സത്യമാണ്...സരിത എസ് നായര്‍ 'ഗള്‍ഫുകാരന്‍റെ ഭാര്യയാകുന്നു'

By Meera Balan

സരിത എസ് നായര്‍ മൂന്നാം വിവാഹത്തിനൊരുങ്ങുന്നു എന്ന് ചില ഗോസുപ്പുകള്‍ ഇടയ്ക്ക് പ്രചരിച്ചിരുന്നു. എന്നാല്‍ ഒരു കാര്യം സത്യമാണ് സരിത 'ഗള്‍ഫുകാരന്റെ ഭാര്യയാകുന്നു'. ഗള്‍ഫുകാരന്‍ എന്ന് കേള്‍ക്കുമ്പോള്‍ ഏതെങ്കിലും വ്യക്തിയെയാകും ഓര്‍ക്കുക എന്നാല്‍ സംഭവം അങ്ങനെയല്ല കേട്ടോ. ഗള്‍ഫുകാരന്റെ ഭാര്യ എന്ന് പേരിട്ടിരിയ്ക്കുന്ന ടെലിഫിലിമിലൂടെ സരിത അഭിനയ രംഗത്ത് രണ്ടാമത്തെ ചുവട് വയ്ക്കുന്നു.

പേര് സൂചിപ്പിയ്ക്കുന്നത് പോലെ തന്നെ ഒരു ഗള്‍ഫുകാരന്റെ ഭാര്യയായിട്ടാണ് സരിത അഭിനയിക്കുന്നത്. ആലപ്പുഴയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. ഹരിപ്പാട് സ്വദേശികളായ ഒരു കൂട്ടം ചെറുപ്പക്കാരാണ് ഗള്‍ഫുകാരന്റെ ഭാര്യയുടെ അണിയറക്കാര്‍. 'ടീം പുളിശ്ശേരി'യുടെ ബാനറിലാണ് ചിത്രം നിര്‍മ്മിയ്ക്കുന്നത്. സരിത രാഷ്ട്രീയത്തില്‍ ഏറെ വിവാദങ്ങളുണ്ടാക്കിയ നായികയാണെങ്കില്‍ അവര്‍ അഭിനയിക്കുന്ന ഈ ചിത്രം യാതൊരു രാഷ്ട്രീയ വിവാദവും ചര്‍ച്ചചെയ്യുന്നില്ലെന്നും മികച്ച സന്ദേശം നല്‍കുന്നുവെന്നും സംവിധായകന്‍ പറയുന്നു.

Saritha

അഭിനയരംഗത്തേയ്ക്ക് ചേക്കേറിയ സരിതയുടെ രണ്ടാമത്തെ ചിത്രമാണ് ഗള്‍ഫുകാരന്റെ ഭാര്യ. മുന്‍പ് അന്ത്യകൂദാശ എന്ന ചിത്രത്തിലും ഇവര്‍ അഭിനയിച്ചിരുന്നു. പ്രേക്ഷകര്‍ത്ത് തന്റെ അഭിനയം ഇഷ്ടപ്പെട്ടാല്‍ മേഖലയില്‍ തുടരാന്‍ തന്നെയാണ് താത്പര്യമെന്ന് സരിത മുന്‍പ് പറഞ്ഞിരുന്നു. സിനിമയില്‍ നിന്നും തനിയ്ക്ക് ക്ഷണമുണ്ടെന്ന് സോളാര്‍ നായിക പറഞ്ഞിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X