»   » ഗര്‍ഭിണിയായ ഭാര്യയെ പോലും ദ്രോഹിക്കുന്ന ഭര്‍ത്താവ്, എംഎല്‍എ ആയാലുള്ള ലാഭം വരെ മക്കളോട് പറഞ്ഞു,സരിത

ഗര്‍ഭിണിയായ ഭാര്യയെ പോലും ദ്രോഹിക്കുന്ന ഭര്‍ത്താവ്, എംഎല്‍എ ആയാലുള്ള ലാഭം വരെ മക്കളോട് പറഞ്ഞു,സരിത

By: Sanviya
Subscribe to Filmibeat Malayalam

കൊല്ലത്ത് ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന നടന്‍ മുകേഷിനെതിരെ ആദ്യ ഭാര്യ സരിത രംഗത്ത്. ഗര്‍ഭിണിയായ ഭാര്യയെ ദേഹോപദ്രവം ചെയ്യുന്ന ഭര്‍ത്താവാണ് നാട് നന്നാക്കാനിറങ്ങുന്നത്. താന്‍ എംഎല്‍എ ആയാല്‍ അതിന്റെ ഗുണം മക്കള്‍ക്കാണെന്നും മുകേഷ് പറഞ്ഞതായും സരിത പറയുന്നു. കുടുംബത്തിന് ലാഭം ഉണ്ടാക്കാന്‍ പ്രവര്‍ത്തിക്കുന്നവരെ ഒരു പാര്‍ട്ടിയുടെയും നേതാവാക്കാന്‍ കൊള്ളില്ലെന്നും സരിത പറഞ്ഞു.

സത്യവാങ് മൂലത്തില്‍ പല കാര്യങ്ങളും മുകേഷ് മറച്ചു വച്ചതായും സരിത ആരോപിക്കുന്നുണ്ട്. മേതില്‍ ദേവികയുടെ പേരാണ് മുകേഷ് സത്യവാങ്മൂലത്തില്‍ ഭാര്യയുടെ സ്ഥാനത്ത് നല്‍കിയിരിക്കുന്നത്. എന്നാല്‍ മുകേഷും താനുമായുള്ള വിവാഹമോചനം നിയമപരമായി നടന്നിട്ടില്ലെന്നും സരിത പറയുന്നു. കേസുകളൊന്നും തന്റെ പേരില്‍ ഇപ്പോള്‍ നിലവില്‍ ഇല്ലെന്നാണ് മുകേഷ് പറഞ്ഞിരിക്കുന്നത്. സരിത മുകേഷിന്റെ പേരില്‍ ആരോപിക്കുന്ന കാര്യങ്ങള്‍ ഇതൊക്കെ..

ഗര്‍ഭിണിയായ ഭാര്യയെ പോലും ദ്രോഹിക്കുന്ന ഭര്‍ത്താവ്, എംഎല്‍എ ആയാലുള്ള ലാഭം വരെ മക്കള്‍ക്ക് പറഞ്ഞുകൊടുത്തു

രണ്ട് ആണ്‍കുട്ടികളുടെ അച്ഛനാണ്. എന്നിട്ട് ആശ്രിതരെ സംബന്ധിക്കുന്ന കോളത്തില്‍ ആശ്രിതരല്ല എന്ന തരത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

ഗര്‍ഭിണിയായ ഭാര്യയെ പോലും ദ്രോഹിക്കുന്ന ഭര്‍ത്താവ്, എംഎല്‍എ ആയാലുള്ള ലാഭം വരെ മക്കള്‍ക്ക് പറഞ്ഞുകൊടുത്തു

എംഎല്‍എ ആയാല്‍ കിട്ടുന്ന ലാഭത്തെ കുറിച്ചും മുകേഷ് കുട്ടികളോട് പറഞ്ഞു. അമ്മയോട് പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുതെന്ന് പറയണം,താന്‍ എംഎല്‍എ ആയാലുള്ള എല്ലാ ലാഭവും മക്കള്‍ക്കാണെന്നും മുകേഷ് പറഞ്ഞതായി സരിത പറയുന്നു.

ഗര്‍ഭിണിയായ ഭാര്യയെ പോലും ദ്രോഹിക്കുന്ന ഭര്‍ത്താവ്, എംഎല്‍എ ആയാലുള്ള ലാഭം വരെ മക്കള്‍ക്ക് പറഞ്ഞുകൊടുത്തു

ഗര്‍ഭിണിയായ ഭാര്യയെ പോലും ദേഹോപദ്രവം ചെയ്യുന്ന ഭര്‍ത്താവാണ് നാട് നന്നാക്കാന്‍ ഇറങ്ങുന്നതെന്നും സരിത പറയുന്നു.

ഗര്‍ഭിണിയായ ഭാര്യയെ പോലും ദ്രോഹിക്കുന്ന ഭര്‍ത്താവ്, എംഎല്‍എ ആയാലുള്ള ലാഭം വരെ മക്കള്‍ക്ക് പറഞ്ഞുകൊടുത്തു

നുണക്കഥകള്‍ മെനയാന്‍ മുകേഷിനോളം കഴിവ് മറ്റാര്‍ക്കുമില്ലെന്നും സരിത പറഞ്ഞു.

ഗര്‍ഭിണിയായ ഭാര്യയെ പോലും ദ്രോഹിക്കുന്ന ഭര്‍ത്താവ്, എംഎല്‍എ ആയാലുള്ള ലാഭം വരെ മക്കള്‍ക്ക് പറഞ്ഞുകൊടുത്തു

തങ്ങളുടെ പേരില്‍ ഇപ്പോഴും കേസുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും തന്റെ പേരില്‍ കേസുകളൊന്നും ഇല്ലെന്നാണ് മുകേഷ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്.

English summary
Saritha about actor Mukesh.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam