»   » സ്‌ക്രിപ്റ്റ് വാങ്ങിയിട്ട് ആസിഫ് അലി തിരികെ നല്‍കിയില്ല, മാന്യത കാണിക്കണമെന്ന് ശരത് ചന്ദ്രന്‍

സ്‌ക്രിപ്റ്റ് വാങ്ങിയിട്ട് ആസിഫ് അലി തിരികെ നല്‍കിയില്ല, മാന്യത കാണിക്കണമെന്ന് ശരത് ചന്ദ്രന്‍

Posted By: Rohini
Subscribe to Filmibeat Malayalam

യുവ നടന്‍ ആസിഫ് അലിയ്‌ക്കെതിരെ പ്രശസ്ത തിരക്കഥാകൃത്ത് ശരത് ചന്ദ്രന്‍ വയനാട്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ കൈയ്യില്‍ നിന്നും വാങ്ങിയ തിരക്കഥ നടന്‍ തിരികെ നല്‍കിയില്ല എന്ന് പറഞ്ഞുകൊണ്ടാണ് ശരത് ചന്ദ്രന്‍ രംഗത്തെത്തിയിരിക്കുന്നത്.

കുയില്‍ എന്ന പേരില്‍ ആസിഫ് അലിയെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യാനിരുന്നു. ഇതിനായി ആസിഫിനെ നേരില്‍ കണ്ട് സംസാരിച്ചു. കാരവാനില്‍ ഇരുന്ന് കഥ മുഴുവന്‍ പറഞ്ഞുകൊടുക്കുകയും സ്‌ക്രിപ്റ്റ് വായിക്കാന്‍ നല്‍കുകയും ചെയ്തു. ഈ സ്‌ക്രിപ്റ്റാണ് ഇപ്പോള്‍ നടന്‍ കൈവശം വച്ചിരിയ്ക്കുന്നത്.

സ്‌ക്രിപ്റ്റ് വാങ്ങിയിട്ട് ആസിഫ് അലി തിരികെ നല്‍കിയില്ല, മാന്യത കാണിക്കണമെന്ന് ശരത് ചന്ദ്രന്‍

വായിക്കാന്‍ വാങ്ങിയ തിരക്കഥ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ആസിഫ് അലി തിരിച്ചു തന്നില്ല. ഇക്കാര്യം ചോദിക്കാന്‍ വിളിച്ചാല്‍ നടന്‍ ഫോണ്‍ എടുക്കുന്നുമില്ലത്രെ.

സ്‌ക്രിപ്റ്റ് വാങ്ങിയിട്ട് ആസിഫ് അലി തിരികെ നല്‍കിയില്ല, മാന്യത കാണിക്കണമെന്ന് ശരത് ചന്ദ്രന്‍

ഉയരങ്ങളില്‍ എത്തിയപ്പോള്‍ ആസിഫ് വന്ന വഴി മറക്കുകയാണ്. ഇത് ശരിയായ കീഴ് വഴക്കമല്ല. സ്‌ക്രിപ്റ്റ് തിരിച്ചു നല്‍കാനുള്ള മാന്യത ആസിഫ് കാണിക്കണമെന്ന് ശരത് ചന്ദ്രന്‍ വയനാട് പറഞ്ഞു.

സ്‌ക്രിപ്റ്റ് വാങ്ങിയിട്ട് ആസിഫ് അലി തിരികെ നല്‍കിയില്ല, മാന്യത കാണിക്കണമെന്ന് ശരത് ചന്ദ്രന്‍

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ശരത് ചന്ദ്രന്‍ സിനിമയിലേക്ക് ശക്തമായ തിരിച്ചു വരവിനൊരുങ്ങുകയാണ്. കുയില്‍ ഉടന്‍ പൂര്‍ത്തിയാക്കി തീയറ്ററുകളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം.

സ്‌ക്രിപ്റ്റ് വാങ്ങിയിട്ട് ആസിഫ് അലി തിരികെ നല്‍കിയില്ല, മാന്യത കാണിക്കണമെന്ന് ശരത് ചന്ദ്രന്‍

സദാനന്തന്റെ സമയം എന്ന ചിത്രത്തിന് തിരക്കഥ എഴുതിക്കൊണ്ടാണ് ശരത് ചന്ദ്രന്‍ സിനിമാ രംഗത്തെത്തുന്നത്. പിന്നീട് അന്നൊരിക്കല്‍, ശീലാബതി, നന്മ, തുടങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടി എഴുതി

English summary
Sarath Chandran Wayanad against Asif Ali

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam