»   » നടി സരയുവും സനല്‍ വി ദേവും വിവാഹിതരായി, വിവാഹ ചിത്രങ്ങള്‍ കാണാം

നടി സരയുവും സനല്‍ വി ദേവും വിവാഹിതരായി, വിവാഹ ചിത്രങ്ങള്‍ കാണാം

By: Sanviya
Subscribe to Filmibeat Malayalam

നടി സരയു വിവാഹിതയായി. അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച് വരുന്ന സനല്‍ വി ദേവാണ് വരന്‍. വലിയ ആഡംബരങ്ങളൊന്നുമില്ലാതെ എറണാകുളത്ത് വച്ചായിരുന്നു വിവാഹം.

വിവഹാത്തിന് മുന്നോടിയായി ഇന്നലെ രാത്രി മൈലാഞ്ചിയിടല്‍ ചടങ്ങ് നടന്നിരുന്നു. സരയുവിന്റെ ഉറ്റ സുഹൃത്തുക്കളും ബന്ധുക്കളും സിനിമയിലെ സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ചടങ്ങിന്റെ ചിത്രങ്ങള്‍ നടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

വിവാഹ നിശ്ചയം

ഏപ്രിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.

പരിചയപ്പെട്ടത്

വര്‍ഷത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ് സരയുവും സനലും ആദ്യമായി കണ്ടുമുട്ടുന്നത്. കുറച്ച് നാള്‍ സൗഹൃദത്തിലായിരുന്നു. പിന്നീടാണ് ഇഷ്ടം തോന്നുകയും വീട്ടില്‍ അമ്മയോട് പറഞ്ഞുവെന്നും സരയു മുമ്പ് അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.

സരയു സിനിമയിലേക്ക്

ലോഹിതദാസ് സംവിധാനം ചെയ്ത ചക്കരമുത്ത് എന്ന ചിത്രത്തിലൂടെയാണ് സരയു സിനിമയില്‍ എത്തുന്നത്. കഥളുക്കു മരണമില്ലൈ എന്ന ചിത്രത്തിലൂടെ തമിഴിലും അഭിനയിച്ചു.

സാള്‍ട്ട് മാംഗോ ട്രീ

ബിജു മേനോന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സാള്‍ട്ട് മാംഗോ ട്രി എന്ന ചിത്രത്തിലാണ് സരയു ഒടുവില്‍ അഭിനയിച്ചത്. കൂടാതെ 2017ലേക്ക് പുതിയ പ്രോജക്ടുകള്‍ക്ക് ഡേറ്റു കൊടുത്തിട്ടുണ്ട്.

English summary
Sarayu, Sanal V Dev marriage.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam