മഞ്ജുവിനെ പ്രശംസിച്ച് ശരത്കുമാറും രാധികയും

By Lakshmi

മഞ്ജു വാര്യരുടെ തിരിച്ചുവരവ് ചിത്രമായ ഹൗ ഓള്‍ഡ് ആര്‍ യുവിന് ലഭിയ്ക്കുന്ന പ്രശംസകള്‍ അവസാനിയ്ക്കുന്നില്ല. മലയാളത്തില്‍ നിന്നും മാത്രമല്ല തമിഴകത്തുനിന്നും മഞ്ജുവിനും ഹൗ ഓള്‍ഡ് ആര്‍ യുവിനും പ്രശംസകള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്. മലയാലത്തിലെ താരങ്ങള്‍ക്ക് പിന്നാലെ തമിഴകത്തെ താരങ്ങളും മഞ്ജുവിനെ പ്രശംസിച്ച് രംഗത്തെത്തിക്കഴിഞ്ഞു.

തമിഴകത്തെ താരദമ്പതികളായ ശരത് കുമാറും രാധികയുമാണ് ഏറ്റവും ഒടുവില്‍ ചിത്രം കണ്ട് മഞ്ജുവിനെയും റോഷന്‍ ആന്‍ഡ്രൂസിനെയും അഭിനന്ദിച്ചിരിക്കുന്നത്. രണ്ടുപേരും ട്വിറ്ററിലൂടെയാണ് അഭിനന്ദനം അറിയിച്ചിരിക്കുന്നത്.

manju-warrier

മലയാളചിത്രമായ ഹൗ ഓള്‍ഡ് ആര്‍ യു കണ്ടു ഏവരുടെയും കണ്ണുതുറപ്പിക്കുന്നൊരു ചിത്രമാണിത്. എല്ലാവരും ഈ ചിത്രം കാണണം. ജീവിതത്തിന്റെ പലമുഖങ്ങള്‍ നമുക്കിതില്‍ കാണാം- എന്നാണ് ശരത് കുമാറിന്റെ ട്വീറ്റ്.

മലയാളചിത്രമായ ഹൗ ഓള്‍ഡ് ആര്‍ യു കണ്ടു, സ്ത്രീശാക്തീകരണം എന്ന ആശയം ഏറ്റവും നന്നായി ഉപയോഗിച്ചിരിക്കുന്ന ചിത്രമാണിത്. മഞ്ജു വളരെ നന്നായി അഭിനയിച്ചിരിക്കുന്നു. സംവിധായകനും പ്രശംസയര്‍ഹിയ്ക്കുന്നു. മനോഹരമായ ഒരു ചിത്രമാണിത്-എന്നാണ് രാധികയുടെ ട്വീറ്റ്.

എന്തായാലും തമിഴകത്തെ മുതിര്‍ന്ന താരങ്ങളുടെ പ്രശംസയില്‍ മഞ്ജു ഏറെ സന്തോഷവതിയാണ്. തന്റെ ഫേസ്ബുക്ക് പേജിലൂടെ ശരത് കുമാറിന്റെയും രാധികയുടെയും ട്വീറ്റുകള്‍ മഞ്ജു ഷെയര്‍ ചെയ്തിട്ടുണ്ട്. രണ്ടുപേര്‍ക്കും നന്ദി പറഞ്ഞ മഞ്ജു അവരുടെ പ്രശംസകിട്ടിയപ്പോള്‍ അനുഗ്രഹിക്കപ്പെട്ടതുപോലെയാണ് തനിയ്ക്ക് തോന്നുന്നതെന്നും പ്രതികരിച്ചിരിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X