സരിത 'സുനാമി അക്ക'

By Aswathi

തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞു നിന്ന ആദ്യകാല നടി സരിത നീണ്ട ഇടവേളയ്ക്ക് ശേഷം തമിഴ് സനിമയായ ഇനാമിലൂടെ തിരിച്ചവരികയാണ്. ചിത്രത്തില്‍ സുനാമി അക്ക എന്ന കഥാപാത്രത്തെയാണ് സരിത അവതരിപ്പിക്കുന്നത്.

ശ്രീലങ്കയിലെ അഭയാര്‍ത്ഥികളെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ശക്തമായ ഒരു സ്ത്രീ കഥാപാത്രം തന്നെയാണ് തിരിച്ചുവരവില്‍ സരിതയ്ക്ക് ലഭിക്കുന്നത്. യുദ്ധവും സുനാമിയും അനാഥമാക്കിയ അഭയാര്‍ത്ഥികള്‍ക്ക് ആശ്രയം നല്‍കുന്ന കഥാപാത്രമാണ് സുനാമി അക്ക. സരിതയുടെ അഭിനയജീവിതത്തില്‍ ലഭിക്കുന്ന ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും സുനാമി അക്കയെന്ന് സംവിധായകന്‍ സന്തോഷ് ശിവന്‍ പറയുന്നു.

saritha-inam

സുനാമിയില്‍ എല്ലാം നഷ്ടപ്പെട്ട സ്ത്രീ. മറ്റുള്ളവര്‍ക്ക് വേണ്ടി സ്വന്തം ജീവിതം മാറ്റിവയ്ക്കുന്നു. ശ്രീലങ്കയില്‍ ആഭ്യന്തര യുദ്ധത്തിന്റെ ഭീകരത അനുഭവിച്ച കുട്ടികളുടെ കഥയാണ് ചിത്രം. നേരത്തെ സിലോണ്‍ എന്നായിരുന്നു ചിത്രത്തിന് പേര് നല്‍കിയിരുന്നത്. എന്നാല്‍ അത് പിന്നീട് മാറ്റി ഇനം എന്നാക്കുകയായിരുന്നു.

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞു നിന്ന സരിത അന്ന് മമ്മൂട്ടിയുടെ നായികയായി ഏറെ അംഗീകരിക്കപ്പെട്ടിരുന്നു. അഭിനയ രംഗത്ത് സജീവമായ കാലത്താണ് നടന്‍ മുകേഷുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിച്ചതും. ഇതോടെ അഭിനയിത്തില്‍ നിന്ന് പിന്‍വാങ്ങിയ സരിത ഇടയ്ക്ക് ചില ചിത്രങ്ങളില്‍ അമ്മ വേഷം ചെയ്ത് പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോള്‍ വിവാഹമോചനവും തുടര്‍ന്നുള്ള വിവാദങ്ങളെല്ലാം കഴിഞ്ഞ് സരിത തിരിച്ചെത്തുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X