപ്പെട്ടിരുന്നു, തിരക്കഥ തന്റെ കൈയില്‍ വയ്ക്കാമെന്നുമായിരുന്നു ആസിഫ് അലി അന്ന് പറഞ്ഞത്.

പിന്നീട് ആ തിരക്കഥയെ കുറിച്ച് ഒരു വിവരവുമുണ്ടായിട്ടില്ലെന്നും ശരത് ചന്ദ്രന്‍ വയനാട് പറയുന്നു. ഇനി തന്റെ അടിയന്തരത്തിന് വച്ചിരിക്കുകയായിരിക്കുമെന്നും കെഎസ് ആര്‍ടിസി ബസില്‍ ദോശ പൊതിഞ്ഞ് തന്നാല്‍ ഭാഗ്യമെന്നും മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശരത് ചന്ദ്രന്‍ വയനാട് പറഞ്ഞു.

sarath-chandran-wayanad-03

ഉയരങ്ങളില്‍ എത്തിയപ്പോള്‍ കഴിഞ്ഞക്കാലം ആസിഫ് അലി വന്നക്കാലം മറക്കുകയാണ്. അത് ശരിയായ കീഴ് വഴക്കമല്ലെന്നും ശരത് ചന്ദ്രന്‍ വയനാട് പറഞ്ഞു. ഇപ്പോള്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒന്നര വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. അപ്പോഴും പലര്‍ വഴിയും അയാളെ വിളിച്ചിരുന്നു. പക്ഷേ പല കാരണങ്ങള്‍ പറഞ്ഞും അയാള് ഒഴിവാകുകയായിരുന്നു. ശരത് ചന്ദ്രന്‍ വയനാട് പറഞ്ഞു.

English summary
Sarath Chandran about Asif Ali.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam