സരിതയെ സിനിമയിലെടുത്തു!
തിരുവനന്തപുരം: സിനിമയ്ക്ക് പബ്ലിസിറ്റിയാണ് പ്രാധാനം. നേരത്തെ പബ്ലിസിറ്റിയുള്ള ഒരാളെ സിനിമയിലെടുത്താല്‍ കാര്യങ്ങള്‍ എളുപ്പമായല്ലോ. കേരള രാഷ്ട്രീയത്ത ഇളക്കിമറിച്ച സരിത എസ് നായരെ സിനിമയിലെടുത്തുകൊണ്ടാണ് അടുത്ത പരീക്ഷണം.
നവാഗതനായ കിരണ്‍ അനില്‍കുമാര്‍ സംവിധാനം ചെയ്യുന്ന 'അന്ത്യകുദാശ' എന്ന ചിത്രത്തിലാണ് സരിത എസ് നായര്‍ അഭിനയിക്കുന്നത്. നായകന്റെ അമ്മ വേഷത്തില്‍ സരിത എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു.

പ്രണയത്തിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ഒരു സസ്‌പെന്‍സ് ത്രില്ലറാണ് ചിത്രം. കരയുന്ന സീനിലാണ് സരിത ആദ്യം അഭിനയിച്ചത്. ക്യാമറയ്ക്ക് മുന്നില്‍ സരിത പൊട്ടിക്കരഞ്ഞ് തകര്‍ത്തു. കഴിഞ്ഞ ദിവസം മുട്ടടയിലെ ഒരു വീട്ടില്‍വച്ചായിരുന്നു ചിത്രീകരണം.
കഥപാത്രത്തിന് അനിയോജ്യമാണെന്നതിനാലും മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നതിനാലുമാണ് സരിതയെ ഈ കഥാപാത്രം ഏല്‍പ്പിച്ചതെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. അഭിനയിക്കാന്‍ ആദ്യം സരിത താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല.
സുരാജ് സുകുമാരന്‍ നായര്‍ നിര്‍മാണവും രചനയും നിര്‍വഹിക്കുന്ന ചിത്രത്തില്‍ വിനുരാജ്, ഗണേഷ് കൃഷ്ണ, മീര നായര്‍ തുടങ്ങിയവും അഭിനയിക്കുന്നു. ധനുഷ്‌കോടി,. രാമേശ്വരം കോവില്‍പ്പെട്ടി എന്നിവിടങ്ങില്‍ വച്ച് ഒരു പാട്ട് ചിത്രീകരിച്ചു. ന്യൂസ്, സിക്‌സ്പാക്ക്, ഒറ്റ ഒരുത്തിയും ശരിയല്ല എന്നീ ഹ്രസ്വചിത്രങ്ങള്‍ നിര്‍മിച്ച പത്മശ്രീ മീഡിയയുടെ ആദ്യഫീച്ചര്‍ ചിത്രമാണിത്.


Click it and Unblock the Notifications











